ബംഗ്ലാദേശ് സൈന്യം ചില ഉപദ്രവകാരികളെ പിടികൂടുന്ന ദൃശ്യങ്ങൾ ഇന്ത്യൻ ആർമിയുടെ പേരിൽ പ്രചരിപ്പിക്കുന്നു…
ഒരു കട ആക്രമിക്കുന്ന രണ്ട് പേരെ ഇന്ത്യൻ ആർമി നേരിടുന്നു പിന്നീട് പിടികൂടുന്നു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ സംഭവം നടന്നത് ഇന്ത്യയിലല്ല ബംഗ്ലാദേശിലാണ് എന്ന് കണ്ടെത്തി. വീഡിയോയിൽ കാണുന്നത് ഇന്ത്യയുടെ അല്ല ബംഗ്ലാദേശിലെ സൈന്യമാണ്.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് മോട്ടോർസൈക്കിളിൽ വന്ന രണ്ട് പേർ ഒരു കട തകർക്കുന്നതായി കാണാം. കുറച്ച് കഴിഞ്ഞപ്പോൾ അവിടെ ആർമി എത്തുന്നു കൂടാതെ ഇവരെ പിടികൂടുന്ന ദൃശ്യങ്ങളും നമുക്ക് കാണാം. ഇന്ത്യൻ ആർമിയുടെ പേരിൽ പ്രചരിപ്പിക്കുന്ന ഈ വീഡിയോയോടൊപ്പം കൊടുത്ത അടിക്കുറിപ്പ് ഇപ്രകാരമാണ്: “ഇന്ത്യ എന്നത് ഞങ്ങളുടെ വികാരം മാത്രമല്ല ജീവനും കൂടിയാണ്💪 ഇതൊക്കെ കൊണ്ടാണ് മിലിട്ടറിക്കാരെ ഞങ്ങൾ ഏറെ ഇഷ്ടപ്പെടുന്നത്🪖🥰🚩
ഭാരത് മാതാ കീ ജയ് 🇮🇳”
എന്നാൽ യഥാർത്ഥത്തിൽ ഈ വീഡിയോ ഇന്ത്യയിലേ തന്നെയാണോ? നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ എടുത്ത് ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയിൽ ലഭിച്ച ഫലങ്ങളിൽ ഞങ്ങൾക്ക് ഈ വീഡിയോ ബംഗ്ലാദേശിലെ മാധ്യമ പ്രസ്ഥാനമായ സോമോയ് ടിവിയുടെ യൂട്യൂബ് ചാനലിൽ ലഭിച്ചു.
ഈ വാർത്ത വീഡിയോ പ്രകാരം സംഭവം ബംഗ്ലാദേശിലെ ഫരീദ്‌പൂറിലാണ് സംഭവിച്ചത്. ഒരു ഓഫിസ് തകർക്കുന്ന രണ്ട് പേരെ ബംഗ്ലാദേശ് സൈന്യം പിടികൂടി എന്നാണ് വീഡിയോയുടെ ശീർഷകത്തിൽ പറയുന്നത്. വാർത്ത പ്രകാരം ഈ രണ്ട് പേർ തകർക്കുന്നത് ഒരു ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) നേതാവിന്റെ ഓഫിസാണ്. ഈ വീഡിയോയിൽ നമുക്ക് ഈ ഉപദ്രവകാരികൾ ഉപയോഗിച്ച മോട്ടോർസൈക്കിളും കാണാം.
വാർത്ത വായിക്കാൻ - The Dhaka Tribune | Archived
ദി ധാക്ക ട്രിബ്യുൺ നൽകിയ വാർത്ത പ്രകാരം ഈ രണ്ട് പേർ തകർത്ത ഓഫിസ് സഞ്ജയ് സഹാ എന്ന BNP നേതാവിൻ്റെതാണ്. സഞ്ജയും BNPയുടെ മറ്റൊരു നേതാവ് മുഹമ്മദ് അസ്സീസ്ൽ ഷെയ്ഖ് തമ്മിലുള്ള വിവാദത്തിന് തുടർന്നാണ് തുത്തുൽ, ദുഖു എന്നി രണ്ട് പേർ സഞ്ജയുടെ ഓഫീസ് തകർത്തിയത്.
നിഗമനം
ഇന്ത്യൻ ആർമിയുടെ പേരിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ ബംഗ്ലാദേശിൽ നടന്ന ഒരു സംഭവത്തിന്റെതാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.