
ബുധനാഴ്ച രാവിലെ 1:44 മണിക്ക് ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ 9 ഭീകരവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി എന്ന് ഇന്ത്യൻ സർക്കാർ വാർത്ത കുറിപ്പ് ഇറക്കി അറിയിച്ചു. ഈ നടപടിക്ക് ഓപ്പറേഷൻ സിന്ദൂ൪ എന്ന പേരാണ് ഇന്ത്യൻ സൈന്യം നൽകിയിരിക്കുന്നത്. ഇതിന് ശേഷം സമൂഹ മാധ്യമങ്ങളിൽ ഈ സൈന്യ നടപടിയുടെ പല ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങി. ഇത്തരത്തിൽ ഒരു വീഡിയോ പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ പഴയതാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു വലിയ സ്‌ഫോടനത്തിന് ശേഷം ജനങ്ങൾ ഓടി രക്ഷപ്പെടുന്ന ദൃശ്യം നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “ഹൗ എജജാതി കരച്ചിൽ തുടങ്ങട്ടെ …….😃 പാകിസ്താന്റെ അണ്ണാക്കിൽ പൊട്ടിച്ചു തുടങ്ങി 🔥🔥🔥💪💪💪 ”
പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ഈ ദൃശ്യങ്ങൾ ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കിയ ശേഷമുള്ളതാണ്. എന്നാൽ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ വീഡിയോ പഴയതാണെന്ന് ഞങ്ങൾ കണ്ടെത്തി. ഫേസ്‌ബുക്കിൽ ഈ വീഡിയോ 30 ഏപ്രിൽ 2025ന് ഒരു പോസ്റ്റിൽ പ്രസിദ്ധികരിച്ചതായി കണ്ടെത്തി.
പോസ്റ്റ് കാണാൻ – Facebook | Archived
പാകിസ്ഥാനിലെ ഒരു യുസറാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഉർദുയിൽ എഴുതിയ പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം പാകിസ്ഥാനിലെ നുഷ്കി എന്ന സ്ഥലത്തിൽ ഒരു ട്രക്കിൽ തീ കിടത്താൻ ശ്രമിക്കുന്നത്തിനിടെ വാൻ സ്ഫോടനമുണ്ടായി. ഇതിൽ തീ ക്ഷമിക്കാൻ ശ്രമിക്കുന്നവരിൽ പലർ മരിച്ചു. ഈ അപകടത്തിൽ പലർക്കും പരിക്കേല്‍ക്കുകയും ചെയ്തു. ഇതേ വിവരം ഞങ്ങൾക്ക് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലും ലഭിച്ചു. ഈ പോസ്റ്റ് പ്രകാരം പാകിസ്ഥാനിലെ ബലൂചിസ്ഥാൻ സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്ന നുഷ്കി എന്ന സ്ഥലത്ത് 29 ഏപ്രിൽ 2025ന് പെട്രോൾ വഹിക്കുന്ന ഒരു ട്രക്കിൽ സ്ഫോടനമുണ്ടായി. ഈ സ്‌ഫോടനത്തിൽ 1 വ്യക്തി മരിച്ചു കൂടാതെ 50 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് ഈ പോസ്റ്റിൽ പറയുന്നു.

പോസ്റ്റ് കാണാൻ – Instagram | Archived
PTI യും ഈ സംഭവത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ട് പ്രകാരം ഈ സംഭവം 28 ഏപ്രിലിനാണ് സംഭവിച്ചത്. ഈ സംഭവത്തിൽ റിപ്പോർട്ട് വന്ന സമയം വരെ 8 പേര് മരിച്ചിരുന്നു.

വാർത്ത വായിക്കാൻ – PTI | Archived
നിഗമനം
പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യം നടപ്പിലാക്കിയ ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാക്കിസ്ഥാനിൻ്റെ അവസ്ഥ കാണിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ പഴയതാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. ഈ വീഡിയോയ്ക്ക് ഇന്ത്യൻ സൈന്യം പാകിസ്ഥാനിനെതിരെ സ്വീകരിച്ച സൈന്യ നടപടിയുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിൻ്റെ പേരിൽ പ്രചരിപ്പിക്കുന്ന ഈ ദൃശ്യങ്ങൾ പഴയതാണ്
Fact Check By: K. MukundanResult: Misleading
