
വിവരണം
“മദ്ധ്യപ്രദേശ് കോൺഗ്രസ് മുഖ്യമന്ത്രി കമൽ നാഥിന്റെ വീട്ടിൽ നിന്നും ആദായനികുതി വകുപ്പ് പൊക്കിയതാ…272 കോടി₹
? ??” എന്ന വാചകത്തോടൊപ്പംഏപ്രിൽ 8 നാണ് Raghavan Maniyara എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ഒരു ചിത്രത്തോടൊപ്പം പ്രസിദ്ധീകരിച്ചത്. ഈയിടെ ആദായനികുതി വകുപ്പ് കമൽ നാഥിന്‍റെ മുൻ ഓ.എസ് .ഡി. പ്രവീൺ കക്കറുടെ വീട്ടിൽ റെയിഡ് ചെയ്തിട്ടുണ്ടായിരുന്നു . ഇപ്പോഴും മദ്ധ്യപ്രദേശിൽ പലയിടത്തും റെയിഡ് നടക്കുന്നുണ്ട്. യഥാർത്ഥത്തിൽ ഈ പണം കമൽ നാഥിന്റെ വീട്ടിൽ നിന്നും കിട്ടിയതാണോ അതോ ഇത് വെറുമൊരു ഒരു വ്യാജ പ്രചരണമാണോ? നമുക്ക് പരിശോധിച്ചു നോക്കാം.
വസ്തുത വിശകലനം
ഈ ചിത്രത്തെക്കുറിച്ച് അധികം അറിയാനായി ഞങ്ങൾ ഈ ചിത്രം google reverse image തെരയൽ നടത്തി. അതിന്‍റെ പരിണാമം താഴെ നല്കിയ പ്രകാരം:


പരിണാമങ്ങളിൽ ഞങ്ങൾക്ക് ഒരു Reddit ലിങ്ക് ലഭിച്ചു. ഈ ലിങ്ക് പരിശോധിച്ചപ്പോൾ ഈ ചിത്രം ഒരു പോസ്റ്റിൽ ഉപയോഗിച്ചതായി കണ്ടെത്തി. പോസ്റ്റിന്‍റെ സ്ക്രീൻ ഷോട്ടും ലിങ്കും താഴെ നൽകിയിട്ടുണ്ട്:
Archived Link |
ഈ പോസ്റ്റ് പ്രകാരം ഈ പണം കണ്ടെത്തിയത് മദ്ധ്യപ്രദേശിൽ നടന്ന റെയ്‌ഡിൽ തന്നെയാണ്. പക്ഷെ ഇത് കമൽനാഥിന്‍റെ വീട്ടിൽ നിന്നല്ല ലഭിച്ചത്. പ്രതീക് ജോഷി എന്ന ഭോപാൽ നീവാസിയുടെ വീട്ടിൽ കണ്ടെത്തിയ പണമാണിത്. ഈ പോസ്റ്റിൽ തന്നെ താഴെ ANI ന്യൂസിന്‍റെ ഒരു ട്വീറ്റിന്‍റെ ലിങ്ക് നൽകിട്ടുണ്ട്. പോസ്റ്റിൽ നൽകിയ ട്വീറ്റ് ഇപ്രകാരം ആണ്:

ഈ ചിത്രം ഏപ്രിൽ 6 നാണ് ANI ട്വീറ്റ് ചെയതത്. ഈ ട്വീറ്റിൽ രണ്ട് ചിത്രങ്ങൾ നൽകിട്ടുണ്ട്. ഈ ചിത്രം ആദായനികുതി വകുപ്പ് ANIക്കു നല്കിതാണെന്ന് ട്വീറ്റിൽ പറയുന്നു. ചിത്രങ്ങൾ പ്രതീക് ജോഷിയുടെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയതാണെന്നും ട്വീറ്റിൽ വിശദമാക്കുന്നു.

കമൽനാഥിന്‍റെ മുൻ ഒ.എസ് .ഡി. പ്രവീൺ കക്കർ ഉൾപ്പെടെ പലരുടെ വസതികളിലും ആദായനികുതി വകുപ്പ് റെയിഡ് നടത്തിയിരുന്നു. 3300 ലധികം ഉദ്യോഗസ്ഥൻമാർ ഞായറാഴ്ച കമല്‍ നാഥുമായി ബന്ധമുള്ള 52 വ്യക്തികളുടെ വീടുകളിൽ റെയിഡ് നടത്തി. കമൽനാഥിന്‍റെ മുൻ ഉപദേഷ്ടാവ് രാജേന്ദ്ര മിഗ്ലാനി, അശ്വനി ശർമ, പാർസ മല ലോധ ഇവരെക്കൂടാതെ കമൽനാഥിന്‍റെ അളിയന്‍റെ കമ്പനിയായ മോസർ ബെയറിലും അനന്തരവനായ രതുൽ പൂരിയുടെ കമ്പനിയിലുമാണ് ആദായനികുതി വകുപ്പ് റെയിഡ് നടത്തിയത്.
281 കോടി രൂപയുടെ അഴിമതിയാണ് ആദായനികുതി വകുപ്പ് കണ്ടുപിടിച്ചതെന്നാണ് വകുപ്പിനു വേണ്ടി നയങ്ങൾ തീരുമാനിക്കുന്ന കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (CBDT) പറയുന്നത്. ഇതേക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Economic Times | Archived Link |
WION | Archived Link |
നിഗമനം
ഈ പോസ്റ്റിൽ പറയുന്ന ആരോപണം വസ്തുതാപരമായി തെറ്റാണ്. പോസ്റ്റിൽ നൽകിയിട്ടുള്ള ചിത്രത്തിലെ പണം മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്‍റെ വീട്ടില്‍ നിന്ന് ആദായനികുതി വകുപ്പ് കണ്ടുപിടിച്ചതല്ല. ഈ പണം ആദായനികുതി വകുപ്പ് പ്രതീക് ജോഷി എന്ന വ്യക്തിയുടെ പക്കൽ നിന്നും കണ്ടെത്തിയതാണ്. 281 കോടിയുടെ അഴിമതി റാക്കെറ്റ് കണ്ടെത്തിയിട്ടുണ്ട്. തുടരന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.

Title:ചിത്രത്തില്‍ കാണുന്ന പണം മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്‍റെ വീട്ടില്‍ നിന്ന് ആദായനികുതി വകുപ്പ് പൊക്കിയതോ…?
Fact Check By: Harish NairResult: False
