വോട്ട് തേടിയെത്തിയ എം.സ്വരാജ് എംഎല്‍എയെ ഭക്‌തർ ക്ഷേത്രത്തില്‍ നിന്നും ഇറക്കി വിട്ടോ?
വിവരണം
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തൃപ്പൂണിത്തുറ എംഎല്‍എ എം.സുര്വജിനെതിരയുള്ള പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വോട്ട് തെടി തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ എത്തിയ സ്വരാജിനെ ഭക്തിര്‍ ഇറക്കി വിട്ടുവെന്നും പടിചവിട്ടരുതെന്ന് താക്കീത് നല്‍കിയെന്നുമൊക്കെയാണ് പോസ്റ്റില്‍ പ്രചരിക്കുന്നത്. ബിജു ചന്ദ്ര എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും ഇത്തരം കാര്യങ്ങള്‍ വിവരച്ച് ഒരു പോസ്റ്ററും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ആറായിരത്തിലധികം ഷെയറുകളും അഞ്ചൂറോളം ലൈക്കുകളും ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ എം.സ്വരാജ് എംഎല്‍എയ്ക്കിതരെ പ്രചരിക്കുന്ന ആരോപണങ്ങളില്‍ എന്തെങ്കിലും വസ്തുതയുണ്ടോയെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
വസ്തുത വിരുദ്ധമായ കാര്യങ്ങളാണ് തനിക്കെതിരെ പ്രചരിപ്പിക്കുന്നതെന്നാണ് എം.സ്വരാജ് ഞങ്ങളുടെ പ്രതിനിധിയോട് വിശദീകരിച്ചത്. തൃപ്പൂണിത്തുറ ആദംപള്ളിക്കാവ് ക്ഷേത്രത്തിലെ അന്നദാനത്തിനായിരുന്നു പോയത്. മീനഭരണി ഉത്സവത്തിന്‍റെ ഭാഗമായി രാവിലെ ക്ഷേത്രത്തിലെത്തുകയായിരുന്നു. ക്ഷേത്ര ഭാരവാഹികള്‍ സ്നേഹത്തോടെ സ്വീകരിക്കുകയും ചെയ്തു. ഭക്തരുമായി സൗഹൃദ സംഭാഷണം നടത്തുന്നതിനിടയില്‍ അപ്രതീക്ഷിതമായി ഒരു മദ്യപന്‍ കാല്‍ നിലത്ത് ഉറക്കാത്ത അവസ്ഥയില്‍ അസഭ്യം പറഞ്ഞും ആക്രോശിച്ചും ആക്രമിക്കാന്‍ ശ്രമിച്ചത്. ക്ഷേത്രം ഭാരാവിഹകളും മറ്റുള്ളവരും ചേര്‍ന്നു ഇയാളെ ബലം പ്രയോഗിച്ചു പിടിച്ചു മാറ്റുകയും ചെയ്തു. ക്ഷേത്ര കമ്മിറ്റി സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തുയെന്നും സ്വരാജ് പറഞ്ഞു.
എം.സ്വരാജിന്‍റെ മറുപടിയുടെ പൂര്‍ണ്ണ രൂപം
"ഇത് വെറും വ്യാജ പ്രചാരണം മാത്രമാണ്. ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ ക്ഷണിച്ചതനുസരിച്ച് മീനഭരണി മഹോത്സവത്തിൽ പങ്കെടുക്കാൻ പോയതാണ് ഞാൻ. അവർ വളരെ സ്നേഹപൂർവ്വം സ്വീകരിച്ചിരുത്തുകയാണുണ്ടായത്. കുറച്ചു സമയം കഴിഞ്ഞപ്പോൾ മദ്യപിച്ചെത്തിയ ഒരു സംഘം അവിടെ ബഹളം ഉണ്ടാക്കി. എന്റെ സന്ദർശനവും ആ പ്രശ്നവുമായി യാതൊരു ബന്ധവുമില്ല. ഇത് സംബന്ധിച്ച് ക്ഷേത്രം ഭാരവാഹികൾ ഒരു പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇത് വെറുതെ വ്യാജ സംഭവം ചമച്ചുണ്ടാക്കിയിരിക്കുന്നതാണ്. മാത്രമല്ല വോട്ട് ചോദിക്കാന്‍ ആയിരുന്നില്ല ക്ഷേത്രത്തില്‍ എത്തിയത്"
എം.സ്വരാജിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
ആരാധനാലയങ്ങളിൽ കടന്നു കയറാൻ ശ്രമിക്കുന്ന
അസഹിഷ്ണുതയുടേയും അക്രമത്തിന്റെയും ശക്തികളെ കരുതിയിരിക്കുക.
എം.സ്വരാജ്.
ആരാധനാലയങ്ങളെ താവളമാക്കാനും വിശ്വാസികളെ മറയാക്കി കലാപങ്ങളുണ്ടാക്കാനുമാണ് സംഘ പരിവാരം എക്കാലവും ശ്രമിച്ചിട്ടുള്ളത്. ഇപ്പോഴും അത്തരം നീക്കങ്ങളാണ് അവരുടെ തുറുപ്പ് ചീട്ട്. വിശ്വാസ സമൂഹമൊന്നടങ്കം ഇതിനെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഇന്നുണ്ടായ ഒരു ദുരനുഭവമാണ് ഇപ്പോഴിങ്ങനെയെഴുതാൻ കാരണം.
തൃപ്പൂണിത്തുറ ആരാധനാലയങ്ങളാൽ സമ്പന്നമായ നാടാണ്. ജനപ്രതിനിധി എന്ന നിലയിൽ മിക്കവാറും എല്ലാ ആരാധനാലയങ്ങളിലെയും വിശേഷാവസരങ്ങളിൽ ഭാരവാഹികളും ഭക്തരുമൊക്കെ എന്നെ ക്ഷണിക്കാറുണ്ട്. ജാതി-മത ഭേദമില്ലാതെ മിക്കയിടത്തും പോകാറുമുണ്ട്.
ഇന്ന് തൃപ്പൂണിത്തുറ ആദംപള്ളിക്കാവ് ക്ഷേത്രത്തിലെ അന്നദാനമായിരുന്നു. കാലത്ത് സി പി ഐ (എം) ഏരിയാ സെക്രട്ടറി സ:പി .വാസുദേവൻ , മുനിസിപ്പൽ കൗൺസിലർ ജയാ പരമേശ്വരൻ മറ്റു സുഹൃത്തുക്കൾ എന്നിവരോടൊപ്പം ക്ഷേത്രം സന്ദർശിച്ചു.
ക്ഷേത്ര ഭാരവാഹികൾ ഏറെ സ്നേഹത്തോടെയാണ് പെരുമാറിയത്.
അവർ തന്ന പായസം കുടിച്ച ശേഷം അവിടെയെത്തിയ ഭക്തജനങ്ങളോട് സൗഹൃദ സംഭാഷണം നടത്തിക്കൊണ്ട് ഇറങ്ങുമ്പോഴാണ് പെട്ടെന്നൊരാൾ ഓടിയെത്തി ആക്രോശിച്ചു കൊണ്ട് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. മദ്യലഹരിയിൽ കാൽനിലത്തുറയ്ക്കാതെയാണ് ആ മനുഷ്യൻ പുലമ്പുന്നത്. പറയുന്നതെല്ലാം പച്ചത്തെറിയും.
എനിക്കദ്ഭുതം തോന്നി. ആയിരക്കണക്കിന് വിശ്വാസികൾ ഭക്ത്യാദരപൂർവം നിൽക്കുന്ന ക്ഷേത്ര സന്നിധിയിൽ ഒരു മദ്യപന്റെ തെറിയഭിഷേകം. ! പിന്നെയാണ് കാര്യം മനസിലാവുന്നത് അയാൾക്ക് മദ്യത്തോടൊപ്പം RSS ന്റെ രാഷ്ട്രീയവും തലയ്ക്ക് പിടിച്ചതാണത്രേ. ബാക്കി ചിന്തിക്കാമല്ലോ.
സമീപത്തുള്ളവർ അയാളെ ബലമായി നീക്കി. കമ്മിറ്റിയംഗങ്ങളുൾപ്പെടെ കാര്യ ഗൗരവമുള്ളവർ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. വൈകാതെ ഞങ്ങൾ മടങ്ങുകയും ചെയ്തു.
നമ്മുടെ ആരാധനാലയങ്ങളെ അസഹിഷ്ണുതയുടേയും അക്രമത്തിന്റേയും ഇടമാക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ക്രിമിനലുകൾക്കെതിരെ എല്ലാ വിശ്വാസികളും ജാഗ്രതപാലിക്കണം. ഇത്തരം ആളുകളാണ് ആരാധനാലയങ്ങളെ സംഘർഷഭൂമിയാക്കി മാറ്റുന്നത്. വിശ്വാസത്തിന്റെയും , ഭക്തജനങ്ങളുടെയും യഥാർത്ഥ ശത്രുക്കളിവരാണ്.
ആദംപള്ളിക്കാവ് ക്ഷേത്രം സെക്രട്ടറി സംഭവവുമായി ബന്ധപ്പെട്ട് പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. കുറിപ്പില്‍ ക്ഷേത്രത്തില്‍ നടന്ന സംഭവത്തിന് ക്ഷേത്ര ഭാരവാഹികളുമായി യാതൊരു ബന്ധവുമില്ലെന്ന് വിശദീകരിക്കുന്നുണ്ട്. മാത്രമല്ല പുറത്ത് നിന്നും എത്തിയ ഒരാള്‍ എംഎല്‍എയോട് അപമര്യാദയായി പെരുമാറുകയായിരുന്നു എന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
ക്ഷേത്രം പുറത്തിറക്കിയ പത്രക്കുറിപ്പ്
നിഗമനം
ക്ഷേത്രങ്ങളെയും ഹിന്ദുക്കളെയും നിരന്തരം അപമാനിക്കുന്ന എം.സ്വരാജിനെ ഭക്തര്‍ ക്ഷേത്രത്തില്‍ നിന്നും ഇറക്കി വിട്ടു എന്ന തരത്തില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പ്രചരണ്തിന് പിന്നില്‍ രാഷ്ട്രീപരമായ വിയോജിപ്പാണെന്നത് വ്യക്തമാണ്. ക്ഷേത്രം കമ്മിറ്റിയും എംഎല്‍എയും ആരോപണങ്ങള്‍ വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെടുത്തിയാണ് ഇത്തരം വ്യാജ പ്രചരണങ്ങള്‍. ഇവ പ്രചരിപ്പിക്കുന്നതിന് മുന്‍പ് വസ്തുത എന്താണെന്ന് ജനങ്ങള്‍ തിരച്ചറിയേണ്ടതുണ്ട്.
Title:വോട്ട് തേടിയെത്തിയ എം.സ്വരാജ് എംഎല്‍എയെ ഭക്തിര്‍ ക്ഷേത്രത്തില്‍ നിന്നും ഇറക്കി വിട്ടോ?
Fact Check By: Harishankar PrasadResult: False