
എസ് ഐ ആർ നടപ്പിലാക്കുന്ന സംസ്ഥാനങ്ങളിൽ നിന്നും നുഴഞ്ഞുകയറ്റക്കാർ അനധികൃത കുടിയേറ്റക്കാരും അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചു പറഞ്ഞു വിടുന്ന കാഴ്ച എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ജനസമൂഹം ബോട്ടുകളിൽ നദി കടക്കാൻ ശ്രമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ്:
“എസ് ഐ ആർ നടപ്പിലാക്കുന്ന സംസ്ഥാനങ്ങളിൽ നിന്നും നുഴഞ്ഞുകയറ്റക്കാർ അനധികൃത കുടിയേറ്റക്കാരും അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചു പറഞ്ഞു വിടുന്ന കാഴ്ച പല സംസ്ഥാനങ്ങളിലായി നാലു കോടിയിലേറെ ജനങ്ങൾ നുഴഞ്ഞുകയറി അനധികൃതമായി ഭാരതത്തിൽ വർഷങ്ങളായി താമസിക്കുന്നു എന്നുള്ളതാണ് സത്യം. ഏത് കമ്മി കൊങ്ങി സുഡാപ്പികൾ അലമുറയിട്ടു നെഞ്ചത്തടിച്ചു ഓരിയിട്ടാലും എല്ലാവരെയും അവരവരുടെ രാജ്യത്തിലേക്ക് പറഞ്ഞു വിട്ടിരിക്കും ”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ സംഭവം പശ്ചിമബംഗാളിലേതല്ല പകരം ബംഗ്ലാദേശിലേതാണെന്ന് കണ്ടെത്തി.

പോസ്റ്റ് കാണാൻ – Facebook | Archived
മുകളിൽ നൽകിയ പോസ്റ്റ് പ്രകാരം ഈ ദൃശ്യങ്ങൾ ബംഗ്ലാദേശിലെ മോങ്‌ലയിലെ ഒരു ഫെറി ടെർമിനൽ ആണ്. ഇതേ പോലെ മോങ്‌ല ഫെറി ടെർമിനലിൻ്റെ പല വിഡിയോകൾ ഞങ്ങൾ കണ്ടെത്തി. നവംബർ 2024ൽ ഈ ടെർമിനലിൻ്റെ വീഡിയോ ഫേസ്‌ബുക്കിൽ പ്രസിദ്ധികരിച്ചതായി നമുക്ക് താഴെ കാണാം.
ഇതേ പോലെ രണ്ട് വിഡിയോകൾ ഇവിടെയും ഇവിടെയും ക്ലിക്ക് ചെയ്ത് കാണാം. ഈ വിഡിയോകളും ബംഗ്ലാദേശിലെ മോങ്‌ല ഫെറി ടെർമിനലിൻ്റെതാണ്. ഈ ടെർമിനലിൻ്റെ ബാഗെർഘാട്ട് എന്നാണ്. ഒരു ബംഗ്ലാദേശി വ്ലോഗർ ഈ സ്ഥലത്തിൻ്റെ ഒരു വീഡിയോ ബ്ലോഗ് യുട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോ നമുക്ക് താഴെ കാണാം.
താഴെ നൽകിയ താരതമ്യത്തിൽ ചുവന്ന വൃത്തത്തിൽ അടയാളപ്പെടുത്തിയ മല ബ്ലോഗ് വീഡിയോയിലേതാണ്. ഇതേ മാള നമുക്ക് വൈറൽ വീഡിയോയിലും വ്യക്തമായി കാണാം. അങ്ങനെ വൈറൽ വീഡിയോയിൽ കാണുന്ന സ്ഥലവും ബ്ലോഗ് വീഡിയോയിൽ കാണുന്ന സ്ഥലവും ഒന്നാണെയാണ് എന്ന് വ്യക്തമാണ്.

നിഗമനം
എസ് ഐ ആർ നടപ്പിലാക്കുന്ന സംസ്ഥാനങ്ങളിൽ നിന്നും നുഴഞ്ഞുകയറ്റക്കാർ അനധികൃത കുടിയേറ്റക്കാരും അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചു പറഞ്ഞു വിടുന്ന കാഴ്ച എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ബംഗ്ലാദേശിലെ അസംബന്ധിതമായ ദൃശ്യങ്ങളാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:ബംഗ്ലാദേശിലെ ദൃശ്യങ്ങൾ പശ്ചിമ ബംഗാളിൽ നിന്ന് അനധികൃത കുടിയേറ്റക്കാർ SIRനെ പേടിച്ച് പലായനം നടത്തുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
Fact Check By: K. MukundanResult: False


