
കാലം എത്ര മാറിയാലും മലയാളികൾ ഗൃഹാതുരതയോടെ കരുതുന്ന ഒരു ഭക്ഷണമാണ് പഴങ്കഞ്ഞി. യുനെസ്കോ പഴങ്കഞ്ഞിയെ മികച്ച പ്രഭാത ഭക്ഷണമായി തെരഞ്ഞെടുത്തു എന്ന് പ്രചരിപ്പിക്കുന്ന ചില സാമൂഹ്യമാധ്യമ പോസ്റ്റുകൾ ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു.
പഴങ്കഞ്ഞി ആരോഗ്യകരമായ ബ്രേക്ക്ഫാസ്റ്റ് ആണ് എന്ന് വ്യക്തമാക്കി യുനെസ്കോ നൽകിയ സർട്ടിഫിക്കറ്റിനോടൊപ്പം കൊടുത്തിട്ടുള്ള വിവരണം ഇങ്ങനെയാണ്: “ഒടുവിൽ അർഹിച്ച അംഗീകാരം നമ്മുടെ പഴങ്കഞ്ഞിയെ തേടിയെത്തിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യപ്രദമായ പ്രഭാതഭക്ഷണമായി യുനസ്കോ നമ്മുടെ പഴങ്കഞ്ഞിയെ തെരഞ്ഞെടുത്തിരിക്കുന്നു നമ്മൾ മലയാളികൾ ഏവർക്കും ഇത് അഭിമാനത്തിന് നിമിഷങ്ങൾ.”

പ്രചരിക്കുന്ന സർട്ടിഫിക്കറ്റില്‍ യുനെസ്കോയുടെ ലോഗോയും പ്രതിനിധിയുടെ കൈയൊപ്പും നൽകിയിട്ടുണ്ട്. യുനെസ്കോ പഴങ്കഞ്ഞിക്ക് ഇത്തരത്തിൽ ഒരു ബഹുമതി നൽകിയിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ സർട്ടിഫിക്കറ്റ് ആണെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
വസ്തുത ഇതാണ്
പോസ്റ്റിലെ സർട്ടിഫിക്കറ്റില്‍ യുനെസ്കോ ഡയറക്ടർ ജനറലിന്‍റെ പേര് നൽകിയിട്ടുള്ളത് ഐറീന ബൊക്കോവഎന്നാണ് . അവര്‍ 2017 ല്‍ സ്ഥാനമൊഴിഞ്ഞു.

യുനെസ്കോയുടെ നിലവിലെ ഡയറക്ടർ ജനറൽ ഫ്രഞ്ച് കാരിയായ ഓഡ്രി അസൂലെ ആണ്.
സാമൂഹ്യ മാധ്യമങ്ങളിൽ ഈ പ്രചരണം രണ്ട് വർഷത്തിനു മുകളിലായി നടക്കുന്നുണ്ട്. പോസ്റ്റില്‍ നൽകിയ സർട്ടിഫിക്കറ്റിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണംനടത്തി നോക്കിയപ്പോൾ സമാനമായ മറ്റു ചില ചിത്രങ്ങൾ ലഭിച്ചു. സമൂഹമാധ്യമങ്ങളിൽ ഇതിനുമുമ്പ് ഇതേ പോലുള്ള പ്രചരണം നടന്നിരുന്നു എന്ന് പൂര്‍ണ്ണമായും ഉറപ്പിക്കാനാകുന്നവയാണ് ഇവ. ഇസ്ലാംമതത്തെ ലോകത്തിലെ ഏറ്റവും സമാധാനപരമായ മതമായി യുനെസ്കോ തെരഞ്ഞെടുത്തു എന്നതാണ് ഒരു പ്രചരണം.

മറ്റൊന്ന് നമ്മുടെ പ്രധാന പ്രഭാത ഭക്ഷണമായ ഇഡ്ഡലി ഏറ്റവും ആരോഗ്യപ്രദമായ ഭക്ഷണമായി യുനെസ്കോ തിരഞ്ഞെടുത്തു എന്നും നൽകിയിരിക്കുന്നു. പഴങ്കഞ്ഞിയുടെ പേരിലുള്ള സർട്ടിഫിക്കറ്റിന്‍റെ അതേ ഫോർമാറ്റ് തന്നെയാണ് ഇതിലും ഉപയോഗിച്ചിട്ടുള്ളത്. ഇത്തരത്തില്‍ നിര്‍മ്മിച്ച നിരവധി മെമെകള്‍ നമുക്ക് മെമെകളുടെ ഒരു വെബ്സൈറ്റില്‍ കാണാന്‍ കഴിയും.
ഇസ്ലാം മതം ലോകത്തെ ഏറ്റവും സമാധാനപരമായ മതമാണ് എന്ന് എന്ന് യുനെസ്കോ തിരഞ്ഞെടുപ്പ് എന്ന വാർത്ത തെറ്റാണ് എന്ന് അവർ തന്നെ 2016 ല്‍ വ്യക്തമാക്കിയിരുന്നു. ആ വാർത്ത പ്രചരിപ്പിക്കാൻ ഉപയോഗിച്ച അതേ സർട്ടിഫിക്കറ്റ് എൻറെ വ്യാജ പതിപ്പ് തന്നെയാണ് ആണ് പഴങ്കഞ്ഞി വാർത്ത പ്രചരിപ്പിക്കാനും ഉപയോഗിച്ചിട്ടുള്ളത്. ഈയടുത്ത ദിവസം യുനെസ്കോ കൊൽക്കത്തയിലെ ദുർഗ്ഗാപൂജ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
പോസ്റ്റിലെ പ്രചരണത്തെക്കുറിച്ച് യുനെസ്കോയുടെ ഭാഗത്തുനിന്നുമുള്ള വ്യക്തതയ്ക്കായി ഞങ്ങള്‍ സന്ദേശം അയച്ചിട്ടുണ്ട്. മറുപടി ലഭിച്ചാലുടൻ ലേഖനത്തിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. പഴങ്കഞ്ഞി ഏറ്റവും ആരോഗ്യകരമായ പ്രഭാത ഭക്ഷണമായി യുനെസ്കോ തെരഞ്ഞെടുത്തിട്ടില്ല. മുൻപ് പല വാർത്തകൾ യുനസ്കോയുടെ പേരിൽ പ്രചരിപ്പിക്കാൻ ഉപയോഗിച്ച് വ്യാജ സർട്ടിഫിക്കറ്റ് എഡിറ്റ് ചെയ്തു അത് വീണ്ടും പഴങ്കഞ്ഞിയുടെ പേര് ചേർത്ത് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:പഴങ്കഞ്ഞി ലോകത്തെ മികച്ച ആരോഗ്യദായക പ്രഭാതഭക്ഷണമായി UNESCO തിരഞ്ഞെടുത്തു എന്ന് വ്യാജ പ്രചരണം
Fact Check By: Vasuki SResult: False
