
ജൂണ്‍ 1ന് ലോകസഭ തെരഞ്ഞെടുപ്പിന്‍റെ അവസാനത്തെ ഘട്ടം അവസാനിച്ചത്തോടെ ദേശിയ മാധ്യമങ്ങള്‍ അവര്‍ അവരുടെ എക്സിറ്റ് പോള്‍ പുറത്ത് ഇറക്കി. ഈ മാധ്യമങ്ങളില്‍ Zee ന്യുസും ഉള്‍പ്പടും.
Zee ന്യൂസ് ജൂണ്‍ 1ന് കാണിച്ച എക്സിറ്റ് പോളും ജൂണ്‍ 2ന് കാണിച്ച എക്സിറ്റ് പോളും തമ്മില്‍ തരാതമ്യം ചെയ്ത് ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിന്‍റെ അടിസ്ഥാനത്തില്‍ Zee ന്യൂസ് തങ്ങളുടെ എക്സിറ്റ് പോള്‍ പരിഷ്കരിച്ച് NDAയുടെ സീറ്റുകള്‍ കുറച്ചു എന്നാണ് പ്രചരണം.
പക്ഷെ ഈ പ്രചരണം തെറ്റാണെന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി. എന്താണ് ഈ സ്ക്രീന്‍ഷോട്ടുകളുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നമുക്ക് Zee ന്യൂസ് ജൂണ്‍ 1നും, ജൂണ്‍ 2നും നടത്തിയ എക്സിറ്റ് പോള്‍ പരിപാടിയുടെ സ്ക്രീന്‍ഷോട്ടുകള്‍ കാണാം. ഇതിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“സീ ന്യൂസ് തങ്ങളുടെ ആദ്യത്തെ എക്‌സിറ്റ് പോൾ പരിഷ്‌കരിച്ചു, എൻഡിഎ സീറ്റുകൾ 361-401 -ൽ നിന്ന് 305-315 ആയി കുറച്ചു…
📌 എൻഡിഎ : 305
📌 ഇന്ത്യ + തൃണമൂൽ കോൺഗ്രസ് : 195+22=217
പുതുക്കി അപ്‌ഡേറ്റ് ചെയ്‌ത എക്‌സിറ്റ് പോൾ…
📌 കർണാടക : 20 ⚡
📌 യുപി : 26 ⚡
📌 ബീഹാർ : 15 ⚡
📌 ബംഗാൾ : 23 ⚡
ഇതൊരു തുടക്കം മാത്രമാണ്, ജൂൺ 4 വരെ കാത്തിരിക്കൂ, എല്ലാ മോദി മീഡിയയും ട്രാക്കിൽ തിരിച്ചെത്തും…”
എന്നാല്‍ ഈ പ്രചരണം സത്യമാണോ എന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ Zee ന്യൂസിന്‍റെ യുട്യൂബ് ചാനലില്‍ ഈ രണ്ട് എക്സിറ്റ് പോള്‍ പരിപാടികള്‍ തെരഞ്ഞു. ഞങ്ങള്‍ക്ക് രണ്ട് പരിപാടികളും ലഭിച്ചു. ഈ പരിപാടികള്‍ ഞങ്ങള്‍ കണ്ട് പരിശോധിച്ചപ്പോള്‍ മുകളില്‍ നല്‍കിയ സ്ക്രീന്‍ഷോട്ട് എഡിറ്റ് ചെയ്തതല്ല എന്ന് കണ്ടെത്തി. Zee ന്യൂസ് ജൂണ്‍ 1ന് പ്രക്ഷേപണം നടത്തിയ പരിപാടി നിങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്ത് കാണാം. അതെ പോലെ ജൂണ്‍ 2ന് പ്രക്ഷേപണം നടത്തിയ പരിപാടി ഇവിടെ ക്ലിക്ക് ചെയ്ത് കാണാം.
Zee ന്യുസ് ജൂണ്‍ 1ന് പ്രക്ഷേപ്പിച്ച പരിപാടിയില്‍ അവരുടെ എക്സിറ്റ് പോള്‍ ഉണ്ടായിരുന്നില്ല. നമ്മള്‍ ആദ്യത്തെ സ്ക്രീന്‍ഷോട്ട് സുക്ഷ്മമായി പരിശോധിച്ച് നോക്കിയാല്‍ നമുക്ക് Axis My India കമ്പനിയുടെ പേര് കാണാം.
സ്ക്രീനില്‍ കാണിക്കുന്നത് Axis My Indiaയുടെ എക്സിറ്റ് പോള്‍ ഫലങ്ങളാണ്. Axis My India ഇന്ത്യ ടുഡേയുടെ ഒപ്പമാണ് ഈ സര്‍വേ നടത്തിയത്. ഇവരുടെ സര്‍വേയിലാണ് സ്ക്രീന്‍ഷോട്ടില്‍ കാണുന്ന പോലെ NDAക്ക് 361 മുതല്‍ 401 സീറ്റ് കിട്ടും എന്ന് കാണിക്കുന്നത്.
വാര്‍ത്ത വായിക്കാന്‍ – India Today | Archived
ഈ പരിപാടിയില്‍ Axis My Indiaയോടൊപ്പം MATRIZE, CNX, C-VOTER, ETG, Today’s Chanakya, POLSTRAT എന്നി കമ്പനികള്‍ പുറത്ത് ഇറക്കിയ കണക്കുകള്‍ കാണിച്ചിരുന്നു.
രണ്ടാമത്തെ സ്ക്രീന്‍ഷോട്ട് Zee ന്യൂസ് അവരുടെ AI എക്സിറ്റ് പോളിന്‍റെതാണ്. ഈ എക്സിറ്റ് പോള്‍ Zee ന്യൂസ് പ്രക്ഷേപ്പിച്ചത് ജൂണ്‍ 2നാണ്. ഈ എക്സിറ്റ് പൊളിലാണ് NDAക്ക് 305 മുതല്‍ 315 വരെ സീറ്റ് കാണിക്കുന്നത്. ഈ രണ്ട് എക്സിറ്റ് പോള്‍ തമ്മില്‍ യാതൊരു ബന്ധമില്ല.
നിഗമനം
ഒരൊറ്റ ദിവസത്തില്‍ Zee ന്യൂസ് തങ്ങളുടെ എക്സിറ്റ് പോള്‍ പരിഷ്കരിച്ചു എന്ന തരത്തിലെ പ്രചരണം തെറ്റാണ്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന രണ്ട് സ്ക്രീന്‍ഷോട്ടുകള്‍ തമ്മില്‍ യാതൊരു ബന്ധമില്ല. ആദ്യത്തെ സ്ക്രീന്‍ഷോട്ട് Axis My India നടത്തിയ സര്‍വേയുടെ ഫലങ്ങളാണ് രണ്ടാമത്തെ Zee ന്യുസ് India Consolidated എന്ന് കമ്പനിയുമായി ചേര്‍ന്ന് നടത്തിയ സര്‍വേയുടെ ഫലങ്ങളാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:Zee ന്യുസ് ഒരൊറ്റ ദിവസത്തില്‍ അവരുടെ Exit Poll പരിഷ്കരിച്ച് NDAക്ക് നേരത്തെ കൊടുത്ത സീറ്റുകളുടെ എണ്ണം കുറച്ചുവോ? സത്യാവസ്ഥ അറിയൂ…
Written By: Mukundan KResult: False
