FACT CHECK: ഈ ചിത്രം ഡല്‍ഹിയില്‍ കര്‍ഷക സമരത്തില്‍ തന്‍റെ കര്‍ഷകനായ പിതാവിനെ കാണാനെത്തിയ ജവാന്‍റെതല്ല…

രാഷ്ട്രീയം | Politics

ഒരു സര്‍ദ്ദാര്‍ജി തന്‍റെ ജവാന്‍ മകനെ കാണുന്ന ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.

പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രത്തിനെ കുറിച്ച് പ്രചരിപ്പിക്കുന്നത് തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

Screenshot: Facebook post claiming the image is associated with farmers protest on Delhi Border.

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു സര്‍ദ്ദാര്‍ജി തന്‍റെ ജവാന്‍ മകനെ സ്നേഹത്തോടെ സ്വീകരിക്കുന്നതായി നമുക്ക് കാണാം. ഈ ഹൃദയസ്പര്‍ശിയമായ ചിത്രത്തിനോടൊപ്പം നല്‍കിയ അടികുറിപ്പ് ഇപ്രകാരമാണ്: 

ദില്ലി ബോർഡറിൽ സമരം ചെയ്യുന്ന കർഷകനായ അച്ഛനെ കാണാൻ ഇന്ത്യാ ബോർഡറിൽ കാവൽ നിൽക്കുന്ന ജവാനായ മകൻ വന്നപ്പോൾ….

ഇതോക്കെയല്ലേ നമ്മൾ ലൈക്കും ഷെയറും ചെയ്യേണ്ടത്

ഈ വീഡിയോയുടെ സത്യാവസ്ഥ എന്താണ്ന്ന്‍ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഫോട്ടോ ശ്രദ്ധിച്ച് നോക്കിയാല്‍ നമുക്ക് ഫെഡ് എക്സിന്‍റെ ഒരു ഹോര്‍ഡിംഗും ബസ് സ്റ്റാന്‍റ് പാര്‍ക്കിംഗ് എന്ന് എഴുതിയിട്ടുള്ള ഒരു ബോര്‍ഡും നമുക്ക് പശ്ചാത്തലത്തില്‍ കാണാം.

Fed-Ex sign seen in the background.

The parking board at Ludhiana Bus Stand.

പാര്‍ക്കിംഗ് ബോര്‍ഡില്‍ സുക്ഷിച്ച് നോക്കിയാല്‍ നമുക്ക് ലുധിയാന എഴുതിയതായി കാണുന്നുണ്ട്. എഴുതിയത് വ്യക്തമല്ല പക്ഷെ ഫെഡ് എക്സ് ബോര്‍ഡും സ്ഥലത്തിന്‍റെ പേരും പിടിച്ച് ഞങ്ങള്‍ ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ലുധിയാനയിലെ ബസ്‌ സ്റ്റാണ്ടിന്‍റെ സമീപമുള്ള ഫെഡ് എക്സിന്‍റെ കട ഞങ്ങള്‍ക്ക് ലഭിച്ചു. ഈ കടയുടെ ഉടമസ്ഥന്‍ സുരിന്ദര്‍ ബന്സലുമായി ഞങ്ങളുടെ പ്രതിനിധി സംസാരിച്ചപ്പോള്‍ അദ്ദേഹം ഈ സ്ഥലം അദ്ദേഹത്തിന്‍റെ കടയുടെ സമീപത്തുള്ളതാണ് എന്ന് വ്യക്തമാക്കി. 

ബന്സല്‍ ഞങ്ങള്‍ക്ക് ഈ സ്ഥലത്തിന്‍റെ ചിത്രങ്ങളും അയച്ച് തന്നു. ഈ ചിത്രങ്ങളും വൈറല്‍ ചിത്രം തമ്മിലുള്ള താരതമ്യം നമുക്ക് താഴെ കാണാം. ചിത്രത്തില്‍ കാണുന്ന സ്ഥലം ഒന്നുതന്നെയാണ് എന്ന് വ്യക്തമാകുന്നു.

Image Comparison 1: Viral image comparison with image sent by Mr. Bansal.

Image Comparison 2: Comparison between viral image and image sent by Mr. Bansal.

ഗൂഗിളില്‍ സ്ഥലത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ സ്ഥലത്ത് ഷൂട്ട്‌ ചെയ്ത ഒരു വീഡിയോ ലഭിച്ചു. ഈ വീഡിയോയിലും നമുക്ക് ചിത്രത്തില്‍ കാണുന്ന സ്ഥലം തന്നെ കാണാം സാധിക്കും.

ഈ സ്ഥലത്തിന്‍റെ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂയില്‍ ലഭിച്ച ചിത്രവും വൈറല്‍ ചിത്രത്തില്‍ കാണുന്ന സ്ഥലത്തിന്‍റെ തന്നെയാണ്. താഴെ നല്‍കിയ താരതമ്യത്തില്‍ നിന്ന് ഇത് വ്യക്തമാകുന്നു.

Image Comparison 3: Viral image with Google street view.

ഈ ഫാക്റ്റ് ചെക്ക്ക് ഇംഗ്ലീഷില്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

A Photograph Has Been Circulating On Social Media Claiming That A Soldier Met His Father Who Is A Farmer At The Protest Site In Delhi

നിഗമനം

ഡല്‍ഹി ബോര്‍ഡറില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ തന്‍റെ പിതാവിനെ കാണാന്‍ എത്തിയ ഒരു ജവാന്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിന് കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല. ഈ ചിത്രം പഞ്ചാബിലെ ലുധിയാനയിലെതാണ്.

Avatar

Title:ഈ ചിത്രം ഡല്‍ഹിയില്‍ കര്‍ഷക സമരത്തില്‍ തന്‍റെ കര്‍ഷകനായ പിതാവിനെ കാണാനെത്തിയ ജവാന്‍റെതല്ല…

Fact Check By: Mukundan K 

Result: False