ചങ്ങലയിൽ കെട്ടിയ ഇവർ ഇന്ത്യയിലേക്ക് അമേരിക്ക തിരിച്ച് അയക്കുന്ന  അനധികൃത പ്രവാസികളല്ല

Misleading Political

സമൂഹ മാധ്യമങ്ങളിൽ അമേരിക്ക ഇന്ത്യയിലേക്ക് അയയ്ക്കുന്ന അനധികൃത പ്രവാസികളുടെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. 

പക്ഷെ ഈ ചിത്രം ഇന്ത്യയിലേക്ക് അമേരിക്ക അയയ്ക്കുന്ന അനധികൃത പ്രവാസികളുടേതല്ല എന്ന്  ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.     

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം.ഈ ചിത്രത്തിൽ നമുക്ക് കയ്യിലും കാലിലും കൈവിലങ്ങുകൾ ഇട്ട് ഇരിക്കുന്നതായി കാണാം. ഈ ചിത്രത്തെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “നഷ്ടപ്പെടുവാൻ ഒന്നുമില്ലീ ചങ്ങലകൾ മാത്രം

ഒരിന്ത്യക്കാരനും ഇത്രയും അപമാനിക്കപ്പെട്ടിട്ടില്ല…

പല രാജ്യങ്ങളിൽ നിന്നും ആ രാജ്യങ്ങളുടെ വിസ ഇല്ലെങ്കിൽ അതാത് രാജ്യങ്ങളിൽ നിന്ന് ഡിപ്പോട്ട് ചെയ്യും സ്വന്തം രാജ്യത്തേക്ക് അത് ഇതുപോലെയുള്ള ക്രൂരമായ നാടുകടത്തൽ ലോകത്തെവിടെയും ഉണ്ടായിട്ടുണ്ടാവില്ല….

അത്രക്കും മോശമായ ഒരു നാടുകടത്തലാണ് ഡൊണാൾഡ്‌ ട്രമ്പ് അധികാരം ഏറ്റതിനുശേഷം അമേരിക്കയിൽ ഈ കാണുന്നത്

സൈനിക വിമാനം സി-17 ഇന്ത്യക്കാരായ കുടിയേറ്റക്കാരുമായി ടെക്‌സാസില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പുറപ്പെട്ടത് ആ പുറപ്പെടുന്നതിനു മുമ്പുള്ള ദയനീയ കാഴ്ചയാണ് ഈ കാണുന്നതും ”   

എന്നാല്‍ എന്താണ് ഈ ചിത്രത്തിൻ്റെ  സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഈ ചിത്രത്തിനെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി. അന്വേഷണത്തിൽ ഞങ്ങൾക്ക് ദി ഇൻഡിപെൻഡൻ്റ പ്രസിദ്ധികരിച്ച ഒരു വാർത്ത ലഭിച്ചു. ഈ വാർത്തയിൽ നമുക്ക് ഈ ചിത്രം കാണാം.

വാർത്ത വായിക്കാൻ – Independent | Archived 

30 ജനുവരിക്ക് പ്രസിദ്ധികരിച്ച ഈ വാർത്ത പ്രകാരം നമ്മൾ ചിത്രത്തിൽ കാണുന്നത് അമേരിക്ക യു. എസ്.എയർ ഫോഴ്സ് എയർക്രാഫ്റ്റിൽ ഗ്വാട്ടിമാലയും കൊളംബിയയിലേക്കും തിരിച്ച് അയച്ച കുടിയേറ്റുകാരുടെതാണ്. ഈ ചിത്രം AP യാണ് പകർത്തിയത്. ഈ ചിത്രം APയുടെ വെബ്സൈറ്റിലും ലഭിച്ചു. APയുടെ വാർത്ത പ്രകാരം അമേരിക്കയിലെ ടെക്‌സാസിലെ എൽ പാസോയിൽ നിന്ന് ജനുവരി 30ന്‌ അമേരിക്കൻ വ്യോമസേനയുടെ ഒരു വിമാനത്തിൽ ഗ്വാട്ടിമാല, കൊളമ്പിയ, ഇക്വഡോർ എന്നി രാജ്യങ്ങളിൽ നിന്ന് അമേരിക്കയിൽ കുടിയേറി വന്ന 80 പേരെ തിരിച്ച് അയയ്ക്കുകയുണ്ടായി. ഈ സംഭവത്തിൻ്റെ ചിത്രമാണ് നമ്മൾ കാണുന്നത്.

വാർത്ത വായിക്കാൻ – AP | Archived

ഇന്ത്യയിലേക്ക് തിരിച്ച് അയയ്ച്ച 205 പേര് ഇന്ന് അമൃതസറിൽ എത്തും എന്ന് റിപോർട്ടുകൾ പറഞ്ഞിരുന്നു. പക്ഷെ ഇന്ന് ഉച്ചയ്ക്ക് അമൃത്സർ എയർപോർട്ടിൽ 104 പേരാണ് ലാൻഡ് ചെയ്തത്. US മിലിറ്ററി C-17 വിമാനത്തിലാണ് ഇവർ എത്തിയത്.   

നിഗമനം

സമൂഹ മാധ്യമങ്ങളിൽ ഇന്ത്യയിലേക്ക് തിരിച്ച് അയയ്ച്ച അനധികൃത പ്രവാസികളുടെ ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിലേക്ക് തിരിച്ച് അയച്ച 80 കുടിയേറ്റക്കാരുടെ  ചിത്രമാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ചങ്ങലയിൽ കെട്ടിയ ഇവർ ഇന്ത്യയിലേക്ക് അമേരിക്ക തിരിച്ച് അയക്കുന്ന അനധികൃത പ്രവാസികളല്ല

Fact Check By: K. Mukundan 

Result: Misleading