ലണ്ടൻ മ്യുസിയത്തിലുള്ള ടിപ്പു സുൽത്താൻ്റെ പേരിൽ വ്യാജമായി പ്രചരിപ്പിക്കുന്ന ചിത്രത്തിൻ്റെ യാഥാർഥ്യം ഇങ്ങനെ…

False Social

ലണ്ടൻ മ്യുസിയത്തിൽ വെച്ച, മൈസൂറിൻ്റെ മുൻ രാജാവ്  ടിപ്പു സുൽത്താൻ്റെ യഥാർത്ഥ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.  

പക്ഷെ ഞങ്ങൾ ഈ ചിത്രത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ, ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. ആരാണ് ഈ ചിത്രത്തിൽ  കാണുന്ന വ്യക്തി? നമുക്ക് അന്വേഷിക്കാം.

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. പോസ്റ്റിൻ്റെ നീണ്ട അടികുറിപ്പിൽ ടിപ്പു സുൽത്താനെ കുറിച്ച് ലേഖനത്തിൻ്റെ  അഭിപ്രായത്തിനോടൊപ്പം ഈ ചിത്രത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “ലണ്ടൻ മ്യുസിയത്തിൽ സൂക്ഷിച്ചിട്ടുള്ളതായ ടിപ്പു സുൽത്താൻ്റെ യാഥാർത്ഥ ചിത്രം” 

എന്നാൽ എന്താണ് ശരിക്കും ഈ ചിത്രം ലണ്ടൻ മ്യുസിയത്തിലുള്ള ടിപ്പു സുൽത്താൻ്റെതാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

 ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ ചിത്രം ഗേറ്റി ഇമേജസ് എന്ന സ്റ്റോക്ക് ഫോട്ടോകളുടെ വെബ്സൈറ്റിൽ ഈ ചിത്രം ലഭിച്ചു. ഗേറ്റി ഇമേജസിൽ നൽകിയ വിവരണം പ്രകാരം ഈ ചിത്രം ഇന്ന് ആഫ്രിക്കൻ രാജ്യം താൻസാനിയയുടെ ഭാഗമായ സാൻസിബാറിൻ്റെ സുൽത്താൻ്റെ ചിത്രമാണ്.  

ചിത്രം കാണാൻ – Getty Images | Archived 

നമ്മൾ ചിത്രത്തിൽ കാണുന്നത് ടിപ്പു സുൽത്താനെയല്ല പകരം  19ആം നൂറ്റാണ്ടിൽ സാൻസിബാർ (Zanzibar) ഭരിച്ച സുൽത്താൻ സയ്യിദ് ഹമീദ് തുവൈൻ്റെതാണ്. ഈ കാര്യം ഒമാൻ ആൻഡ് സാൻസിബാർ (Oman and Zanzibar) വർച്യുവൾ മ്യുസിയം എന്ന വെബ്സൈറ്റിലും ഈ ചിത്രം സാൻസിബാർ സുൽത്താൻ സയ്യിദ് ഹമീദ് ബിൻ തുവൈൻ്റെതാനെണെന്ന് വ്യക്തമാക്കുന്നു.

ലേഖനം വായിക്കാൻ – Oman and Zanzibar Virtual Museum | Archived

വെബ്സൈറ്റിൽ നൽകിയ വിവരം പ്രകാരം സുൽത്താൻ സയ്യിദ് ഹമീദ് ബിൻ തുവൈനി അൽ ബുസൈദ് സാൻസിബാറിൻ്റെ അഞ്ചാമത്തെ സുൽത്താനായിരുന്നു. ഇദ്ദേഹം മാർച്ച് 5, 1893 മുതൽ ഓഗസ്റ്റ് 25, 1896വരെ സാൻസിബാർ ഭരിച്ചു. ഇതിനു മുൻപും ടിപ്പു സുൽത്താൻ്റെ പേരിൽ വ്യത്യസ്ത ആളുകളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുകയുണ്ടായിട്ടുണ്ട്. ഈ പ്രചരണത്തിനെ കുറിച്ച് ഞങ്ങൾ പ്രസിദ്ധികരിച്ച റിപ്പോർട്ടുകൾ താഴെ നൽകിയ ലിങ്കുകൾ ഉപയോഗിച്ച് വായിക്കാം.

Also Read | ഈ ചിത്രം ടിപ്പു സുല്‍ത്താന്‍റെതല്ല, സത്യാവസ്ഥ അറിയൂ…

Also Read | ലണ്ടൻ മ്യുസിയത്തിൽ വെച്ചിട്ടുള്ള ടിപ്പു സുൽത്താന്റേതാണോ ഈ ചിത്രം….?

ക്യാമറ കണ്ടെത്തിയത് ടിപ്പു സുൽത്താൻ  മരിച്ചിട്ട് 27 കൊല്ലം കഴിഞ്ഞിട്ടാണ്.1799 മെയ് 4 നാണ് ടിപ്പു സുൽത്താൻ മരിച്ചത്. ക്യാമറ കണ്ടെത്തിയത് വർഷം 1816 ആണ്. ടിപ്പു സുൽത്താൻ മരിച്ചു കഴിഞ്ഞിട്ടാണ്‌  ക്യാമറ കണ്ടെത്തിയത്. അതിനാൽ ക്യാമറ ഉപയോഗിച്ച ടിപ്പു സുൽത്താന്റെ ഫോട്ടോ എടുക്കുക അസാധ്യമാണ്. ഈ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം അദ്ദേഹത്തിന്റേതാവാൻ ഒരു വഴിയുമില്ല. 

 നിഗമനം

സമൂഹ മാധ്യമങ്ങളിൽ ലണ്ടൻ മ്യുസിയത്തിൽ വെച്ച ടിപ്പു സുൽത്താൻ്റെ ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 19ആം നുറ്റാണ്ടിൻ്റെ അവസാനത്തെ വർഷങ്ങളിൽ ആഫ്രിക്കയിലെ സാൻസിബാർ എന്ന രാജ്യം ഭരിച്ച സുൽത്താൻ സയ്യിദ് ഹമീദ് ബിൻ തുവൈനി ബിൻ ബുസൈദിൻ്റെ ചിത്രമാണ്. ടിപ്പു സുൽത്താൻ്റെ മരണത്തിന് 27 വർഷങ്ങൾക്ക് ശേഷമാണ് ക്യാമറ കണ്ടുപിടിച്ചത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ലണ്ടൻ മ്യുസിയത്തിലുള്ള ടിപ്പു സുൽത്താൻ്റെ പേരിൽ വ്യാജമായി പ്രചരിപ്പിക്കുന്ന ചിത്രത്തിൻ്റെ യാഥാർഥ്യം ഇങ്ങനെ…

Written By: Mukundan K  

Result: False