ഈ ചിത്രം ടിപ്പു സുല്‍ത്താന്‍റെതല്ല, സത്യാവസ്ഥ അറിയൂ...
ടിപ്പു സുല്‍ത്താന്‍റെ പേരില്‍ പല ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ കുറച്ച് നാളായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രങ്ങള്‍ ടിപ്പു സുല്‍ത്താന്‍റെതാകാന്‍ വഴിയില്ല. കാരണം ക്യാമറയുടെ ആവിഷ്കാരത്തിനു മുമ്പേ തന്നെ ടിപ്പു സുല്‍ത്താന്‍ മരിച്ചിരുന്നു. മുന്‍ മൈസൂര്‍ സുല്‍ത്താന്‍റെ പേരില്‍ പ്രചരിക്കുന്ന ഒരു വ്യാജ ചിത്രം ഞങ്ങള്‍ കഴിഞ്ഞ കൊല്ലം അന്വേഷിച്ചിരുന്നു. ഈ അന്വേഷണ ലേഖനം താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.
ലണ്ടൻ മ്യുസിയത്തിൽ വെച്ചിട്ടുള്ള ടിപ്പു സുൽത്താന്റേതാണോ ഈ ചിത്രം….?
ഇതേ പോലെയൊരു ചിത്രം വാട്ട്സാപ്പിലൂടെ പ്രചരിച്ച് ഞങ്ങളുടെ അടുത്ത് ഫാക്റ്റ് ചെക്ക് അഭ്യര്‍ത്ഥനയായി എത്തി. ഈ ചിത്രം ടിപ്പു സുല്‍ത്താന്‍റെതാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇത്ര കാലം പാഠപുസ്തകങ്ങളില്‍ വരച്ചു വെച്ച ചിത്രവുമായി എത്ര വ്യത്യാസമുണ്ട് എന്ന് താരതമ്യം ചെയ്തു നോക്കാന്‍ ഈ സന്ദേശം ആഗ്രഹിക്കുന്നു. വാട്ട്സാപ്പ് സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് നമുക്ക് താഴെ കാണാം.
വിവരണം
വാട്ട്സാപ്പ് സന്ദേശം-
ചിത്രത്തിന്‍റെ കുടെയുള്ള വാചകം ഇപ്രകാരമാണ്: “മരുഭൂമിയിൽ ഒട്ടകം മേക്കുന്നവനെപ്പോലെയുള്ള ഇയാളെയാണോ സുൽത്താൻ എന്ന് വിളിക്കുന്നത്.” ഇതേ വാചകം വെച്ച് ഫെസ്ബൂക്കില്‍ പ്രചരണം നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.
ഈ ഫോട്ടോ ടിപ്പു സുല്‍ത്താനുടെതല്ല എന്ന അറിഞ്ഞ സ്ഥിതിയില്‍ ഈ ഫോട്ടോ യഥാര്‍ത്ഥത്തില്‍ ആരുടെതാണ് എന്ന് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഫോട്ടോയില്‍ ഗെറ്റി ഇമേജ്സ് (Getty Images) എന്ന ഓണ്‍ലൈന്‍ ഫോട്ടോ ശേഖരിക്കുന്ന വെബ്സൈറ്റിന്‍റെ വാട്ടര്‍മാര്‍ക്ക് നമുക്ക് വ്യക്തമായി കാണാം. അതിനാല്‍ ഈ വെബ്‌സൈറ്റില്‍ തന്നെ ഞങ്ങള്‍ ആദ്യം ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചു. ഗെറ്റി ഇമേജ്സില്‍ ടിപ്പു എന്ന് കീ വേര്‍ഡ് വെച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ ചിത്രം ലഭിച്ചു. പക്ഷെ ഈ ചിത്രം ടിപ്പു സുല്‍ത്താന്‍റേതല്ല പകരം ആഫ്രിക്കയിലെ ഒരു അടിമ വ്യാപാരിയുടെതാണ്. ഇന്നത്തെ തന്‍സാനിയയുടെ സാന്‍സിബാര്‍ എന്ന ദ്വീപിലായിരുന്നു ഇയാള്‍ അടിമകളുടെ കച്ചവടം ചെയ്തിരുന്നത്.
ഇയാളുടെ ശരിയായ പേര് ഹമാദ് ബിന്‍ മുഹമ്മദ് ബിന്‍ ജുമാ ബിന്‍ രാജാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ മുര്‍ഘാബി എന്നാണ്. ഇയാള്‍ സാന്‍സിബാറിലെ ഒരു അടിമ വ്യാപാരിയായിരുന്നു. ഈ ചിത്രം 1890ലാണ് പ്രസിദ്ധികരിച്ചത്. ഇതിനെ മുമ്പേയും രൂമളിസ എന്ന ഒരു അടിമ വ്യാപാരിയുടെ ചിത്രം ടിപ്പു സുല്‍ത്താന്‍റെ പേരില്‍ വൈറല്‍ ആയിരുന്നു. പക്ഷെ ടിപ്പു സുല്‍ത്താന്‍ മരിച്ചത് 1799നാണ് എനിട്ട് ആദ്യത്തെ ക്യാമറ ആവിഷകരിച്ചത് 1816ലാണ് എന്നതാണ് സത്യാവസ്ഥ.
നിഗമനം
ഈ ചിത്രം ടിപ്പു സുല്‍ത്താന്‍റെ യഥാര്‍ത്ഥ ചിത്രമല്ല പകരം ആഫ്രിക്കയിലെ ഒരു അടിമ വ്യപരിയുടെതാണ്. ടിപ്പു ടെബ് എന്ന പേരില്‍ അറിയപെടുന്ന ഒരു അടിമ വ്യാപാരിയുടെ 1890ല്‍ പകര്‍ത്തിയ ചിത്രമാണ് ടിപ്പു സുല്‍ത്താന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ടിപ്പു സുല്‍ത്താന്‍ ക്യാമറയുടെ ആവിഷ്കാരത്തിനു മുമ്പേ മരിച്ചിരുന്നു എന്നാണ് സത്യാവസ്ഥ.
Title:ഈ ചിത്രം ടിപ്പു സുല്‍ത്താന്‍റെതല്ല, സത്യാവസ്ഥ അറിയൂ...
Fact Check By: Mukundan KResult: False