എം. കരുണാനിധിയോടൊപ്പം ചിത്രത്തില്‍ കാണുന്ന സൈക്കിള്‍ റിക്ഷാകാരന്‍ തമിഴ്നാട് PWD മന്ത്രി ഈ.വി.വേലുവല്ല

Misleading Political

സമൂഹ മാധ്യമങ്ങളില്‍ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ ഒരു പഴയ ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം മന്ത്രി ഇ. വേലുവിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. 

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ ചിത്രം കാണാം. ഈ ചിത്രത്തില്‍ കരുണാനിധി ഒരു സൈക്കിള്‍ റിക്ഷയുടെ മുകളില്‍ നിന്ന് പ്രചരണം ചെയ്യുകയാണ്. ഈ സൈക്കിള്‍ റിക്ഷാ വലിക്കുന്നത് നിലവില്‍ തമിഴ്നാട് സര്‍ക്കാരില്‍ പൊതുമരാമത്ത് വകുപ്പ് നോക്കുന്ന മന്ത്രി ഇ. വേലു ആണെന്ന് അവകാശപ്പെട്ട് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

 “വിലമതിക്കാനാകാത്ത ഒരുരാഷ്ട്രീയ മുതൽ.😂

ഈ റിക്ഷാക്കാരനെ ശ്രദ്ധിച്ചോ.? ഇത് മറ്റാരുമല്ല, തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ PWD മന്ത്രി ഇ.വി വേലു ആണ്.

എംജി രാമചന്ദ്രനും കരുണാനിധിയും ചേർന്ന് ദ്രാവിഡ കഴകം രൂപീകരിക്കുന്ന വേളയിൽ അവരുടെ ആരാധകനായിരുന്നു അന്നു രക്ഷാക്കാരനായിരുന്ന ഈ തിരുവണ്ണാമലക്കാരൻ.

നേതാക്കൾ തമ്മിൽ തെറ്റിയപ്പോൾ എംജി രാമചന്ദ്രനോടൊപ്പം കൂടി. പിന്നീട് ജയലളിതയോടൊപ്പമായി. 1997-ൽ വീണ്ടും കരുണാനിധിയോടൊപ്പം കൂടി. സ്റ്റാലിന്റെ വിശ്വസ്തനായി. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല. ഇന്ന് മെഡിക്കൽ ദന്തൽ കോളേജുകൾ ഉൾപ്പെടെ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളും, മദ്രാസിലും കോയമ്പത്തൂരിലും കാരൂരിലും, അനേകം വ്യവസായ വാണിജ്യ സ്ഥാപനങ്ങളും ഇയാൾക്കുണ്ട്. ഇയാളുടെ 37 സ്ഥാപനങ്ങളിൽ ഇപ്പോൾ E.D റെയ്ഡ് നടക്കുകയാണ്. ഇയാളുടെ വസ്തുവകകളിൽ അടുത്തിടെ നടത്തിയ റെയ്ഡിൽ 1200 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്.  ഇയാളുടെ യഥാർത്ഥ ആസ്തി ഏകദേശം 20000 കോടിയോളം വരുമെന്നാണ് കരുതുന്നത്. പതിവുപോലെ ഇ ഡി റെയ്ഡിനെതിരെ സ്റ്റാലിൻ ശക്തമായി രംഗത്തുണ്ട്. ED യെ ഉപയോഗിച്ച് പ്രതിപക്ഷത്തെ തകർക്കാൻ ശ്രമിക്കുന്നു എന്നാണ് പരാതി. ഈ ചിത്രം കൂടി കൂട്ടിച്ചേർത്തു നോക്കിയാൽ കാര്യങ്ങൾ എന്താണെന്നു ബോധ്യമാകും. ഇങ്ങനെ ഒന്നുംരണ്ടുമല്ല  ആയിരങ്ങളുണ്ട്.  പണവും സ്വാധീനവും എന്തും ചെയ്യാൻ മടിയില്ലാത്ത ആളുകളും ചേർന്ന ഈ ഭീകര മാഫിയകളുടെ ഒരേയൊരു ശത്രു മോദിയാണ്. ഒരേ തൂവൽ പക്ഷികളായ പിണറായിയും സ്റ്റാലിനുമൊക്കെ മോദിയേയും ബിജെപിയേയും, അതിനു മറപിടിച്ച് സനാതന ധർമ്മത്തെയും  എതിർക്കുന്നതിന്റെ പ്രധാന കാരണവും ഇതൊക്കെത്തന്നെയാണ്.! തമിഴ്നാട്ടിൽ ഈ മാഫിയയെ തകർക്കാൻ  അണ്ണാമലൈ എന്ന ശക്തനായ നേതാവുണ്ട് എന്നത് പ്രതീക്ഷ നൽകുന്നു. മോദി വീണ്ടും വന്നാൽ ഈ മാഫിയയെ തകർത്ത് അഴിമതി സ്വത്തുക്കൾ വീണ്ടെടുക്കുമെന്നാണ് അണ്ണാമലൈ തമിഴ്ജനതയ്ക്കു കൊടുത്തിരിക്കുന്ന വാക്ക്..💪

എന്നാല്‍ ശരിക്കും ചിത്രത്തില്‍ കരുണാനിധിക്കൊപ്പം കാണുന്നത് ശരിക്കും തമിഴ്നാട് മന്ത്രി ഇ. വി. വേലു ആണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ ചിത്രം ദി ഹിന്ദു പ്രസിദ്ധികരിച്ച ഒരു ലേഖനത്തില്‍ കണ്ടെത്തി. ഈ ലേഖനം പ്രകാരം കരുണാനിധി ചെന്നൈ ഹാര്‍ബര്‍ മണ്ഡലത്തില്‍ 1991ല്‍ പ്രചരണം നടത്തുമ്പോള്‍ എടുത്ത ചിത്രമാണിത്. 

ലേഖനം വായിക്കാന്‍ – The Hindu | Archived

തമിഴ് മാധ്യമങ്ങളായ വികടനും ബിബിസി തമിഴും മന്ത്രി ഇ. വി. വേലുവിന്‍റെ ചരിത്രം അവരുടെ ലേഖനത്തില്‍ പറയുന്നു. തമിഴ് സാഹിത്യത്തില്‍ ബിരുദ്ധം നേടിയ വേലു ആദ്യം ഒരു മെക്കാനിക്കായും പിന്നിട് ഒരു ബസ് കണ്ടക്ടറായും ജോലി ചെയ്തിട്ടുണ്ട്. മന്ത്രി വേലു മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.ജി. രാമചന്ദ്രനിന്‍റെ വലിയ ആരാധകനായിരുന്നു. അതോണ്ട് അദ്ദേഹം അണ്ണാ ഡി.എം.കെ. (ADMK)യില്‍ ചേര്‍ന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 1984ല്‍ നടന്ന അസംബ്ലി തെരെഞ്ഞെടിപ്പില്‍ ഇ.വി. വേലു ADMKയുടെ സ്ഥാനാര്‍ഥിയായി തണ്ടാരമ്പാട്ട് മണ്ഡലത്തില്‍ നിന്ന് മത്സരിച്ചു കുടാതെ വിജയിക്കുവും ചെയ്തു. ഈ കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റില്‍ നിന്നും വ്യക്തമാകുന്നു.

Source: eci.gov.in 

അങ്ങനെ ഇ.വി. വേലു 1984ല്‍ തന്നെ ആദ്യമായി എം.എല്‍.എയായതാണ്. കുടാതെ അദ്ദേഹം കരുണാനിധിയുടെ DMKയില്‍ നിന്ന് പിരിഞ്ഞുണ്ടായ എം.ജി.ആരിന്‍റെ ADMKയുടെ സ്ഥാനാര്‍ഥിയായിട്ടാണ് തെരഞ്ഞെടുപ്പ് മത്സരിച്ചതും വിജയിച്ചതും. മുകളില്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ADMKയില്‍ ജയലളിതയും ജനാകിയും തമ്മില്‍ തര്‍ക്കുമുണ്ടായപ്പോള്‍ ഇ. വി. വേലു എം.ജി.ആറിന്‍റെ ഭാര്യ ജാനകിയുടെ പക്ഷത്തില്‍ ചേര്‍ന്നു. പിന്നിട് കൊല്ലം 2000ത്തിലാണ് അദ്ദേഹം കരുണാനിധിയുടെ DMKയില്‍ ചേര്‍ന്നത്.

പ്രസ്തുത ചിത്രം 1991ല്‍ എടുതതാണെന്ന് നമ്മള്‍ ദി ഹിന്ദുവിന്‍റെ ലേഖനത്തില്‍ കണ്ടതാണ്. അങ്ങനെ ചിത്രത്തില്‍ കാണുന്ന സൈക്കിള്‍ റിക്ഷാ കാരന്‍ ഇ. വി. വേലു ആവാനുള്ള സാധ്യതയില്ല. അദ്ദേഹം പിന്നിട് 2001, 2006 എന്നി വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ DMKയുടെ സ്ഥാനാര്‍ഥിയായി തണ്ടാരമ്പാട്ട് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ചു. 2011 മുതല്‍ അദ്ദേഹം DMKയുടെ ടിക്കറ്റില്‍ തിരുവണ്ണാമലൈ മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ച് വിജയിച്ചത്. നിലവിലെ സ്റ്റാലിന്‍ സര്‍ക്കാരില്‍ അദ്ദേഹം പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്. 

നിഗമനം

വൈറല്‍ ചിത്രത്തില്‍ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിക്കൊപ്പം കാണുന്നത് നിലവിലെ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇ. വേലുവല്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:എം. കരുണാനിധിയോടൊപ്പം ചിത്രത്തില്‍ കാണുന്ന സൈക്കിള്‍ റിക്ഷാകാരന്‍ തമിഴ്നാട് PWD മന്ത്രി ഈ.വി.വേലുവല്ല

Written By: Mukundan K  

Result: Misleading