കഴിഞ്ഞ ശനിയാഴ്ച ഹമാസ് ഇസ്രയേലില്‍ ഭീകരാക്രമണം നടത്തി. ഈ ആക്രമണത്തില്‍ 700 പേര് മരിച്ചതായി ഇത് വരെ വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടെ ഒരു വനിതയുടെ അര്‍ദ്ധനഗ്നമായ മൃതദേഹം വാഹനത്തിന്‍റെ പിറകില്‍ കൊണ്ട് പോകുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപെട്ടു. ഈ വീഡിയോയില്‍ കാണുന്ന വനിതാ ഒരു ഇസ്രയേലി സൈനികയാണ് എന്ന് പലരും അവകാശപെട്ടിരുന്നു. ഇസ്രയേല്‍ പട്ടാള യുണിഫോമില്‍ ഒരു വനിതയുടെ ഫോട്ടോയും വീഡിയോയില്‍ കാണുന്ന വനിതയുടെ പേരില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ഫോട്ടോ ഹമാസ് കൊന്ന വനിതയുടെതല്ല. ഞങ്ങളുടെ അന്വേഷണത്തില്‍, ഹമാസ് ആക്രമണത്തില്‍ കൊലപ്പെട്ട വനിതാ ഇസ്രയേല്‍ സൈനികയല്ല എന്ന് കണ്ടെത്തി. എന്താണ് സംഭവം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നമുക്ക് ഒരു ഇസ്രയേലി സൈനികയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ഒരു പോസ്റ്റര്‍ കാണാം. ഈ പോസ്റ്ററില്‍ പറയുന്നത് ഇങ്ങനെയാണ്: “വിവസ്ത്രയാക്കി അതി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി അരേശം തീരാതെ വാഹനത്തിന്‍റെ പിറകില്‍ നിച്ഛലമായ ശരീരം കെട്ടിയിട്ടു നഗരത്തിലുടെ വലിച്ചിഴിച്ചുകൊണ്ട് നടന്നു ഹമാസ് തീവ്രവാദികളുടെ കൈകളാല്‍ അരും കൊലചെയ്യപ്പെട്ട ഇസ്രയേല്‍ സൈനിക സഹോദരിക്ക് പ്രണാമം.

എന്നാല്‍ വീഡിയോയില്‍ കാണുന്ന സ്ത്രി തന്നെയാണോ പോസ്റ്ററില്‍ കാണുന്നത്? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഈ സംഭവത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ വൈറല്‍ വീഡിയോയില്‍ കാണുന്ന സ്ത്രി ഒരു ഇസ്രയേലി സൈനികയല്ല പകരം ഷാനി ലൌക് എന്ന ഒരു ജര്‍മന്‍ വിനോദസഞ്ചാരിയാണെന്ന് കണ്ടെത്തി. വീഡിയോ വൈറല്‍ ആയപ്പോള്‍ ഷാനിയുടെ അമ്മ മൃതദേഹത്തില്‍ കാണുന്ന റ്റാറ്റുയും മുടിയും കണ്ട് ക്രൂരതക്കിടെയായ വനിത തന്‍റെ മകളാണെന്ന് തിരിച്ചറിഞ്ഞു.

30 വയസായ ഷാനി ഒരു റ്റാറ്റു ആര്‍ട്ടിസ്റ്റ് ആയിരുന്നു. ജര്‍മ്മനിയുടെയും ഇസ്രയേലിന്‍റെയും ഇരട്ട പൌരത്വം അവര്‍ക്കുണ്ടായിരുന്നു. ഗാസ അതിര്‍ത്തിയുടെ സമീപം നടക്കുന്ന ഒരു മ്യൂസിക്‌ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പോയതാണ് ഷാനി. അവിടെയില്‍ നിന്നാണ് ഹമാസ് തീവ്രവാദികള്‍ ഷാനിയെ ആക്രമിച്ച് കൊന്നത്. ഷാനി ഒരു ഇസ്രയേലി സൈനികയായിരുന്നു എന്ന് ഹമാസ് അവകാശപ്പെടുന്നു. പക്ഷെ ഷാനിയുടെ അമ്മയും ബന്ധുക്കളും ഈ അവകാശം പൊളിച്ചു.

വാര്‍ത്ത‍ വായിക്കാന്‍ - TOI | Archived

ഗിയാന്‍ലുക ഇയാള്രോറി എന്ന ഫോട്ടോഗ്രാഫര്‍ ഷാനിയുടെ പല ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളില്‍ ഷാനിയുടെ മുടിയും വൈറല്‍ വീഡിയോയിലും കാണുന്ന മുടിയും സാമ്യമുള്ളതാണ് എന്ന് നമുക്ക് കാണാം. കുടാതെ ഷാനിയുടെ ശരീരത്തിലുള്ള വസ്ത്രങ്ങളും വീഡിയോയില്‍ കാണുന്ന വസ്ത്രങ്ങളുമായി പൊരുത്തപ്പെടുന്നു.

പോസ്റ്ററില്‍ നമ്മള്‍ കാണുന്ന വനിതാ ആരാണ് എന്ന് കണ്ടെത്താന്‍ സാധിച്ചില്ല. പക്ഷെ ഈ ചിത്രം വര്‍ഷങ്ങളായി പിന്‍റെരെസ്റ്റില്‍ ലഭ്യമാണ്. നവംബര്‍ 2019 മുതല്‍ militarygram.blogspot.com എന്ന വെബ്സൈറ്റില്‍ ഈ ചിത്രം ലഭ്യമാണ്.

നിഗമനം

ഹമാസ് തീവ്രവാദികള്‍ കൊന്നു വാഹനത്തില്‍ നഗരത്തിലുടെ മൃതദേഹം കൊണ്ട് പോകുന്ന വൈറല്‍ വീഡിയോയില്‍ കാണുന്ന സ്ത്രിയുടെ പേരില്‍ പ്രചരിപ്പിക്കുന്ന ചിത്രം യഥാര്‍ത്ഥ ഇരയുടെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:വൈറല്‍ വീഡിയോയില്‍ ഹമാസ് തീവ്രവാദികള്‍ കൊന്ന് വാഹനത്തിന്‍റെ പിറകില്‍ കൊണ്ട് പോയ വനിതയുടെ ചിത്രമല്ല ഇത്...

Written By: Mukundan K

Result: Misleading