
മുസ്ലിം ലീഗ് പലസ്തീനിന് വേണ്ടി സംഘടിപ്പിച്ച പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ കുട്ടികൾ അടക്കം ചിലർ പ്രതിഷേധം നടത്തുന്നതായി കാണാം പ്രതിഷേധിക്കുന്ന കുട്ടികൾ ബാരിക്കേഡുകൾ ചവിട്ടി വീഴ്ത്തുന്നതായി കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“ഗാസയിലെ പിള്ളേര് കൊല്ലപ്പെടുന്നത് എന്തിനെന്നുപോലും പിള്ളേർക്കറിയില്ലെന്ന് ജിഹാദികൾ.. പക്ഷേ ലോകത്തിനറിയാം… അവിടെ 12 വയസ്സിൽ ഓരോ ആൺകുഞ്ഞും ഭീകരനാകും.. ഹമാസ് ആക്കും.. ഇവിടെയും അതൊക്കെയാണ് കാണുന്നത് ”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് മലയാള മനോരമയുടെ യൂട്യൂബ് ചാനലിൽ ഈ വാർത്ത ലഭിച്ചു.
കാസർഗോഡ് കുമ്പളയിൽ പുതിയ ടോൾ ബൂത്ത് സ്ഥാപിക്കുന്നതിനെതിരെ മഞ്ചേശ്വർ മുസ്ലിം ലീഗ് എം.എൽ.എ. എ.കെ.എം. അഷ്‌റഫിൻ്റെ നേതൃത്വത്തിൽ വൻ പ്രതിഷേധം 8 സെപ്റ്റംബർ 2025ന് സംഘടിപ്പിച്ചിരുന്നു. ഈ പ്രതിഷേധത്തിനിടെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു കൂടാതെ എ.കെ.എം. അഷ്‌റഫിനെ അറസ്റ്റ് ചെയ്തപ്പോൾ പ്രതിഷേധം സംഘർഷത്തിൽ മാറി എന്ന് വാർത്ത റിപ്പോർട്ട് ചെയ്യുന്നു. തലപ്പാടിയിൽ നിന്ന് വരും 22 കിലോമീറ്റ൪ അകാലത്തിൽ ഒരു ടോൾ ബൂത്ത് ഉണ്ടാക്കുന്നത് നിയമവിരുദ്ധമാണ് 60 കിലോമീറ്ററെങ്കിലും കുറഞ്ഞത് ഉണ്ടാകണം എന്നാണ് നിയമം എന്ന് പ്രതിഷേധകർ ചുണ്ടി കാണിച്ചു. ഈ പ്രതിഷേധത്തിനെ കുറിച്ച് 24 ന്യൂസ് പ്രസിദ്ധികരിച്ച വാർത്ത നമുക്ക് താഴെ കാണാം.
വാർത്ത പ്രകാരം നേരത്തെ ചാലിക്കലിൽ ടോൾ ബൂത്ത് ഉണ്ടാക്കണം എന്നായിരുന്നു നിർദ്ദേശം. എന്നാൽ ആ ഭാഗത്തിൽ ദേശിയ പാത നിർമാണം വയ്ക്കുന്ന കാരണത്താലാണ് തലപ്പാടി ചെങ്കള റീച്ചിൽ ടോൾ പിരിക്കാൻ തീരുമാനമുണ്ടായത്.അങ്ങനെ ഈ ദൃശ്യങ്ങൾ ദേശീയപാത 66ൽ കുമ്പളയിൽ ടോൾ ബൂത്ത് നിർമാണത്തിനെതിരെയുണ്ടായ പ്രതിഷേധത്തിൻ്റെതാണ്. പലസ്തീനിന് ഐക്യദാർഢ്യ൦ പ്രഖ്യാപിച്ച് മുസ്ലിം ലീഗ് പല മാർച്ചുകൾ സംഘടിപ്പിക്കാറുണ്ട്. പക്ഷെ പ്രസ്തുത ദൃശ്യങ്ങൾ പലസ്തീനിന് വേണ്ടി സംഘടിപ്പിച്ച ഒരു മാർച്ചിൻ്റെതല്ല
നിഗമനം
മുസ്ലിം ലീഗ് പലസ്തീനിന് വേണ്ടി സംഘടിപ്പിച്ച പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് കുമ്പളയിൽ ടോൾ ബൂത്ത് സ്ഥാപനത്തിനെതിരെ നടന്ന പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങളാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:മുസ്ലിം ലീഗ് കാസർഗോഡിൽ ടോൾ ബൂത്തിനെതിരെ നടത്തിയ പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ പലസ്തീൻ അനുകൂല റാലി എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
Fact Check By: Mukundan KResult: Misleading
