അമേരിക്കയിൽ ഒരു ജഡ്‌ജിക്ക് നേരെ നടന്ന ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പലസ്തീൻ പ്രശ്നവുമായി തെറ്റായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു 

False Political

‘എല്ലാ ഫലസ്ഥീനികളും കൊല്ലപ്പെടണം’ എന്ന് പ്രഖ്യാപ്പിച്ച അമേരിക്കൻ മന്ത്രിയെ മുസ്ലിം പത്രപ്രവർത്തകൻ റാദി ഹലീബ് ആക്രമിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ഉന്നത ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടക്കുന്നതായി കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ്: 

“അമേരിക്കൻ മിനിസ്റ്റർ പറഞ്ഞു: ⭕⭕⭕ എല്ലാ ഫലസ്ഥീനികളും കൊല്ലപ്പെടണം. 😡😡😡😡 മുസ്ലിമായ പത്രപ്രവർത്തകൻ റാദി ഹലീബ് ഒരു സിംഹത്തെ🔥🔥🔥 പോലെ അവളുടെ നേരെ ചാടി⛔⛔⛔⛔⛔ ഇത് കാണേണ്ടതാണ് 🚨🚨🚨🚨🚨 പ്രചരിപ്പിക്കേണ്ടതാണ് 🛟🛟🛟🛟🛟 ”  

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ ഈ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ പഴയതാണെന്ന് കണ്ടെത്തി. WTHR എന്ന യൂട്യൂബ് ചാനൽ 11 ഡിസംബർ 2024ന്  ഈ വീഡിയോ പ്രസിദ്ധികരിച്ചതായി നമുക്ക് താഴെ കാണാം.

Archived

അമേരിക്കയിലെ ലാസ് വേഗസിൽ ഡയബ്ര റെഡ്‌ഡിൻ എന്ന 31 വയസായ വ്യക്തിക്കെതിരെ ജഡ്‌ജി മേരി കേ ഹോൾതസ് ശിക്ഷ പ്രഖ്യാപ്പിച്ചു. ഇതിനെ തുടർന്ന് രോഷാകുലനായ ഡയബ്ര 4 ഫീറ്റ് ഉയരമുള്ള ബെഞ്ചിൻ്റെ മുകളിൽ ചാടി ജഡ്‌ജിയെ ആക്രമിച്ചു. ഈ കാര്യം അമേരിക്കൻ മാധ്യമ വെബ്സൈറ്റ് എബിസിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.   

വാർത്ത വായിക്കാൻ – ABC | Archived

BBC വാർത്ത പ്രകാരം ഈ ആക്രമണത്തിൽ ജഡ്‌ജിക്ക് വലിയ പരിക്ക് സംഭവിച്ചില്ല. ഈ ആക്രമണത്തിനെ തുടർന്ന് ഇയാൾക്കെതിരെ മറ്റൊരു ജഡ്‌ജിയുടെ കോടതിയിൽ വധശ്രമത്തിൻ്റെ വിചാരണ നടന്നു. ഈ കേസിൽ ഇയാൾക്ക് 26 മുതൽ 65 വർഷങ്ങൾ തടവിൽ കഴിയാനുള്ള ശിക്ഷ കോടതി വിധിച്ചു.  

നിഗമനം

‘എല്ലാ ഫലസ്ഥീനികളും കൊല്ലപ്പെടണം’ എന്ന് പ്രഖ്യാപ്പിച്ച അമേരിക്കൻ മന്ത്രിയെ മുസ്ലിം പത്രപ്രവർത്തകൻ റാദി ഹലീബ് ആക്രമിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് അമേരിക്കയിൽ ഒരു ജഡ്‌ജിക്ക് നേരെ ഉണ്ടായ ആക്രമണത്തിൻ്റെ ദൃശ്യങ്ങളാണ്.         

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:അമേരിക്കയിൽ ഒരു ജഡ്‌ജിക്ക് നേരെ നടന്ന ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പലസ്തീൻ പ്രശ്നവുമായി തെറ്റായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു 

Fact Check By: Mukundan K  

Result: False