
പാകിസ്ഥാൻ ആർമി മേധാവി അസിം മുനീർ ഒരു സിസിടിവി ക്യാമറയിൽ കൃത്രിമം കാണിക്കുന്നതും തുടർന്ന് ഒരു വനിതാ സഹപ്രവർത്തകയുമായി ബന്ധപ്പെട്ട് മോശം പെരുമാറ്റം ആരോപിക്കപ്പെടുന്നതുമായ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ ഒരു പ്രതിഷേധത്തിൻ്റെ വീഡിയോ കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: ““ഇന്ന് പാ&കിസ്ഥാനിലെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന 2022 ലെ ഒരു സിസിടിവി ക്ലിപ്പാണിത്.. പാകി&സ്ഥാൻ ആർമി മേധാവി അ&സിം മുനീർ ഒരു സിസിടിവി ക്യാമറയിൽ കൃത്രിമം കാണിക്കുന്നതും തുടർന്ന് ഒരു വനിതാ സഹപ്രവർത്തകയുമായി ബന്ധപ്പെട്ട് മോശം പെരുമാറ്റം ആരോപിക്കപ്പെടുന്നതുമായ ദൃശ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു… ഇതാണ് സുഡാപ്പികൾ വാഴ്ത്തുന്ന മുനീർ സാഹിബിന്റെ തനി നിറം, ഇവനാണ് കശ്മീർ പിടിക്കാൻ പോവുന്നെ.. 🤮🤮🤮”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ വീഡിയോ VNS എന്ന യൂട്യൂബ് ചാനലിൽ ലഭിച്ചു.
വീഡിയോയുടെ ശീർഷകം പ്രകാരം ഈ ദൃശ്യങ്ങൾ പാകിസ്ഥാനിലെ ലാഹോറിലെ ഒരു പോലീസ് സ്റ്റേഷനിലേതാണ്. ഈ സ്റ്റേഷൻ്റെ SHO ക്യാമറയെ മൂടി സ്റ്റേഷനിൽ പാർട്ടി നടത്തിയത്തിനെ തുടർന്ന് ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. ഞങ്ങൾ ഇതിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് പാകിസ്ഥാനിലെ ജിയോ ന്യൂസ് പ്രസിദ്ധികരിച്ച ഒരു വാർത്ത ലഭിച്ചു.

വാർത്ത വായിക്കാൻ – Geo News | Archived
വാർത്ത പ്രകാരം ലാഹോറിലെ ഫൈസൽ ടൌൺ പോലീസ് സ്റ്റേഷൻ SHOയും ഒരു വനിതാ കോൺസ്റ്റബിലും കൂടി സ്റ്റേഷനിലെ സിസിടിവി ക്യാമെറ മൂടി ജന്മദിനം ആഘോഷിച്ചതായി റിപ്പോർട്ട് ലഭിക്കാത്തതിനെ തുടർന്ന് ഇവരെ സസ്‌പെൻഡ് ചെയ്യുകയുണ്ടായി. ഈ സംഭവം ഫെബ്രുവരി 2022ലേതാണ്. വാർത്ത പ്രകാരം സസ്‌പെൻഡ് ആയ SHOയുടെ പേര് യാസിർ ബഷീർ എന്നാണ്. സസ്‌പെൻഡ് ആയ വനിതാ കോൺസ്റ്റബിളുടെ പേര് മഹ്‌വിഷ് എന്നാണ്. ഇവർ സിസിടിവി മുടി സ്റ്റേഷനിൽ കേക്ക് മുറിച്ചു എന്ന് റിപ്പോർട്ട് പറയുന്നു.
പ്രമുഖ പാക്കിസ്ഥാൻ മാധ്യമ വെബ്സൈറ്റ് ദി ഡോണും ഈ വാർത്ത സ്ഥിരീകരിക്കുന്നു. ഈ സംഭവം ലാഹോറിലെ ഫൈസൽ ടൌൺ പോലീസ് സ്റ്റേഷനിൽ നടന്നതാണ്. സ്റ്റേഷൻ SHO യാസിർ ബഷീറും വനിതാ കോൺസ്റ്റബിൾ മഹ്‌വിഷും ചേർന്ന് സ്റ്റേഷനിൽ ജന്മദിനം ആഘോഷിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ ആണിത്. അസിം മുനീറുമായി ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല.

വാർത്ത വായിക്കാൻ – Dawn | Archived

വാർത്ത വായിക്കാൻ – Watanonline | Archived
വട്ടൻ ഓൺലൈൻ പ്രസിദ്ധികരിച്ച ഈ വാർത്ത പ്രകാരം വീഡിയോയിൽ കാണുന്നത് അലി ഖമേനിയുടെ മകളല്ല പകരം മുൻ ഇറാൻ പ്രസിഡൻ്റ മുഹമ്മദ് ഖതാമിയുടെ മകൾ ലൈല ഖതാമിയാണ്. അലി ഖമേനി ഇറാൻ്റ പരമോന്നത നേതാവാണ്. അദ്ദേഹത്തിന് ലൈല എന്ന പേരുള്ള യാതൊരു മക്കളില്ല. ലൈല ഖതാമി മുൻ ഇറാൻ്റ രാഷ്‌ട്രപതി മുഹമ്മദ് ഖതാമിയുടെ മകളാണ്. അൽ ജംഹുറിയ എന്ന മറ്റൊരു മാധ്യമ വെബ്സൈറ്റ് ഈ വീഡിയോയെ കുറിച്ച് റിപ്പോർട്ട് ചെയ്തതായി നമുക്ക് താഴെ കാണാം.

വാർത്ത വായിക്കാൻ – Al Joumhoria | Archived
നിഗമനം
പാകിസ്ഥാനിൽ ഒരു പോലീസ് സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥർ ജന്മദിനം ആഘോഷിക്കാൻ സിസിടിവി ക്യാമറ മൂടി വെക്കുന്നത്തിൻ്റെ ദൃശ്യങ്ങളാണ് പാക് സൈന്യ മേധാവി അസിം മുനീറിൻ്റെ പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നത്. അന്വേഷണത്തിൽ നിന്ന് ഈ കാര്യം വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:പാക് സൈന്യ മേധാവി അസിം മുനീർ സിസിടിവി ക്യാമറയിൽ കൃത്രിമം കാണിക്കുന്നതും ഒരു വനിതാ സഹപ്രവർത്തകയുമായി മോശമായി പെരുമാറുന്നത്തിൻ്റെ ദൃശ്യങ്ങളാണോ ഇത്?
Fact Check By: K. MukundanResult: False


