
ബംഗ്ലാദേശിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾക്ക് നേരെ വൻ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് ആരോപിച്ച് നിരവധി വീഡിയോകളും ചിത്രങ്ങളും വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സ്ത്രീകളെയും കുട്ടികളെയും ബലാല്‍സംഗം ചെയ്തു കൊന്നുകളഞ്ഞ ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു
പ്രചരണം
ആശുപത്രി എന്ന് തോന്നിക്കുന്ന ഒരു കെട്ടിടത്തിന് മുന്നില്‍ സ്ത്രീകളുടെ മൃതദേഹങ്ങൾ നിരന്നു കിടക്കുന്നതായി പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. പരിക്കേറ്റവരെ സ്‌ട്രെച്ചറുകളിൽ കിടത്തിയിട്ടുണ്ട്. അവരുടെ ബന്ധുക്കൾ സമീപത്ത് വിലപിക്കുന്നുണ്ട്. ക്രൂരമായ ബലാത്സംഗത്തിന് ശേഷം മുസ്ലീങ്ങൾ കൊലപ്പെടുത്തിയ ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ ദുരവസ്ഥയാണ് ഇത് കാണിക്കുന്നതെന്ന് വീഡിയോ അവകാശപ്പെടുന്നു. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഈ മരിച്ചു കിടക്കുന്നവർ എല്ലാം ബംഗ്ലാദേശിലെ ഹൈന്ദവ, ക്രൈസ്തവ, ജൈന, സിഖ് മതവിഭാഗത്തിൽ പെട്ട ന്യൂനപക്ഷങ്ങളാണ്…ബംഗ്ലാദേശിൽ ഭൂരിപക്ഷ ജനവിഭാഗമായ
ഇസ്ലാം നരഭോജിതീവ്രവാദികളാൽ കൂട്ട ബലാത്സംഘം ചെയ്യപ്പെട്ടു മരണത്തിനു കീഴടങ്ങിയവർ..
ബംഗ്ലാദേശിൽ, കൊച്ചുകുഞ്ഞുങ്ങൾ മുതൽ 70വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകളെ വരെ ജിഹാദികൾ കൂട്ടബലാത്സംഗം ചെയ്യുകയും പിന്നീട് കൊന്ന് തള്ളുകയും ചെയ്തു!ലോകത്തിൽ നിങ്ങൾക്ക് ഇത്ര ക്രൂരത ഉള്ള ഒരു മത വിഭാഗം വേറെ ദർശിക്കാൻ കഴിയില്ല….
നിസ്സഹായരായ, നിർഭാഗ്യരായ, ഈ സ്ത്രീകളിൽ നമ്മുടെ അമ്മമാരെയും സഹോദരിമാരെയും പെൺമക്കളെയും നമ്മൾ കാണുന്നില്ലേ!?
നിസ്സഹായരായ ഈ സ്ത്രീകൾക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ!?
ജിഹാദികളെ നമ്മൾ പൂർണ്ണമായും ബഹിഷ്കരിക്കുക.
ഈ വീഡിയോ കണ്ടതിന് ശേഷവും, നമ്മൾക്കതിനാവുന്നില്ലെങ്കിൽ, നമ്മുടെ വംശനാശത്തിലേക്കുള്ള ഗതിവേഗം വർദ്ധിക്കുമെന്നത് മറക്കരുത്.”
എന്നാല്‍ ഇത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള പഴയ വീഡിയോ ആണെന്നും ബംഗ്ലാദേശുമായി ഈത്തിന് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങൾ കീവേര്‍ഡ്സും റിവേഴ്‌സ് ഇമേജ് തിരയലും നടത്തി അന്വേഷണം നടത്തിയപ്പോള്‍ 2024 ജൂലൈ മൂന്നിന് ഉത്തർപ്രദേശ് #hathras #Hathras എന്ന അടിക്കുറിപ്പോടെ ഒരു യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്‌ത സമാനമായ വീഡിയോ ലഭിച്ചു.
ഭോലെ ബാബയുടെ സത്സംഗത്തിന് ശേഷം തിക്കിലും തിരക്കിലും പെട്ടു എന്നാണ് അടിക്കുറിപ്പ്. ഉത്തർപ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയുടെ സത്സംഗത്തിന് ശേഷം തിക്കിലും തിരക്കിലും പെട്ടതായി വിവരണം പറയുന്നു. 122 പേർ അപകടത്തിൽ മരിച്ചു. അതിനാൽ, വൈറലായ വീഡിയോ പഴയതാണെന്നും ബംഗ്ലാദേശ് പ്രതിസന്ധിയുമായി ബന്ധപ്പെട്ടതല്ലെന്നും വ്യക്തമാണ്.
കൂടുതൽ തിരഞ്ഞപ്പോൾ ഹത്രാസിലെ സംഭവ സൈറ്റിൽ നിന്ന് സമാനമായ ചിത്രങ്ങൾ ഉൾപ്പെടെ നിരവധി മാധ്യമ റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടെത്തി. ന്യൂസ് 18 റിപ്പോർട്ട് അനുസരിച്ച്, ജൂലൈ 2 ന് ഒരു മതപരമായ സഭയ്ക്കിടെ തിക്കിലും തിരക്കിലും പെട്ടു, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 116 പേർ മരിച്ചു. 50,000 ത്തോളം ആളുകൾ പങ്കെടുത്ത പ്രാദേശിക ഗുരു, നാരായൺ സാകർ ഹരി എന്നറിയപ്പെടുന്ന ഭോലെ ബാബയുടെ ബഹുമാനാർത്ഥം നടന്ന സത്സംഗത്തിനിടെയാണ് തിക്കിലും തിരക്കിലും പെട്ടത്.
അതിനാൽ, വൈറൽ വീഡിയോ 2024 ജൂലൈയിൽ ഉത്തർപ്രദേശിലെ ഹത്രാസിൽ നടന്ന തിക്കിലും തിരക്കിലും പെട്ടതാണെന്നും ഇതിന് വർഗീയ കോണില്ലെന്നും വ്യക്തമാണ്.
നിഗമനം
വീഡിയോയുടെ ഒപ്പമുള്ള അവകാശവാദം തെറ്റാണ്. 2024 ജൂലൈയിൽ ഉത്തർപ്രദേശിലെ ഹത്രാസിൽ സത്സംങ്ങിനിനെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെയും പരിക്കേറ്റവരുടെയും ദൃശ്യങ്ങളാണിത്. ഈ ദൃശ്യങ്ങള്‍ക്ക് ബംഗ്ലാദേശുമായി യാതൊരു ബന്ധവുമില്ല. സംഭവത്തിന് യാതൊരു വർഗീയ കോണുകളുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ഉണ്ടായ ദുരന്തത്തിന്‍റെ പഴയ വീഡിയോ ബംഗ്ലാദേശിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…
Fact Check By: Vasuki SResult: False
