
നേപ്പാളിൽ പ്രതിഷേധകർ പോലീസിനെ ആക്രമിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ പ്രതിഷേധകർ പോലീസിനെ ആക്രമിക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ് :
“നേപ്പാൾ പോലീസിൻ്റെ ഒരവസ്ഥ നോക്കൂ….🤣🤣🤣🤩”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തിൽ ഞങ്ങൾക്ക് ഈ വീഡിയോ Xൽ ലഭിച്ചു.
പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ഈ വീഡിയോ ഇൻഡോനേഷ്യയിൽ പോലീസ് വെടിവെപ്പിൽ ഒരു വ്യക്തി മരിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങളാണ്. ഞങ്ങൾ ഈ വിവരങ്ങൾ വെച്ച് ഗൂഗിളിൽ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ഈ സംഭവത്തിനെ കുറിച്ച് പല വാർത്തകൾ ലഭിച്ചു. ഈ വാർത്തകൾ പ്രകാരം സംഭവം 29 ഓഗസ്റ്റ് 2025ന് ഇന്തോനേഷ്യയിലെ മെഡാൻ നഗരത്തിലാണ് സംഭവിച്ചത്.

വാർത്ത വായിക്കാൻ – Ksat | Archived
കലാപം നിയന്ത്രിക്കാനുള്ള പോളിസുമായി ഏറ്റുമുട്ടലിൽ ഒരു ഡെലിവറി ബോയ് കൊല്ലപ്പെട്ടു. ഇന്തോനേഷ്യയിലെ എം.പിമാർക്കുള്ള ശമ്പളം വർദ്ധനവിനെതിരെയായിരുന്നു പ്രതിഷേധം. ഡെലിവറി പോയിൻ്റെ മരണത്തിന് ശേഷം പ്രതിഷേധം അതിശക്തമായി. 29 ഓഗസ്റ്റ് 2025ന് ഉത്തര സുമാത്ര സംസ്ഥാനത്തിലെ മെഡാൻ നഗരത്തിൽ പോലീസിനുനേരെ പ്രതിഷേധകർ ആക്രമണം നടത്തി. ബിബിസി പ്രസിദ്ധകരിച്ച വാർത്ത പ്രകാരം ഈ സംഭവം മെഡാനിലെ ഉത്തര സുമാത്രയുടെ നിയമസഭയുടെ മുന്നിലാണ് ഈ സംഭവം നടന്നത്. ഞങ്ങൾ ഈ വിവരം ഉപയോഗിച്ച് ഗൂഗിൾ മാപ്പിൽ ഈ സ്ഥലം പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് വീഡിയോയിൽ കാണുന്ന സ്ഥലം ഗൂഗിൾ മാപ്പിൽ കണ്ടെത്തി. ഈ സ്ഥലത്തിൻ്റെ ഗൂഗിൾ സ്ട്രീറ്റ് വ്യൂ നമുക്ക് താഴെ കാണാം.
വീഡിയോയിൽ കാണുന്ന സ്ഥലവും സ്ട്രീറ്റ് വ്യൂവിൽ കാണുന്ന സ്ഥലവും തമ്മിലുള്ള താരതമ്യം നമുക്ക് താഴെ കാണാം. റോഡിൽ നിന്ന് കാണുന്ന കെട്ടിടങ്ങൾ രണ്ട് ചിത്രങ്ങളിലുമുണ്ട്. അങ്ങനെ ഈ വീഡിയോ മെഡാനിലെതാണെന്ന് വ്യക്തമാണ്.

നിഗമനം
നേപ്പാളിൽ പ്രതിഷേധകർ പോലീസിനെ ആക്രമിക്കുന്ന വീഡിയോ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഇന്തോനേഷ്യയിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങളാണ്. ഈ ദൃശ്യങ്ങൾക്ക് നേപ്പാളുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:പ്രതിഷേധകർ പോലീസിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ നേപ്പാളിലേതല്ല
Fact Check By: Mukundan KResult: False


