ഇസ്രയേല്‍ ഗാസയില്‍ നടത്തിയ സൈനിക നടപടിയുടെ ദൃശ്യങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

ദേശീയം | National

ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നല്‍കി ഇന്ത്യ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകൾ ആക്രമിച്ച് 70 ഭീകരരെ വധിച്ചു. മെയ് 7 ന് പുലർച്ചെ 1:05 മുതൽ 1:30 വരെ ആക്രമണങ്ങൾ നീണ്ടുനിന്നു.  

ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനുള്ള “അളന്നതും ആനുപാതികവുമായ” പ്രതികരണമാണ് ഓപ്പറേഷൻ സിന്ദൂര്‍ എന്ന് ന്യൂഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിൽ, കേണൽ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗും അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നുള്ള ദൃശ്യങ്ങളാണ് എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

ഒരു വലിയ പ്രദേശത്ത് മിസൈലുകൾ ശബ്ദത്തോടെയും വെളിച്ചത്തോടെയും വർഷിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. ഇത് ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ഭാഗമാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ മറുപടി! 💪ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾക്ക് നേരെ ‘ഓപ്പറേഷൻ സിന്ദൂർ’ നടപ്പാക്കി! 🇮🇳 9 ക്യാമ്പുകൾ തകർത്ത ഈ നടപടി പഹൽഗാം ആക്രമണത്തിനുള്ള മറുപടിയാണ്. #IndianArmy #pakistan #AntiTerrorAction #PahalgamAttack #MalayalamNews #BreakingNews #KeralaNews #InstaNews #MilitaryAction #noTerrorism #IndianForces #NewsUpdate

FB postarchived link

എന്നാല്‍ തെറ്റായ പ്രചാരണമാണ് ഇതെന്നും  ഓപ്പറേഷന്‍ സിന്ദൂരുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. ഇറാൻ ഇസ്രയേലിൽ 2024 ഒക്ടോബറിൽ നടത്തിയ മിസൈൽ ആക്രമണത്തിന്‍റെ ദൃശ്യമാണിത്.

വസ്തുത ഇതാണ് 

ഞങ്ങള്‍ വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ സമാന ദൃശ്യങ്ങള്‍ പലരും സാമൂഹ്യ മാധ്യമങ്ങളില്‍  2024 ഒക്ടോബർ മുതൽ പങ്കുവച്ചിട്ടുള്ളതായി കണ്ടു. ഇറാൻ ഇസ്രയേലിൽ നടത്തിയ ആക്രമണം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ നല്‍കിയിട്ടുള്ളത്. ഡിഡി ജിയോ പൊളിറ്റിക്സ് എന്ന എക്സ് അക്കൌണ്ടിൽ 2024 ഒക്ടോബർ 1ന് പങ്കുവച്ച വീഡിയോ: 

A screenshot of a video

AI-generated content may be incorrect.

വീഡിയോയിൽ ഡിഡി ഇന്ത്യയുടെ ലോഗോ കാണാം. ഈ സൂചന ഉപയോഗിച്ച് ഡിഡി ഇന്ത്യയുടെ യൂട്യൂബ് പേജ് തിരഞ്ഞപ്പോള്‍  സമാന വീഡിയോ 2024 ഒക്ടോബർ 2ന് പങ്കുവച്ചിട്ടുള്ളതായി കണ്ടു. ‘നെഗേവ് മരുഭൂമിയിലെ നെവാറ്റിം വ്യോമതാവളം ലക്ഷ്യമിട്ട് ഇറാനിയൻ മിസൈലുകൾ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ. 

നെവാറ്റിം വ്യോമതാവളത്തിൽ ഇറാൻ നടത്തിയ ആക്രമണത്തെ കുറിച്ച് തിരഞ്ഞപ്പോള്‍ 2024 ഒക്ടോബർ 1ന് ഇറാൻ ഇസ്രയേലിന് നേരെ മിസൈൽ ആക്രമണം നടത്തിയതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ഇസ്രായേലിന്‍റെ എഫ്-35 യുദ്ധവിമാനങ്ങളുള്ള നെവാറ്റിം വ്യോമതാവളത്തെ ഇറാൻ ലക്ഷ്യമിട്ടതായി റിപ്പോർട്ടിൽ പറയുന്നു. ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് II’ എന്ന പേരിലാണ് ഇറാൻ ആക്രമണം നടത്തിയത്. 

ജനവാസന മേഖകളിൽ മിസൈലുകൾ വർഷിക്കുന്നതായിരുന്നില്ല, ഓപ്പറേഷൻ സിന്ദൂർ എന്നാ സൈനിക നീക്കം. തിരഞ്ഞെടുത്ത ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയത്. ലഷ്‌കർ-ഇ-തൊയ്ബ (എൽഎടി), ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നിങ്ങനെയുള്ള തീവ്രവാദ സംഘടനകളുടെ കേന്ദ്രങ്ങളെയാണ് ഇന്ത്യ ലക്ഷ്യമിട്ടത്. ദി ഹിന്ദു ഇതേപ്പറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

നിഗമനം 

പാകിസ്ഥാനില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സൈനിക നടപടി ഓപ്പറേഷൻ സിന്ദൂറിന്‍റെ വീഡിയോ എന്ന രീതിയിൽ പ്രചരിക്കുന്നത് 2024 ഒക്ടോബർ 1ന് ഇസ്രയേലിൽ ഇറാൻ നടത്തിയ മിസൈൻ ആക്രമണത്തിന്‍റെ ദൃശ്യങ്ങളാണ്. ഓപ്പറേഷന്‍ സിന്ദൂറുമായി ഈ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഇസ്രയേല്‍ ഗാസയില്‍ നടത്തിയ സൈനിക നടപടിയുടെ ദൃശ്യങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

Written By: Vasuki S  

Result: False

Leave a Reply

Your email address will not be published. Required fields are marked *