
ഡിഎംകെയുടെ തമിഴ്‌നാട്ടിൽ വിമാനത്താവളങ്ങൾ ടാക്സി ഗുണ്ടകൾ ഒരു സ്ത്രീയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഒരു വ്യക്തിയെ ഒരു വനിതയെ പിടിച്ച് നിക്കുന്നതായി കാണാം. ഒരു ദമ്പതി ഒരു കാറിൽ കയറി പോകുന്നതും കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“#ഡിഎംകെയുടെ തമിഴ്‌നാട്ടിലേക്ക് സ്വാഗതം… വിമാനത്താവളങ്ങൾ ടാക്സി ഗുണ്ടകൾ ഭരിക്കുന്നിടത്തും പോലീസ് അവരുടെ ഏജന്റുമാരെപ്പോലെയാണ് പെരുമാറുന്നത്. യാത്രക്കാരെ കാറുകളിൽ കയറ്റാൻ നിർബന്ധിക്കുന്ന തമിഴർ ഇതിനെ ‘പെരിയാർ മോഡൽ സംസ്ഥാനം’ എന്ന് വിളിക്കുന്നു . സുരക്ഷാ പൂജ്യം, മാഫിയ 100… അതാണ് ഡിഎംകെ ഭരണം! ”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ Xൽ മാർച്ചിൽ പ്രസിദ്ധികരിച്ചതായി കണ്ടെത്തി. മാർച്ചിൽ പ്രസിദ്ധികരിച്ച പോസ്റ്റ് നമുക്ക് താഴെ കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ഈ ദൃശ്യങ്ങൾ കോയമ്പത്തൂർ വിമാനത്താവളത്തിൽ നടന്ന ഒരു സംഭവത്തിൻ്റെതാണ്. ഹണിമൂണിൽ നിന്ന് തിരിച്ച് വന്ന ഒരു നവദമ്പതിയെ ഒരു സ്ത്രീ ആക്രമിച്ചു. തന്നോട് വിവാഹം വാഗ്ദാനം നൽകി മറ്റൊരു സ്ത്രീയോടൊപ്പം ഹണിമൂൺ ആഘോഷിച്ചു എന്ന് ആരോപിച്ച് യുവാവിൻ്റെ ഇൻസ്റ്റാഗ്രാം ഫ്രണ്ട് യുവാവിനെയും ഇയാളുടെ ഭാര്യയെയും ആക്രമിച്ചു എന്ന് പോസ്റ്റിൽ പറയുന്നു. നീല ഷർട്ട് ധരിച്ച വ്യക്തി ഈ സ്ത്രീയെ പിടിച്ച് ആ ദമ്പതിയെ രക്ഷിക്കുകേയായിരുന്നു എന്നും പോസ്റ്റിൽ പറയുന്നുണ്ട്.
ഞങ്ങൾ ഈ വിവരങ്ങൾ ഉപയോഗിച്ച് അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ABP നാടു പ്രസിദ്ധികരിച്ച ഈ വാർത്ത യൂട്യൂബിൽ കണ്ടെത്തി. “എന്നോട് വിവാഹം കഴിച്ച് മറ്റൊരു സ്ത്രീയോടൊപ്പം ഹണിമൂൺ ആഘോഷിക്കുന്നു…” എന്ന് പറഞ് ഒരു യുവതി തൻ്റെ ഭർത്താവിനെയും രണ്ടാം ഭാര്യയെ ആരോപിച്ചു എന്നാണ് വീഡിയോയുടെ ശീർഷകത്തിൽ പറയുന്നത്. ഇൻസ്റ്റാഗ്രാം വഴി പ്രണയിച്ച് തന്നെ വലയിലാക്കി മറ്റൊരു പെണ്ണിനോട് വീഡിയോയിൽ ടാക്സിയിൽ ഇരുന്ന് പോകുന്ന യുവാവ് വിവാഹം കഴിച്ചു എന്നായിരുന്നു ഈ യുവതിയുടെ ആരോപണം.
തമിഴ്നാട്ടിലെ പ്രമുഖ മാധ്യമ വെബ്സൈറ്റ് വികടൻ ഈ സംഭവത്തിനെ കുറിച്ച് ഇത് തന്നെയാണ് പറയുന്നത്. കോയമ്പത്തൂരിൽ ഇൻസ്റ്റാഗ്രാം വഴി ഒരു യുവാവും യുവതിയും തമ്മിൽ പരിചയമുണ്ടായി. ഇവർ ഇൻസ്റ്റാഗ്രാമിൽ ടെക്സ്റ്റ് ചെയ്യുന്നതിനിടെ ഇവർ തമ്മിൽ പ്രണയത്തിലായി. ഇതിന് ശേഷം ഈ യുവാവ് യുവതിയിനോട് വിവാഹം വാഗ്ദാനം നൽകി. പിന്നീട് മറ്റൊരു യുവതിയേ വിവാഹം കഴിച്ചു. ഹണിമൂൺ കഴിഞ് വന്ന യുവാവിനെയും ഭാര്യയെയും ഈ യുവതി ആക്രമിക്കാൻ ശ്രമിച്ചു എന്നാണ് വാർത്തയിൽ വ്യക്തമാക്കുന്നത്.
വാർത്ത വായിക്കാൻ – Vikatan | Archived
വാർത്ത പ്രകാരം നീല ഷർട്ടിൽ ഈ യുവതിയെ തടയുന്നത് യുവാവിൻ്റെ ഒരു ബന്ധുവാണ്. ഈ സംഭവം പീളമേട് പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ കാര്യം മറ്റേ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഇവിടെയും ഇവിടെയും ക്ലിക്ക് ചെയ്ത് ഈ വാർത്തകൾ കാണാം.
നിഗമനം
ഡിഎംകെയുടെ തമിഴ്‌നാട്ടിൽ വിമാനത്താവളങ്ങൾ ടാക്സി ഗുണ്ടകൾ ഒരു സ്ത്രീയെ ഉപദ്രവിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് വ്യത്യസ്ത സംഭവത്തിൻ്റെ ദൃശ്യങ്ങൾ ആണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:തമിഴ്നാട്ടിലെ വിമാനത്താവളത്തിൽ ടാക്സി ഡ്രൈവർമാരുടെ ഗുണ്ടായിസത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ വ്യാജപ്രചരണം
Fact Check By: Mukundan KResult: False
