സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി തൃക്കരിപ്പൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലടിക്കുന്നു..? വ്യാജ പ്രചാരണത്തിന്‍റെ സത്യമിങ്ങനെ…

രാഷ്ട്രീയം | Politics

നിയമസഭ തിരഞ്ഞെടുപ്പ് 2026 ലെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി  തൃക്കരിപ്പൂരിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലടി നടത്തുന്നു എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

ഒരു സംഘം ആളുകള്‍ക്കിടയില്‍ ചിലര്‍ തമ്മിലടിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.  

തൃക്കരിപ്പൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലടിക്കുകയാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “സി പി എം സ്ഥാനാർഥി മുസ്തഫ യെ അംഗീകരിക്കില്ല തൃക്കരിപ്പൂരിൽ cpm ൽ പൊട്ടിത്തെറി dyfi പ്രവർത്തകർ ഏറ്റുമുട്ടി.. 😂”

FB postarchived link

എന്നാല്‍ ഇത് കുറ്റ്യാടിയില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍ ആണെന്നും വരുന്ന നിയമസഭ തെരഞ്ഞെടുപ്പുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ഈ സൂചന വെച്ച് കൂടുതല്‍ തിരഞ്ഞപ്പോൾ നാദാപുരം ഒഫിഷ്യല്‍ എന്ന ഇൻസ്റ്റാഗ്രാം ഐഡി ജനുവരി 7, 2026ൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വൈറൽ വീഡിയോയുടെ കൂടുതൽ ദൈർഘ്യമുള്ള പതിപ്പ് ലഭിച്ചു. “ഇതോടുകൂടി കുറ്റ്യാടി ചന്ത (കൂട്ടയടി ചന്ത) അവസാനിച്ചതായി അറിയിച്ചു കൊള്ളുന്നു” എന്ന വിവരണത്തോടെയാണ് വീഡിയോ നല്‍കിയിട്ടുള്ളത്.

കൂടാതെ, 2026 ജനുവരി 11, -ന് ഒരു ഫേസ്ബുക്കിൽ പോസ്റ്റില്‍ സമാന ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത് കണ്ടു. വീഡിയോയുടെ ആദ്യ ഭാഗത്ത് ഒരു കാർണിവൽ ഗ്രൗണ്ടിൽ നടക്കുന്ന സംഘർഷമാണ് കാണുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ഞങ്ങള്‍ വീഡിയോ പോസ്റ്റ്‌ ചെയ്ത ഫേസ്ബുക്ക് യൂസറോട് ചോദിച്ചപ്പോള്‍ സംഭവം കുറ്റ്യാടി ചന്ത എന്ന പേരില്‍ പ്രസിദ്ധമായ കാര്‍ണിവലിന് ഇടയില്‍ സംഭവിച്ചതാണ് എന്നും രാഷ്ട്രീയ-സാമുദായിക തലങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ജനുവരി 1 മുതൽ 7 വരെ കുറ്റ്യാടിയിൽ കാര്‍ണിവല്‍ നടന്നതായി മാധ്യമ വാര്‍ത്തകള്‍  വന്നിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു സംഘര്‍ഷം നടന്നതായി റിപ്പോര്‍ട്ടുകളില്ല. കോഴിക്കോട് ജില്ലയിലെ വടക്ക് കിഴക്കൻ പ്രദേശത്തുള്ള പട്ടണമാണ് കുറ്റ്യാടി. തൃക്കരിപ്പൂര്‍ കാസര്‍ഗോഡ്‌ ജില്ലയിലാണ്. 

അതുപോലെ, തൃക്കരിപ്പൂരില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് സിപിഎം പാര്‍ട്ടിക്കുള്ളില്‍ എന്തെങ്കിലും അഭിപ്രായ ഭിന്നത ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. 

നിഗമനം 

തൃക്കരിപ്പൂരില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലടിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് ജനുവരി മാസം കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി കാര്‍ണിവലില്‍ നടന്ന തമ്മിലടിയുടെ ദൃശ്യങ്ങളാണ്. നിയമസഭ തെരെഞ്ഞെടുപ്പുമായോ ഡിവൈഎഫ്ഐയുമായോ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Result Stamp

Title: സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി തൃക്കരിപ്പൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലടിക്കുന്നു..? വ്യാജ പ്രചാരണത്തിന്‍റെ സത്യമിങ്ങനെ…

Fact Check By: Vasuki S

Result: False