മണിപ്പുരിൽ കേന്ദ്രസേന പിടികൂടിയ ആയുധങ്ങളുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് മ്യാൻമറിലെ വീഡിയോ 

False ദേശീയം | National

മണിപ്പുരിൽ ഭീകരരിൽ നിന്ന് കേന്ദ്രസേന പിടികൂടിയ ആയുധങ്ങളും പണത്തിൻ്റെയും ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ വെച്ച് നടത്തുന്ന പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയിൽ കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ  തോക്കുകളും, റോക്കറ്റുകളും, കറൻസി നോട്ടുകളുടെ കെട്ടുകളുടെ ശേഖരം സൈന്യം പിടികൂടിയതിൻ്റെ ദൃശ്യങ്ങൾ നമുക്ക് കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ വീഡിയോയെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: “കേരളത്തിലെ ഷേവ് മണിപ്പൂർ പാർട്ടിക്കാരുടെ സ്വന്തക്കാരായ മണിപ്പൂരിലെ ചങ്കുകളിൽ നിന്നും കേന്ദ്രസേന പിടിച്ചെടുത്ത അരിയും, പയറും, പപ്പടവും കപ്പലണ്ടിയും കളിപ്പാട്ടങ്ങളും” 

എന്നാൽ എന്താണ് ഈ വീഡിയോയിൽ കാണുന്ന സംഭവത്തിൻ്റെ  സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ വീഡിയോ യൂട്യൂബിൽ കണ്ടെത്തി. ഈ വീഡിയോ യൂട്യൂബിൽ ഫെബ്രുവരി 15 ഏപ്രിൽ 2025ന്  അവരുടെ  പ്രസിദ്ധികരിച്ചതായി കണ്ടെത്തി.

Archived

വീഡിയോയുടെ വിവരണം പ്രകാരം ഈ ദൃശ്യങ്ങൾ ഒരു സൈന്യ ക്യാമ്പിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളും മൂന്ന് ലക്ഷം തായ്‌ലൻഡ് ബാത്തിൻ്റെതാണ്. വീഡിയോ ശ്രദ്ധിച്ച് നോക്കിയാ നമുക്ക് ഒരു ജവാൻ്റെ കൈയിൽ ബി.എൻ.ആർ.എയുടെ ലോഗോ കാണാം. ബി.എൻ.ആർ.എ. മ്യാന്മറിൽ അവിടെയുള്ള മിലിറ്ററി ഭരണത്തിനെതിരെ പോരാടുന്ന ഒരു സംഘമാണ്. ബർമീസ് നാഷണൽ റിവൊല്യൂഷനറി ആർമി എന്നാണ് B.N.R.A.യുടെ പൂർണരൂപം.

ലോഗോയിൽ കാണുന്ന അടയാളവും ബി.എൻ.ആർ.എ.യുടേതാണ്. താഴെ നൽകിയ ചിത്രത്തിൽ നമുക്ക് ഈ രണ്ട് വാളുകളും നക്ഷത്രവും ചേർന്ന അടയാളം നമുക്ക് കാണാം.

Source : cnimyanmar

ഞങ്ങൾ ഈ വീഡിയോയിൽ കേൾക്കുന്ന സംഭാഷണവും ഞങ്ങളുടെ മ്യാന്മാർ ടീം പരിശോധിച്ചു. ഈ വീഡിയോയിൽ നടക്കുന്ന സംഭാഷണം മ്യാന്മറിൽ സംസാരിക്കുന്ന ബർമ്മീസ് ഭാഷയിലാണ്.ഞങ്ങൾക്ക് ഈ സംഭവത്തിനെ കുറിച്ച് ബർമ്മയിലെ മാധ്യമങ്ങളും പ്രസിദ്ധികരിച്ച റിപോർട്ടുകൾ ലഭിച്ചു. റിപ്പോർട്ടുൾ പ്രകാരം 9 ഏപ്രിൽ 2025ന് മ്യാൻമറിലെ ചിൻ പ്രദേശത്തിലെ ഫലാം നഗരത്തിൽ മ്യാൻമറിലെ മിലിറ്ററി ഭരണത്തിനെതിരെ പോരാടുന്ന പി.ഡി.എഫ്. സൈനികർ ആക്രമണം നടത്തി. ഈ ആക്രമണത്തിൽ ഈ നഗരത്തിൻ്റെ നിയന്ത്രണം പി.ഡി.എഫ്. എടുത്തു. ഈ സംഭവത്തിൽ സൈന്യ ക്യാമ്പിൽ നിന്ന് പിടികൂടിയ ആയുധങ്ങളും പണമാണ് നാം വീഡിയോയിൽ കാണുന്നത്.

വാർത്ത വായിക്കാൻ – Khit Thit Media | Archived  

നിഗമനം

മണിപ്പുരിൽ ഭീകരരിൽ നിന്ന് കേന്ദ്രസേന പിടികൂടിയ ആയുധങ്ങളുടെയും പണത്തിൻ്റെയും ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് മ്യാൻമറിലെ വീഡിയോയാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:മണിപ്പുരിൽ കേന്ദ്രസേന പിടികൂടിയ ആയുധങ്ങളുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് മ്യാൻമറിലെ വീഡിയോ

Fact Check By: K. Mukundan 

Result: False

Leave a Reply

Your email address will not be published. Required fields are marked *