നേപ്പാളിൽ നടന്ന വർഗീയ സംഘർഷത്തിൻ്റെ ദൃശ്യങ്ങൾ ബംഗാളിൻ്റെ പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നു 

Communal Misleading

ബംഗാളിൽ രണ്ട് സമുദായത്തിൽപെട്ടവർ തമ്മിലുണ്ടായ സംഘർഷത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. 

പക്ഷെ വീഡിയോയെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ വർഗീയ സംഘർഷത്തിൻ്റെ ദൃശ്യങ്ങളാണ് കാണുന്നത്. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: 

ബംഗാൾ ബംഗ്ലാദേശിനോട് ചേർക്കാൻ വന്ന ദേശികളുടെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ,,, ഇനിയിപ്പോ ഗർഭിണി, ശൂലം മാപ്ലന്റെ അണ്ടി, കുണ്ടി എന്നൊക്കെ പറഞ്ഞു ഓരോരുത്തർ ഇറങ്ങും ഇനി കണ്ടറിയാം,,,,”  

ഈ ദൃശ്യങ്ങൾ ഇയടെ ബംഗാളിൽ വഖ്ഫ് നിയമ ഭേദഗതികൾക്കെതിരെ നടന്ന പ്രതിഷേധത്തിൽ നടന്ന അക്രമവുമായി ബന്ധപ്പെടുത്തിയാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ ഈ ദൃശ്യങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം. 

വസ്തുത അന്വേഷണം

വീഡിയോ സൂക്ഷിച്ച് നോക്കിയപ്പോൾ ഞങ്ങൾക്ക് ഒരു ടിക്റ്റോക് ഐ.ഡി. കണ്ടെത്തി. ‘@shahibibek.newar’ എന്ന പേരുള്ള ഒരു ടിക്റ്റോക് അക്കൗണ്ടിൻ്റെ വാട്ടർമാർക്ക് കാണാം. ഞങ്ങൾ വി.പി.എൻ ഉപയോഗിച്ച് ടിക്ടോക്കിൽ ഈ അക്കൗണ്ട് പരിശോധിച്ചപ്പോൾ ഈ അക്കൗണ്ട് ഞങ്ങൾ കണ്ടെത്തി. ഈ അക്കൗണ്ട് പരിശോധിച്ചപ്പോൾ പ്രസ്തുത വീഡിയോയും ഞങ്ങൾ കണ്ടെത്തി.

ടിക്കറ്റോക് പോസ്റ്റ് – Tiktok | Archived Link

ഈ പോസ്റ്റ് പ്രകാരം ഈ ദൃശ്യങ്ങൾ നേപ്പാളിലെ ബിർഗഞ്ചിൽ നിന്നാണ്. ഞങ്ങൾ ഈ ഊഹം വെച്ച് അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ബിർഗഞ്ചിൽ വർഗീയ സംഘർഷത്തിൻ്റെ പല റിപ്പോർട്ടുകൾ ലഭിച്ചു. ABP ന്യൂസിൻ്റെ റിപ്പോർട്ട് നമുക്ക് താഴെ കാണാം.

Archived Link  

വാർത്ത പ്രകാരം നേപ്പാളിലെ ബിർഗഞ്ചിൽ ഹനുമാൻ ജയന്തിക്ക് സംഘടിപ്പിച്ച ഒരു ശോഭായാത്രക്കുനേരെ കല്ലേറുണ്ടായി. നേപ്പാളിലെ ബിർഗഞ്ചിലെ ച്ഛപ്പകൈയ പ്രദേശത്താണ് ഈ സംഭവം ശനിയാഴ്ച 12 ഏപ്രിൽ 2025ന് നടന്നത്. കല്ലേറിനെ തുടർന്ന് രണ്ട് സമുദായത്തിൽ പെട്ടവർ തമ്മിൽ സംഘർഷമുണ്ടായി. സംഭവത്തിന് ശേഷം ബിർഗഞ്ചിൽ കർഫ്യു പ്രഖ്യാപിച്ചതായി വാർത്തയിൽ പറയുന്നു.  വീഡിയോയിൽ 30 സെക്കൻഡിൽ നമുക്ക് ഒരു കെട്ടിടം കാണുന്നുണ്ട്.

യതീം ഖാന ദാറുൽ ഉലൂം യതാമ ഇസ്ലാമിയ എന്നാണ് ഈ കെട്ടിടത്തിൽ ദേവനാഗരി ലിപിയിൽ എഴുതിയിരിക്കുന്നത്. ഞങ്ങൾ ഈ സ്ഥാപനത്തിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇത് ബിർഗഞ്ചിലെ ച്ഛപ്പകൈയ പ്രദേശത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അനാഥാലയമാണെന്ന് കണ്ടെത്തി. 

Facebook   

ഈ സ്ഥലം ഗൂഗിളിൽ മാപ്പിൽ അന്വേഷിച്ചപ്പോൾ വീഡിയോ ബിർഗഞ്ചിലെതാണെന്ന് വ്യക്തമായി. ബിർഗഞ്ചിലെ ച്ഛപ്പകൈയ പ്രദേശത്തിൽ ത്രിഭുവൻ ഹൈവേയിലാണ് ഈ സംഘർഷം നടന്നത്. താഴെ നൽകിയ സ്ക്രീൻഷോട്ടിൽ നമുക്ക് അനാഥാലയവും മക്കെ ജാമേ മസ്ജിദ് എന്ന് കാണാം.

Google Maps

 നിഗമനം

ബംഗാളിൽ രണ്ട് സമുദായത്തിൽപെട്ടവർ തമ്മിൽ സംഘർഷത്തിൻ്റെ ദൃശ്യങ്ങൾ എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ ദൃശ്യങ്ങൾ നേപ്പാളിൽ നടന്ന ഒരു വർഗീയ സംഘർഷത്തിൻ്റെതാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:നേപ്പാളിൽ നടന്ന വർഗീയ സംഘർഷത്തിൻ്റെ ദൃശ്യങ്ങൾ ബംഗാളിൻ്റെ പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നു

Fact Check By: K. Mukundan 

Result: Misleading