ഈ ദൃശ്യങ്ങൾ അയോദ്ധ്യയിലെ രാമ  ക്ഷേത്രത്തിൽ ശിവജയന്തി ആഘോഷങ്ങളുടെ ദൃശ്യങ്ങൾ അല്ല 

Misleading Social

അയോദ്ധ്യയിലെ രാമ ക്ഷേത്രത്തിൽ ഇന്നലെ നടന്ന ശിവജയന്തി ആഘോഷങ്ങളുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ  പ്രചരിപ്പിക്കുന്നുണ്ട്. 

പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ  യാഥാർഥ്യം നമുക്ക് നോക്കാം. 

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “അയോദ്ധ്യ ശ്രീ രാമ ക്ഷേത്രത്തിൽ, ഇന്ന് 🚩🚩🚩 “ജയ് ഭവാനി, ജയ് ശിവാജി” എന്ന കാഹളം മുഴക്കി ഭക്തർ 🚩🙏🚩” 

പക്ഷെ ശരിക്കും ഈ ദൃശ്യങ്ങൾ അയോദ്ധ്യയിലെ രാമ ക്ഷേത്രത്തിൽ ഇന്നലെ നടന്ന ശിവജയന്തി ആഘോഷങ്ങളുടെതാണോ? നമുക്ക് അന്വേഷിക്കാം. 

വസ്തുത അന്വേഷണം

ഈ ദൃശ്യങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ ജനുവരി 25, 2024ന് ഒരു യുട്യൂബ് ചാനലിൽ പ്രസിദ്ധികരിച്ചതായി കണ്ടെത്തി. 

YouTube

Mana Stars എന്ന യുട്യൂബ് ചാനലാണ് ഈ ദൃശ്യങ്ങൾ പ്രസിദ്ധികരിച്ചിരിക്കുന്നത്. വീഡിയോയിൽ ഈ പ്രകടനം കാണിക്കുന്നത് പൂനെയിലെ ഇന്ദ്ര ജിമിയാണ് ശീർഷകത്തിൽ പറയുന്നു.  ഈ വീഡിയോ ANIയും അവരുടെ യുട്യൂബ് ചാനലിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. 

വീഡിയോയുടെ വിവരണം പ്രകാരം ഈ കലാകാരന്മാർ പൂനെയിൽ നിന്ന് അയോദ്ധ്യയിൽ വന്ന് ജനുവരി 25, 2024ന്‌ ഈ പ്രകടനം കാഴ്ച് വെച്ചത്. അങ്ങനെ ഈ സംഭവം കഴിഞ്ഞ കൊല്ലം ജനുവരി 25ന് നടന്നതാണ്. എല്ലാ കൊല്ലം ഫെബ്രുവരി 19ന്  ആചരിക്കുന്ന ഛത്രപതി ശിവാജി മഹാരാജ് ജയന്തിയുമായി ഈ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല.   

നിഗമനം

സമൂഹ മാധ്യമങ്ങളിൽ അയോദ്ധ്യയിലെ രാമ ക്ഷേത്രത്തിൽ ഇന്നലെ (ഫെബ്രുവരി 19, 2025) നടന്ന ശിവജയന്തി ആഘോഷങ്ങളുടെ ദൃശ്യങ്ങൾ  എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ ഒരു കൊല്ലം പഴയതാണ്. കഴിഞ്ഞ കൊല്ലം ജനുവരി 25ന് പൂനെയിൽ നിന്ന് വന്ന കലാകാരന്മാർ കാഴ്‌ച വെച്ച പ്രകടനമാണ് നാം ദൃശ്യങ്ങളിൽ കാണുന്നത്.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഈ ദൃശ്യങ്ങൾ അയോദ്ധ്യയിലെ രാമ  ക്ഷേത്രത്തിൽ ശിവജയന്തി ആഘോഷങ്ങളുടെ ദൃശ്യങ്ങൾ അല്ല 

Written By: Mukundan K  

Result: Misleading