പ്രധാനമന്ത്രിയുടെ അമ്മയെ അസഭ്യം പറഞ്ഞതില്‍ പ്രതിഷേധിച്ച് ബിജെപി പ്രഖ്യാപ്പിച്ച ബിഹാർ ബന്ദിൽ പങ്കെടുത്ത വനിതകൾ ഒരു സാരീ കടയിൽ കൊള്ളയടിക്കുന്നു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ സ്ത്രീകൾ ഒരു കടയിൽ തിരക്കുകൂട്ടുന്നതായി കാണാം. കടയിൽ കാളകുത്താൻപോലും സ്ഥലമില്ല. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:
“മോദിജിയുടെ അമ്മയെ അപമാനിച്ചത് സഹിക്കാൻ വയ്യാതെ ബന്ദ് നടത്തുന്നതിന്റെ ഇടയിൽ അൽപ്പം സന്തോഷം കണ്ടെത്തുന്നു ഈ സ്ത്രീകൾ ♥️ ഇതിന് ചിലയിടങ്ങളിൽ അക്രമം മോഷണം എന്നൊക്കെ പറയും ബിഹാർ മുസാഫർപൂരിൽ നിന്നുള്ള കാഴ്ച 🥰”
എന്നാൽ എന്താണ് ഈ ദൃശ്യങ്ങളുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ വീഡിയോ ഞങ്ങൾക്ക് അഗർവാൾ സാരീസ് എന്ന സാരീ കടയുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ കണ്ടെത്തി.
ഈ കട രാജസ്ഥാനിലെ ഉദയ്പൂരിലാണ്. 20 ഓഗസ്റ്റ് 2025നാണ് ഇവർ ഈ വീഡിയോ ഇട്ടിലുള്ളത്. ഇവരുടെ കടയിൽ വലിയ സേയിൽ നടക്കുകയായിരുന്നു. ഈ സേലിൽ സാരീ വാങ്ങിക്കാൻ എത്തിയ വനിതകളുടെ തിരക്കാണ് നമ്മൾ കാണുന്നത്. ഈ ഇൻസ്റ്റാ അക്കൗണ്ടിൽ നമുക്ക് ഇത് പോലെ പല വിഡിയോകൾ കാണാം.


കൂടാതെ ബിഹാർ ബന്ദ് ബിജെപി പ്രഖ്യാപിച്ചത് 4 സെപ്തംബ൪ 2025നാണ്. അങ്ങനെ ഈ സംഭവത്തിന് ബിഹാർ ബന്ദുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.

വാർത്ത വായിക്കാൻ – Jagran | Archived
നിഗമനം
പ്രധാനമന്ത്രിയുടെ അമ്മയെ അസഭ്യം പറഞ്ഞത്തിനെ പ്രതിഷേധിച്ച് ബിജെപി പ്രഖ്യാപ്പിച്ച ബിഹാർ ബന്ദിൽ പങ്കെടുത്ത വനിതകൾ ഒരു സാരീ കടയിൽ കൊള്ളയടിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് രാജസ്ഥാനിൽ ഒരു സാരീ കടയിൽ നടന്ന സെയിലിൻ്റെ ദൃശ്യങ്ങളാണ് .
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:BJP പ്രഖ്യാപിച്ച ബിഹാർ ബന്ദിൽ പങ്കെടുത്തവർ സാരീ കട കൊള്ളയടിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് രാജസ്ഥാനിലെ ബന്ധമില്ലാത്ത ദൃശ്യങ്ങൾ
Fact Check By: Mukundan KResult: False
