
ഇന്ത്യ പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദ ആക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂര്‍ വഴി മറുപടി നല്‍കി. പാക്കിസ്ഥാന് സ്വന്തം മണ്ണില്‍ നിന്നുതന്നെ ഇതേസമയം തിരിച്ചടി നല്‍കാന്‍ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി എന്ന സ്വതന്ത്ര പോരാളികള്‍ രംഗത്ത് വരുകയുണ്ടായി. സൈനിക കേന്ദ്രങ്ങള്‍ക്കെതിരെയും സൈനികര്‍ക്കെതിരെയും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി പാക്കിസ്ഥാനില്‍ പലയിടത്തും തുറന്ന പോരാട്ടം നടത്തി. ഈ പശ്ചാത്തലത്തില്‍ സിന്ധ് പ്രവിശ്യയുടെ വിമോചനമാവശ്യപ്പെട്ട് പാക്കിസ്ഥാനില്‍ പ്രതിഷേധം ശക്തമാകുന്നുവെന്ന വിവരണത്തോടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
നൂറുകണക്കിന് പേര്‍ കൈയില്‍ കൊടിയുമേന്തി സിന്ധുദേശ് എന്ന മുദ്രാവാക്യവുമായി മുന്നോട്ടു നീങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ബലുചിസ്ഥാന് പിന്നാലെ സിന്ധുദേശും പ്രത്യേക രാജ്യം എന്ന മുറവിളി കൂട്ടുകയാണെന്നും അതിന്‍റെ ഭാഗമായുള്ള പ്രതിഷേധ റാലിയാണിത് എന്നും സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ബലൂചിസ്ഥാന് പിന്നാലെ സിന്ധ്ലും, സിന്ധുദേശ് വേണമെന്ന ആവശ്യം ഉയരുന്നു….…”
എന്നാല്‍ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രതിഷേധ ജാഥ സിന്ധ് പ്രവിശ്യയുടെ വിമോചനമാവശ്യപ്പെട്ട് നടത്തിയതല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇതേ ദൃശ്യങ്ങള്‍ ഒരു യൂട്യൂബ് ചാനലില്‍ 2025 ഏപ്രില്‍ 30 ന് പങ്കുവെച്ചതായി കണ്ടു.
ഒപ്പമുള്ള വിവരണത്തില്‍ ദൃശ്യങ്ങള്‍ 2025 ഫെബ്രുവരിയിലേതാണെന്നും സിന്ധുനദിയിലെ കനാല്‍ നിര്‍മാണത്തിനെതിരെ JSQM പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിന്‍റെതാണെന്നും നല്‍കിയിട്ടുണ്ട്. ഈ സൂചകള്‍ ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ സംഭവവുമായി ബന്ധപ്പെട്ട ചില മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭ്യമായി. Dawn News 2025 ഫെബ്രുവരി 23ന് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ സമാന ദൃശ്യങ്ങള്‍ കാണാം.
റിപ്പോര്‍ട്ടിന്‍റെ തലക്കെട്ടില്‍, “കനാല്‍ നിര്‍മാണത്തിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ സിന്ധിലെ രാഷ്ട്രീയ പാര്‍ട്ടി കറാച്ചി പൊലീസുമായി ഏറ്റുമുട്ടുന്നു എന്നാണുള്ളത്. സിന്ധു നദിയിലെ ആറ് കനാലുകളുടെ നിര്‍മാണവും സഹകരണ കൃഷിയുമുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് സമാധാനം കാണണമെന്ന ആവശ്യവുമായി JQSM പാര്‍ട്ടി നടത്തിയ പ്രതിഷേധമാണിത്.
കീവേഡുകള്‍ ഉപയോഗിച്ച് വീണ്ടും തിരഞ്ഞപ്പോള്‍ കനാല്‍ പദ്ധതിയ്ക്കെതിരെ നടത്തിയ പ്രതിഷേധമാണിതെന്ന് വ്യക്തമാക്കി പാക് മാധ്യമമായ ദി ന്യൂസ് ഇതേ വാര്‍ത്ത ഫെബ്രുവരി 24 ന് പ്രസിദ്ധീകരിച്ചതായി കണ്ടു. സിന്ധ് പ്രവിശ്യയുടെ വിമോചവുമായി ബന്ധപ്പെട്ടാണ് സമരമെന്ന് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ ഒരിടത്തും പരാമര്‍ശങ്ങളില്ല.
മറ്റു ചില മാധ്യമ റിപ്പോര്‍ട്ടുകളിലും സമരം നടത്തിയത് കനാല്‍ നിര്‍മാണത്തിനെതിരെയാണ് എന്നുതന്നെ പറയുന്നു. എന്നാല്‍ JSQM പാര്‍ട്ടി നേരത്തെ സിന്ധ് പ്രവിശ്യയുടെ സ്വതന്ത്രപദവി ആവശ്യമുയര്‍ത്തിയതായി വാര്‍ത്തകളുണ്ട്.
വീഡിയോയ്ക്ക് സിന്ധ് വിമോചനവുമായി ബന്ധമില്ലെന്നും കനാല്‍ നിര്‍മാണത്തിനെതിരെ നടന്ന പ്രതിഷേധറാലിയുടെ ദൃശ്യങ്ങളാണിതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
ബലൂചിസ്ഥാന്‍ വിമോചന സേനയ്ക്ക് ശേഷം പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയുടെ വിമോചനമാവശ്യപ്പെട്ട് സമരം നടത്തുന്നു എന്ന് പ്രചരിപ്പിക്കുന്നത് കനാല്‍ നിര്‍മാണത്തിനെതിരെ നടന്ന പ്രതിഷേധറാലിയുടെ ദൃശ്യങ്ങളുപയോഗിച്ചാണ്. വീഡിയോയ്ക്ക് സിന്ധ് വിമോചന സമരവുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ബലൂചിസ്ഥാന് പിന്നാലെ സിന്ധ് ദേശത്തിന്‍റെ വിമോചനത്തിനായി പാകിസ്ഥാനില്‍ സമരം എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിതാണ്…
Written By: Vasuki SResult: False
