
ഉത്തരാഖണ്ഡിൽ മുസ്ലിം ആരാധനാലയും സംഘികൾ പൊളിച്ചു നീക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
മുസ്ലിം മുസ്ലിം ദേവാലയത്തിന്റെ മാതൃകയിലുള്ള കെട്ടിടത്തിന്റെ മിനാരം ഉപയോഗിച്ച് ഒളിച്ചു നീക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത് ഉത്തരാഖണ്ഡിൽ സങ്കികൾ ബലം പ്രയോഗിച്ച് മുസ്ലിം പള്ളി പൊളിച്ചു നീക്കുകയാണ് ഇന്ന് ആരോപിച്ച ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഒരു വശത്ത് സംഘ് പരിവാർ നിശബ്ദമായി അവരുടെ അജണ്ട നടപ്പിലാക്കുകയാണ്
പള്ളികളോരോന്നും അവർ പൊളിച്ച് നീക്കുന്നു നാമാകട്ടെ സകാത്ത് എങ്ങനെ കൊടുക്കണമെന്ന കാര്യത്തിൽ ഗഹനമായ ചർച്ചകൾ നടത്തുന്നു
ഉത്തരാ ഖണ്ഡിൽ നിന്നുള്ള ഒരുകാഴ്ച്ച”
എന്നാൽ ഈ ദൃശ്യങ്ങൾ ഉത്തരാഖണ്ഡിൽ നിന്നുള്ളതല്ലെന്നും ഇന്തോനേഷ്യയിൽ നിന്നുള്ളതാണെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങൾ വീഡിയോ കീ ഫ്രെയിമകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ഇതേ ദൃശ്യങ്ങളുടെ മറ്റു സമാന വീഡിയോകൾ ലഭ്യമായി.
ഇന്തോനേഷ്യയിലെ ഹൈബിസ്കസ് ഫാൻറസി പാർക്ക് പൊളിക്കുന്നു എന്ന വിവരണത്തോടെയാണ് വീഡിയോകൾ യൂട്യൂബിൽ പങ്കുവെച്ചിട്ടുള്ളത്. ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവയിൽ സ്ഥിതി ചെയ്യുന്ന പാർക്കാണ് ഹൈബിസ്കസ്.
യൂട്യൂബിലെ ദൃശ്യങ്ങളും വൈറൽ വീഡിയോയിലെ ദൃശ്യങ്ങളും സൂക്ഷ്മമായി പരിശോധിച്ചാൽ പൊളിക്കുന്ന കെട്ടിടം ഒന്നുതന്നെയാണ് എന്ന് വ്യക്തമാകും.
ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോൾ സിഎന്‍ബിസി ഇന്തോനേഷ്യ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭിച്ചു.
റിപ്പോര്‍ട്ട് അനുസരിച്ച് ഹൈബിസ്ക് ഫാന്‍റസി പാർക്കിൽ അനധികൃതമായി നിർമ്മിച്ച ഭാഗങ്ങൾ പൊളിച്ചു നീക്കി. ഫാന്‍റസി പാർക്ക് 4,800 ചതുരശ്ര മീറ്റർ സ്ഥലത്ത് നിർമ്മിക്കാനുള്ള അനുമതി മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ കൂടുതല്‍ സ്ഥലം കൈയ്യേറി 15,000 ചതുരശ്ര മീറ്ററിലാണ് നിർമ്മിച്ചതെന്നും പല റിപ്പോർട്ടുകളിലുമുണ്ട്.
ഫാന്‍റസി പാർക്ക് അധികൃതർ നിർമ്മാണത്തിന്‍റെ തുടക്കം മുതൽ തന്നെ ലംഘനങ്ങൾ നടത്തുകയും സർക്കാരിൽ നിന്ന് മുന്നറിയിപ്പ് നേരിടുകയും ചെയ്തിരുന്നു. സ്ഥലം കയ്യേറിയുള്ള നിർമാണം, കെട്ടിട ഉയരപരിധി ലംഘനം എന്നിങ്ങനെയുള്ള കാരണങ്ങളാലാണ് 2025 മാർച്ച് ആറിന് പാർക്കിന്‍റെ കുറെ ഭാഗങ്ങൾ പൊളിച്ചു നീക്കാൻ ജാവ ഗവർണർ ഡെഡ് മൂല്യാധി ഉത്തരവിട്ടതെന്ന് ഇന്തോനേഷ്യൻ മാധ്യമങ്ങൾ നൽകിയ റിപ്പോർട്ടിലുണ്ട്.
ഉത്തരാഖണ്ഡിൽ അനധികൃതമായി നിർമ്മിച്ച ചില പള്ളികൾ പൊളിച്ചുമാറ്റിയതായി 2024 മുതൽ ചില റിപ്പോർട്ടുകളില്‍ കാണാം. എന്നാല്‍ വീഡിയോ ദൃശ്യങ്ങള്‍ക്ക് ഈ സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ല.
നിഗമനം
ഉത്തരാഖണ്ഡില്‍ സംഘികള്‍ മുസ്ലിം ദേവാലയം തകര്‍ക്കുന്ന വീഡിയോ എന്ന് പ്രചരിപ്പിക്കുന്നത് തായ്ലാന്‍റില്‍ ഫാന്‍റസി പാര്‍ക്കില്‍ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ സര്‍ക്കാര്‍ പൊളിച്ചു നീക്കുന്ന ദൃശ്യങ്ങളാണ്. വീഡിയോയ്ക്ക് ഉത്തരാഖണ്ടുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ഉത്തരാഖണ്ഡില്‍ സംഘികള്‍ മോസ്ക് തകര്‍ക്കുന്നു- വ്യാജ പ്രചരണത്തിന്‍റെ സത്യമിങ്ങനെ…
Fact Check By: Vasuki SResult: False
