നിലവിൽ സിറിയയിൽ ക്രിസ്ത്യാനി വ്യക്തിയെ ആക്രമിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രം 12 വർഷം പഴയതാണ് 

Misleading Social

സിറിയയിൽ പുതിയ സർക്കാർ ഒരു ക്രിസ്ത്യാനി വ്യക്തിയെ പീഡിപ്പിക്കുന്ന ചിത്രം എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ ചിത്രത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.  

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ ഒരു ക്രിസ്ത്യൻ വ്യക്തിയുടെ കഴുത്തിൽ കെട്ടിയ കുരിശ് ഒരു ഭീകരൻ പിടിച്ചു നോക്കുന്നതായി നമുക്ക് കാണാം. ചിത്രത്തിൻ്റെ മുകളിൽ എഴുതിയ വാചകത്തിൽ പറയുന്നത് ഇങ്ങനെയാണ്: “ഇസ്ലാമിലേക്ക് മതം മാറാനായി വിസമ്മത്തിച്ചു. സിറിയയിൽ ക്രിസ്ത്യൻ യുവാവിൻ്റെ തല വെട്ടി മാറ്റി. റംസാനിൽ പുണ്യങ്ങൾ പൂത്തളഞ്ഞു കൊണ്ടയിരിക്കുന്നു. ”  

എന്നാല്‍ ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയിൽ ഞങ്ങൾക്ക് ഈ ചിത്രം പഴയതാണെന്ന് കണ്ടെത്തി. മുസാവത് എന്ന അസർബൈജാനി വാർത്ത വെബ്സൈറ്റിൽ ഞങ്ങൾക്ക് ഈ ചിത്രം ജൂലൈ 7, 2014ന് പ്രസിദ്ധികരിച്ചതായി കണ്ടെത്തി. 

വാർത്ത വായിക്കാൻ – Musavat | Archived Link 

ഈ വാർത്തയിൽ പറയുന്നത് Publika.az എന്ന മാധ്യമ വെബ്സൈറ്റ് നൽകിയ വാർത്ത പ്രകാരം ഈ ചിത്രം സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി യുദ്ധം ചെയ്യുന്ന ഒരു ഇസ്രായേലി ക്രിസ്ത്യൻ പോരാളിയാണ്. പക്ഷെ ഈ വാദം ശരിയല്ല കാരണം ഈ ചിത്രം ഡിസംബർ 2012 മുതൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

ഇറ്റാലിയൻ മാധ്യമ പ്രവർത്തകൻ ഡാനിയേൽ റൈനേരി ഈ ചിത്രം 19 ഡിസംബർ 2012ന് ഈ ചിത്രം അദ്ദേഹത്തിൻ്റെ X അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. ട്വീറ്റ്  പ്രകാരം ഈ ചിത്രം ISISനെതിരെ പോരാടുന്ന ഒരു സിറിയൻ വിമതനായ ഒരു ക്രിസ്ത്യാനി പോരാളിയുടെതാണ്. ഇയാളെ ISIS പിടികൂടിയതാണ്.

Archived

എന്താണ് ഈ ചിത്രത്തിൻ്റെ യാഥാർഥ്യം എന്ന് വ്യക്തമല്ല. പക്ഷെ ഈ ചിത്രത്തിന് നിലവിൽ സിറിയയിൽ പുതിയ HTS സർക്കാരും മുൻ ഏകാധിപതി ബാഷർ അൽ അസ്സാദിനെ പിന്തുണയ്ക്കുന്നവരും തമ്മിൽ നടക്കുന്ന സംഘർഷവുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്. 

 നിഗമനം

സമൂഹ മാധ്യമങ്ങളിൽ സിറിയയിൽ നിലവിൽ നടക്കുന്ന ക്രിസ്ത്യൻ പീഡനത്തിൻ്റെ ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രം 12 കൊല്ലം പഴയതാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. സിറിയയിൽ നിലവിൽ നടക്കുന്ന സംഘർഷവുമായി ഈ ചിത്രത്തിന് യാതൊരു ബന്ധമില്ല.   

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:നിലവിൽ സിറിയയിൽ ക്രിസ്ത്യാനി വ്യക്തിയെ ആക്രമിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രം 12 വർഷം പഴയതാണ്

Written By: Mukundan K  

Result: Misleading