ഗ്രാമീണ ഭവനത്തില്‍ നിന്നും സാമ്പിത് പത്ര ഭക്ഷണം കഴിക്കുന്ന ഈ ചിത്രം കര്‍ണ്ണാടകയില്‍ നിന്നുള്ളതല്ല, സത്യമറിയൂ…

രാഷ്ട്രീയം | Politics

കര്‍ണ്ണാടക നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തുവരുകയാണ്. തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പല വാര്‍ത്തകളും സാമൂഹ്യ മാധ്യമങ്ങളില്‍ പലരും പങ്കുവച്ചു തുടങ്ങിയിട്ടുണ്ട്. 

പ്രചരണം 

ബിജെപി ദേശീയ വക്താവ് സാമ്പിത് പത്ര ഒരു  ഗ്രാമീണ ഭവനത്തില്‍  അവരോടൊപ്പം നിലത്തിരുന്നു ഭക്ഷണം കഴിക്കുന്ന ഒരു ചിത്രം കര്‍ണാടകയില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെട്ട് പ്രചരിപ്പിക്കുകയാണ്. ചിത്രത്തിന്‍റെ അടിക്കുറിപ്പ് ഇങ്ങനെ: “വിശന്നിരിക്കുന്ന കുട്ടികളെ സൈഡിൽ മാറ്റിയിരുത്തി ഭക്ഷണം കഴിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ ബിജെപിക്കാരാ….

കർണാടക ഇലക്ഷൻ പ്രചരണം പുരോഗമിക്കുന്നു…”

FB Postarchived link

എന്നാല്‍ ഈ ചിത്രം കര്‍ണ്ണാടകയില്‍ നിന്നുള്ളതല്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇങ്ങനെ 

ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ സാമ്പിത് പത്ര തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍റിലില്‍ ഇതേ ചിത്രം നല്കിയിരിക്കുന്നത് കണ്ടു. 

അടിക്കുറിപ്പ് ഇങ്ങനെ: “ഇന്ന്, രൺപൂർ അസംബ്ലിക്ക് കീഴിലുള്ള ബൻമുണ്ട പഞ്ചായത്തിലെ ജമുഗന്ദ് ഗ്രാമം സന്ദർശിക്കുമ്പോൾ, ഒരു സഹോദരിയുടെ വീട്ടിൽ പഖൽ ഉണ്ടായിരുന്നു. യാഥാസ്ഥിതിക ആത്മാവിന്‍റെ പ്രതീകം പൊള്ളയാണ്. ഒഡീഷയിലെ ജനങ്ങൾക്ക്, പഖാൽ പ്രസാദിനെക്കാൾ കുറവല്ല. പുരിയിലെ ബന്ധമുണ്ട ഗ്രാമപഞ്ചായത്തിൽ, ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഒരു കുടുംബത്തെ കാണുകയും പഖലിന്‍റെ രുചി ആസ്വദിക്കുകയും ചെയ്തു. വീട്ടുകാരില്‍ നിന്ന് കിട്ടിയ സ്നേഹവും പഖലിന്‍റെ രുചിയും ഒരുപോലെ മനോഹരമാണ്.” 

അതായത് ഈ ചിത്രം പകര്‍ത്തിയത് ഒറീസയിലെ പുരി നിയോജക മണ്ഡലത്തില്‍ നിന്നുമാണ്. ഈ ചിത്രം ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച വാര്‍ത്താ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം ഇങ്ങനെ: “അടുത്തിടെ പുരി ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള ജമുഗന്ദ ഗ്രാമത്തിലെ ഒരു പാവപ്പെട്ട ആദിവാസി ഭവനത്തിൽ മൂന്ന് കുട്ടികൾ ശ്രദ്ധയോടെ നോക്കുമ്പോൾ, ബിജെപി ദേശീയ വക്താവ് സംബിത് പത്ര ഭക്ഷണം ആസ്വദിക്കുന്നു.”

പല ദേശീയ മാധ്യമങ്ങളും ഈ ചിത്രം ഉള്‍പ്പെടുത്തി വിമര്‍ശനാത്മകമായും അല്ലാതെയും റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്. 

ഈ ചിത്രം കര്‍ണ്ണാടക തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ളതല്ല. ഒറീസയിലെ പുരിയില്‍ നിന്നുള്ള ചിത്രമാണിത്.

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. സാമ്പിത് പത്ര ഗ്രാമീണ ഭവനത്തില്‍ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രം ഒടീഷയിലെ പുരിയില്‍ നിന്നുള്ളതാണ്. വരാനിരിക്കുന്ന കര്‍ണ്ണാടക തെരെഞ്ഞെടുപ്പുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഗ്രാമീണ ഭവനത്തില്‍ നിന്നും സാമ്പിത് പത്ര ഭക്ഷണം കഴിക്കുന്ന ഈ ചിത്രം കര്‍ണ്ണാടകയില്‍ നിന്നുള്ളതല്ല, സത്യമറിയൂ…

Fact Check By: Vasuki S 

Result: MISLEADING