നേതാക്കള്‍ ചതിച്ചെന്നും വടകരയില്‍ ജയപ്രതീക്ഷ ഇല്ലായെന്നും കെ.കെ.ശൈലജോ പറഞ്ഞോ? വസ്‌തുത അറിയാം..
വിവരണം
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചാവിഷയമായ മണ്ഡലങ്ങളില്‍ ഒന്നാണ് വടകര. കെ.കെ.ശൈലജയും ഷാഫി പറമ്പിലും തമ്മിലുള്ള പോരാട്ടിത്തിനൊപ്പം ഇരു പാര്‍ട്ടികളുടെ അണികളും സമൂഹമാധ്യമങ്ങളിലെ വലിയ വാക്‌വാദങ്ങളും ആരോപണങ്ങളിലൂടെയും തെരഞ്ഞെടുപ്പ് ചൂടിന് ആവേശം നല്‍കുകയാണ്. എന്നാല്‍ പലപ്പോഴും ആരോഗ്യപരമായ ചര്‍ച്ചകളില്‍ നിന്നും വ്യാജ പ്രചരണങ്ങളിലേക്ക് ചര്‍ച്ചകള്‍ ചെന്നത്തുന്നതും സ്ഥിരമായിരിക്കുകയാണ്. കെ.കെ.ശൈലജക്കെതിരെ നിരന്തരം ഇത്തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിക്കുന്നതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇതാ കെ.കെ.ശൈലജയുടെ പ്രസ്താവന എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
കൂടെ നില്‍ക്കുന്നു എന്ന തോന്നലുണ്ടാക്കി പല നേതാക്കളും പിന്നില്‍ നിന്നും കുത്തി. വടകരിയില്‍ പ്രതീക്ഷയില്ലെന്നും കെ.കെ.ശൈലജ.. എന്ന് കെ.കെ.ശൈലജയുടെ പ്രസ്താവന എന്ന പേരില്‍ എൻ്റെ കോണ്‍ഗ്രസ് എന്ന ഗ്രൂപ്പില്‍ റൗഫ് കണ്ണന്തളി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ കെ.കെ.ശൈലജ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ ഗൂഗിളില്‍ കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്ത് കെ.കെ.ശൈലജ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചെങ്കിലും വാര്‍ത്തകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം പ്രതിനിധി കെ.കെ.ശൈലജയുമായി ഫോണില്‍ ബന്ധപ്പെട്ടു. താന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചപ്പോള്‍ മുതല്‍ തന്‍റെ പേരില്‍ നിരന്തരും വ്യാജ പ്രചരണങ്ങളും സൈബര്‍ ആക്രമണങ്ങളും നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ നല്‍കുകയും പോലീസ് നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ബിജെപി കോണ്‍ഗ്രസിന് വോട്ട് മറിച്ചു എന്ന തന്‍റെ പ്രസ്താവന പുറത്ത് വന്നപ്പോള്‍ സൈബര്‍ ലീഗ്-കോണ്‍ഗ്രസുകാര്‍ വീണ്ടും വ്യാജ പ്രചരണവുമായി രംഗത്ത് വന്നതാണെന്നും വടകരയില്‍ ഇടതുപക്ഷം തന്നെ ജയിക്കുമെന്നും അതില്‍ ഒരു ആശങ്കയുമില്ലായെന്നും ശൈലജ പറഞ്ഞു.
ബിജെപി വടകരയില്‍ കോണ്‍ഗ്രസിന് വോട്ട് മറിച്ചു എന്ന കെ.കെ.ശൈലജയുടെ ആരോപണം (മീഡിയ വണ്‍)-
നിഗമനം
തന്‍റെ പേരില്‍ പ്രചരിക്കുന്ന പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് കെ.കെ.ശൈലജ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
Title:നേതാക്കള്‍ ചതിച്ചെന്നും വടകരയില്‍ ജയപ്രതീക്ഷ ഇല്ലായെന്നും കെ.കെ.ശൈലജോ പറഞ്ഞോ? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False