കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ 40000 രൂപ ചോദിച്ച വ്യക്തിയെ മര്‍ദിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നല്‍കിയ വീഡിയോയില്‍ ചിലര്‍ ഒരു വ്യക്തിയെ മര്‍ദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

“*കർഷക സമരത്തിന്റെ ഉടായിപ്പ് മുഖം 🧑‍🎤കർഷകൻ:* "ഒരുമാസം ഹരിയാന അതിർത്തിയിലിരുന്ന് സമരം ചെയ്യാൻ ₹ 40000 വേണം. ഇല്ലേൽ ഞാൻ പോകുവാ..."

*കർഷകന്റെ കഴുത്തിന് കുത്തിപ്പിടിച്ചിട്ട് സമരം നടത്താൻ ക്വട്ടേഷൻ പിടിച്ച ബ്രോക്കർ:* "ഇരിക്കടാ അവിടെ. നിന്റെ കൃഷിയിടത്തിൽ ഞങ്ങൾ ജോലിക്കാരെ വച്ച് പണിയെടുപ്പിക്കുന്നു. നിനക്കാവശ്യമുള്ള ഭക്ഷണവും മദ്യവും ഞങ്ങൾ തരുന്നു. സമരത്തിന്റെ പേരിൽ ഒരുമാസം ഇവിടെ വെറുതേയിരിക്കുന്നതിനാണ് നിനക്ക് ₹ 35000 ഞങ്ങൾ തരുന്നത്. അതും മേടിച്ചോണ്ട് ഇവിടിരുന്ന് സമരം ചെയ്തോ. കൂടുതൽ വെളച്ചിലെടുക്കരുത്! കളിമാറും...”

എന്നാല്‍ ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയുടെ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് യുട്യൂബില്‍ ഈ വീഡിയോ ലഭിച്ചു. ഈ വീഡിയോ ജനുവരി 20 മുതല്‍ യുട്യൂബില്‍ ലഭ്യമാണ്. അങ്ങനെ ഈ വീഡിയോയ്ക്ക് നിലവില്‍ നടക്കുന്ന കര്‍ഷക സമരവുമായി യാതൊരു ബന്ധമില്ല എന്ന് വ്യക്തമാണ്.

വീഡിയോ കാണാന്‍ ക്ലിക്ക് ചെയു - YouTube

ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമിലും ലഭ്യമാണ്. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് ജനുവരി 18ന് ഇന്‍സ്റ്റാഗ്രാമില്‍ പ്രസിദ്ധികരിച്ച ഒരു പോസ്റ്റില്‍ നമുക്ക് ഇതേ വീഡിയോ കാണാം. പോസ്റ്റിന്‍റെ വിവരണം പ്രകാരം ഇവര്‍ ട്രാക്ടര്‍ വാങ്ങിക്കാന്‍ വിലപേശല്‍ ചെയ്യുകയാണ്.

Archived Link

21 ജനുവരിക്ക് പ്രസിദ്ധികരിച്ച ഒരു പോസ്റ്റിന്‍റെ വിവരണം പ്രകാരം ഈ വീഡിയോ ബര്‍ണാലയിലെ ട്രാക്ടര്‍ മന്‍ഡിയില്‍ നിന്നാണ്. ഇവിടെ ട്രാക്ടറിന്‍റെ വിലപേശല്‍ നടത്തുന്ന സംഭവമാണിത്.

ബര്‍ണാല പഞ്ചാബിലെ ഒരു നഗരമാണ്. ബര്‍ണാലയും അടുത്തുള്ള ഭറ്റിന്‍ഡ, സന്‍ഗ്രൂര്‍ എന്നി സ്ഥലങ്ങളില്‍ ഇത്തരം ട്രാക്ടര്‍ മന്‍ഡികള്‍ അതായത് ട്രാക്ടര്‍ അങ്ങാടികള്‍ വളരെ സാധാരണയാണ്. ഈ അങ്ങാടികളില്‍ സെക്കന്‍റ ഹാന്‍ഡ് ട്രാക്ടറുകളുടെ വില്‍പ്പനയും വാങ്ങലും നടക്കും. ഇത്തരമൊരു ട്രാക്ടറിന്‍റെ വില്പനയുടെ ദൃശ്യങ്ങള്‍ ആയിരിക്കും നമ്മള്‍ വീഡിയോയില്‍ കാണുന്നത്. ബര്‍ണാലയില്‍ പഞ്ചാബിന്‍റെ രണ്ടാമത്തെ ഏറ്റവും വലിയ ട്രാക്ടര്‍ മന്‍ഡിയാനുള്ളത്. എല്ലാം തിങ്കളാഴ്ചയാണ് ഈ അങ്ങാടി ഒരുങ്ങുന്നത്. 19 ഫെബ്രുവരിക്ക് ഒരുങ്ങിയ അങ്ങാടിയുടെ വീഡിയോ ഈ ബ്ലോഗില്‍ കാണാം.

നിഗമനം

ട്രാക്ടറിന് വേണ്ടി വിലപേശല്‍ നടത്തുന്ന വീഡിയോ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പണം നല്‍കുന്നത്തിനെ തുടര്‍ന്ന് തര്‍ക്കം എന്ന തരത്തില്‍ വ്യാജമായി പ്രചരിപ്പിക്കുന്നതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ട്രാക്ടര്‍ കച്ചവടത്തിന്‍റെ വീഡിയോ കര്‍ഷക സമരവുമായി ബന്ധപെടുത്തി വ്യാജപ്രചരണം...

Fact Check By: K. Mukundan

Result: False