
സമൂഹ മാധ്യമങ്ങളിൽ അമേരിക്ക ഇന്ത്യയിലേക്ക് അയയ്ക്കുന്ന അനധികൃത പ്രവാസികളുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോ ഇന്ത്യയിലേക്ക് അമേരിക്ക അയയ്ക്കുന്ന അനധികൃത പ്രവാസികളുടേതല്ല എന്ന് ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം.ഈ വിഡിയോയിൽ നമുക്ക് പട്ടാളക്കാർ ചിലരെ ഒരു വിമാനത്തിൽ കയറ്റുന്ന ദൃശ്യം കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ അമേരിക്കയുടെ സൈനീക വിമാനം ഇറങ്ങി. ഇന്ത്യയുടെ അഭിമാനം പണയം വെച്ചു. ഇന്ത്യക്ക് ഇത് വലിയ നാണക്കേട് തന്നെ. അനധികൃത കുടിയേറ്റക്കാർ ആണ് എങ്കിൽ, അവരെ പുറത്താക്കണമെങ്കിൽ അവർക്ക് എക്സിറ്റ് പാസ് കൊടുത്ത് നേരെയാം വണ്ണം യാത്ര വിമാനങ്ങളിൽ കയറ്റി വിടുകയോ, യാത്ര വിമാനങ്ങളിൽ പോകുവാൻ അനുവദിക്കുകയോ ആണ് വേണ്ടത്. അല്ലാതെ ഭീകരന്മാരെയും കൊള്ളക്കാരെയും പോലെ കയറ്റി ചങ്ങല ബന്ധിച്ച് അല്ല കയറ്റി വിടേണ്ടത്. എല്ലാം ഭരിക്കുന്നവരുടെ പിടിപ്പുക്കേട്. അല്ലാതെ എന്ത് പറയാം.”
എന്നാല്‍ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി. അന്വേഷണത്തിൽ ഞങ്ങൾക്ക് ANI അവരുടെ യൂട്യൂബ് ചാനലിൽ പ്രസിദ്ധികരിച്ച ഒരു വാർത്ത ലഭിച്ചു. ഈ വാർത്തയിൽ നമുക്ക് ഈ ദൃശ്യങ്ങൾ കാണാം.
ഈ വീഡിയോയുടെ വിവരണ പ്രകാരം യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രതിരോധ വിഭാഗം ജനുവരി 27ന് പുറത്ത് വിട്ട ദൃശ്യങ്ങളാണിത്. ഈ ദൃശ്യങ്ങൾ ജനുവരി 23ന് അമേരിക്കയിൽ നിന്ന് പുറത്താക്കുന്ന അനധികൃത പ്രവാസികളുടെതാണെന്ന് വാർത്തയിൽ പറയുന്നു. ഈ വിമാനം കൊളംബിയയിൽ നിന്ന് അനധികൃതമായി അമേരിക്കയിൽ നൂഴ്ന്ന് കയറിയ കുടിയേറ്റക്കാരെയാണ് തിരിച്ച് കൊണ്ടാക്കിയത്. ഈ കാര്യം വാർത്തയുടെ സ്രോതസ് എന്ന് പറയുന്ന റോയിറ്റേഴ്സിൻ്റെ വാർത്തയിലും നമുക്ക് വായിക്കാം.
വാർത്ത വായിക്കാൻ – Reuters | Archived Link
ഈ വീഡിയോ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ ഓഫ് ഡിഫൻസ് അവരുടെ വെബ്സൈറ്റിലും പ്രസിദ്ധികരിച്ചിട്ടുണ്ട്. ജനുവരി 27ന് പുറത്തെറുക്കിയ ഈ വീഡിയോ ജനുവരി 23ന് അനധികൃത കുടിയേറ്റക്കാരുടെ അമേരിക്കയിൽ നിന്ന് പുറത്താക്കലിൻ്റെ തുടക്കമാണ് എന്ന് വെബ്സൈറ്റ് പറയുന്നു.
വാർത്ത വായിക്കാൻ – US DoD | Archived
ഇന്ത്യയിലേക്ക് തിരിച്ച് അയച്ച 205 പേര് ഇന്ന് അമൃതസറിൽ എത്തും എന്ന് റിപോർട്ടുകൾ പറഞ്ഞിരുന്നു. പക്ഷെ ഇന്ന് ഉച്ചയ്ക്ക് അമൃത്സർ എയർപോർട്ടിൽ 104 പേരാണ് ലാൻഡ് ചെയ്തത്. US മിലിറ്ററി C-17 വിമാനത്തിലാണ് ഇവർ എത്തിയത്.
നിഗമനം
സമൂഹ മാധ്യമങ്ങളിൽ ഇന്ത്യയിലേക്ക് തിരിച്ച് അയയ്ച്ച അനധികൃത പ്രവാസികളുടെ വീഡിയോ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ജനുവരി 23ന് കൊളംബിയയിലേക്ക് തിരിച്ച് അയച്ച കുടിയേറ്റക്കാരുടെ ദൃശ്യങ്ങൾ ആണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ഇന്ത്യയിലേക്ക് അമേരിക്ക തിരിച്ച് അയക്കുന്ന അനധികൃത പ്രവാസികളുടെ ദൃശ്യങ്ങളല്ല ഇത്…
Written By: Mukundan KResult: Misleading
