
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പ്രതിഷേധകർ മർദിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു വ്യക്തിയെ പ്രതിഷേധകർ വീഴ്ത്തുന്നതായി കാണാം. പിന്നീട് ഇയാളെ ഈ പ്രതിഷേധകരിൽ നിന്ന് രക്ഷപ്പെടുത്തി പോലീസ് കൊണ്ട് പോകുന്നതും കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“ലോകം ആഘോഷിക്കുന്നു ബെഞ്ചമിൻ😡 നെതന്യാഹു😡 നരഭോജിയെ😡😡 ചവിട്ടി കൂട്ടുന്ന🤣🤣🤣 അപൂർവ്വ വീഡിയോ 😂😂😂 ചിരിച്ചോളിം🤩🤩 കണ്ടവർ കണ്ടവർ വേഗം ഷെയർ ചെയ്യൂ…. ”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ദൃശ്യങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ Xൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ഇസ്രായേലിലെ പ്രമുഖ മാധ്യമ പ്രസ്ഥാനമായ ഹാറെട്സിലെ മാധ്യമപ്രവർത്തകൻ ബാർ പേലെഗ് ഈ വീഡിയോ 20 സെപ്റ്റംബർ 2025ന് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം വീഡിയോയിൽ നമ്മൾ കാണുന്നത് ഇസ്രായേൽ പാർലാമെൻ്റ (കനെസ്സറ്റ് ) അംഗം ഇലായി ദേലാൽ ആണ്. കഫാർ സബ എന്ന ഇസ്രായേലി നഗരത്തിൽ അദ്ദേഹത്തിനെ പ്രതിഷേധകർ വളഞ്ഞു. പോലീസ് അദ്ദേഹത്തിനെ അവിടെയിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നത്തിനിടെ അദ്ദേഹം വീണു. ഇലായി ദേലാൽ നെതന്യാഹുവിൻ്റെ ലികുഡ് പാർട്ടിയുടെ അംഗമാണ്.

ദി ജെറുസലേം പോസ്റ്റിൻ്റെ റിപ്പോർട്ട് പ്രകാരം കഫാർ സബയിൽ ലികുഡ് പാർട്ടിയുടെ ഒരു പരിപാടിയിൽ നിന്ന് മടങ്ങുന്നത്തിനിടെ ഇലായി ദേലാലിനെ പ്രതിഷേധകർ വളഞ്ഞു. ഹമാസിൻ്റെ തടവിൽ കഴിയുന്ന എല്ല ഇസ്രായേലികളെ വിമോചിപ്പിച്ച് ഗാസയിൽ യുദ്ധം നിർത്തണം എന്നായിരുന്നു ഈ പ്രതിഷേധകർ ആവശ്യപ്പെട്ടിരുന്നത് എന്ന് റിപ്പോർട്ട് പറയുന്നു. ഗേറ്റി ഇമേജസിൽ ഈ സംഭവത്തിൻ്റെ ഒരു ചിത്രം കണ്ടെത്തി. ഈ ചിത്രത്തിൽ നമുക്ക് ഇലായി ദേലാലിനെ വ്യക്തമായി കാണാം.

നിഗമനം
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പ്രതിഷേധകർ മർദിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ഇസ്രായേൽ പാർലമെൻ്റ അംഗം ഇലായി ദേലാലിനെ പ്രതിഷേധകർ വളഞ്ഞത്തിൻ്റെ ദൃശ്യങ്ങളാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പ്രതിഷേധകർ മർദിച്ചു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാർഥ്യം ഇതാണ്…
Fact Check By: Mukundan KResult: Misleading
