‘വാക്സിന്‍ എടുത്തവര്‍ക്ക് ഹൃദയസ്തംഭന സാധ്യതയെന്ന് പാതാളം ഇ‌എസ്‌ഐ ആശുപത്രിയുടെ നോട്ടീസ്’ – വ്യാജ പ്രചരണമാണ്… പരിഭ്രാന്തി വേണ്ട…

കോവിഡ് മഹാമാരിക്ക് ഒരുവിധം ശമനം ഉണ്ടായെങ്കിലും അതുമായി ബന്ധപ്പെട്ട വാർത്തകൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. കോവിഡ് പ്രതിരോധ വാക്സിനേഷൻ പല രാജ്യങ്ങളിലും പൂർണ്ണമായി കഴിഞ്ഞു. തികച്ചും തെറ്റിദ്ധാരണ ജനകമായ ഒരു പ്രചരണം വാക്സിനുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം വാക്സിൻ എടുത്തവർ ഹൃദയസ്തംഭനം മൂലം മരിക്കുന്നുവെന്നും ജാഗ്രത പുലർത്തണമെന്നുമുള്ള അറിയിപ്പ് സന്ദേശമാണ് പ്രചരിക്കുന്നത്.  സന്ദേശം ഇങ്ങനെ:  “ദയവായി ശ്രദ്ധിക്കുക പ്രശ്നം വാക്സിനേഷൻ എടുത്ത 40 തിനും 60 നും ഇടയിൽ പ്രായമുള്ളവർ അപ്രതീക്ഷിതമായി ഹൃദയാഘാതം മൂലം […]

Continue Reading

ക്ഷേത്ര പൂജാരിക്ക് നേരെയുള്ള ക്രൂരമായ അക്രമത്തിന്‍റെ പഴയ വീഡിയോ വര്‍ഗീയ മാനങ്ങളോടെ പ്രചരിപ്പിക്കുന്നു…

ക്ഷേത്ര പൂജാരിക്ക് നേരെ നടന്ന ക്രൂരമായ മർദ്ദനത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ, വര്‍ഗീയമായ അടിക്കുറിപ്പുകളോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരാൾ ക്രിക്കറ്റ് ബാറ്റുകൊണ്ട് മറ്റൊരാളെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഉപദ്രവിക്കരുതെന്ന് അക്രമിയോട് ഈ വ്യക്തി അഭ്യർത്ഥിക്കുമ്പോൾ  മറ്റാരോ സംഭവം മൊബൈൽ ഫോണിൽ പകർത്തി എന്നാണ് അനുമാനിക്കുന്നത്.  “ഒരു മുസ്ലീം മതഭ്രാന്തൻ ഹിന്ദു ക്ഷേത്ര പൂജാരിയെ തല്ലുന്ന വീഡിയോ ഇത് എല്ലാ ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ, കുറ്റവാളിയെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും ഈ വീഡിയോ ദയവായി ഷെയർ […]

Continue Reading

“ശമ്പളവും ലൈസൻസും ചോദിച്ചതിന് ഡ്രൈവറെ മർദ്ദിച്ചു…” വീഡിയോ ദൃശ്യങ്ങളുടെ സത്യമിതാണ്…

ശമ്പളം കൂട്ടി ചോദിച്ചതിന് സിമന്‍റ് കമ്പനിയിലെ ഡ്രൈവറെ ജീവനക്കാർ മർദ്ദിച്ചു എന്ന് ആരോപിച്ച് ഒരു വീഡിയോ ഇക്കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്  പ്രചരണം  ശമ്പളവും ലൈസൻസും ചോദിച്ചതിന് ഡ്രൈവറെ ജീവനക്കാർ മർദ്ദിച്ചു എന്നാണ് വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് അവകാശപ്പെടുന്നത്.  മഞ്ഞ ടീഷർട്ട് ധരിച്ച ഒരാള്‍ കാക്കി ഷർട്ടും മുണ്ടും ധരിച്ച മറ്റൊരാളെ ഉപദ്രവിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. വീഡിയോയുടെ വിവരണം ഇങ്ങനെ: “സുഹൃത്തുക്കളെ.. കേരളത്തിലെ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവമാണ് ഇ കാണുന്നത്. […]

Continue Reading

കൊല്ലത്ത് ലെയ്‌സ് ചോദിച്ചിട്ട് നല്‍കിയില്ലെന്ന കാരണത്താല്‍ 19കാരനെ മര്‍ദ്ദിച്ച സംഘം സിപിഎം പ്രവര്‍ത്തകരാണോ.. എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം..

വിവരണം വെറുമൊരു പാക്കറ്റ് ലെയിസ് ചിപ്സിന്‍റെ പേരില്‍ ഒരു സംഘം 19കാരനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. തന്‍റെ കയ്യിലുള്ള ലെയിസ് ഈ സംഘം ചോദിച്ചിട്ട് നല്‍കിയില്ല എന്ന പേരിലായിരുന്നു മര്‍ദ്ദനമെന്നും മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ 19കാരനെ ക്രൂരമായി മര്‍ദ്ദിച്ചതിന് പിന്നില്‍ സിപിഎം ബ്രാഞ്ച് സമ്മേളനത്തിലുണ്ടായ തര്‍ക്കമാണെന്നാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ പ്രചരണം. ജഗന്‍ നവനീത് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 16ല്‍ അധികം റിയാക്ഷനുകളും 35ല്‍ […]

Continue Reading

FACT CHECK ഒളിച്ചോടിപ്പോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാട്ടുകാര്‍ മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു

വിവരണം  വടക്കേ ഇന്ത്യയില്‍ നിന്നുമുള്ള ചില വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും കേരളത്തില്‍ തെറ്റായ അവകാശവാദങ്ങളുമായി പ്രചരിക്കാരുണ്ട്. പലപ്പോഴും സവര്‍ണ്ണര്‍ ദളിതരെ ഉപദ്രവിക്കുന്നു എന്നോ ഹിന്ദു-മുസ്ലിം കലാപമാണെന്നോ ഉള്ള വാദങ്ങളാകും കാണാന്‍ സാധിക്കുക. എന്നാല്‍ ഇത്തരത്തില്‍ വന്ന പല വാദങ്ങളും തെറ്റായിരുന്നുവെന്ന് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.  ഇത്തരത്തില്‍ പ്രചരിക്കുന്ന മറ്റൊരു വീഡിയോ ആണ് ഇവിടെ നല്‍കിയിട്ടുള്ളത്.  ചില പുരുഷന്മാർ മെലിഞ്ഞ ഒരു സ്ത്രീയെ വടി കൊണ്ടും കൈകള്‍ കൊണ്ടും  ക്രൂരമായി  മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.  സ്ത്രീ […]

Continue Reading

FACT CHECK: ബംഗ്ലാദേശിലെ പഴയ ചിത്രങ്ങള്‍ ഇന്ത്യയിലെ ലോക്ക്ഡൌനിന്‍റെ പേരില്‍ പ്രചരിക്കുന്നു…

കോവിഡ്‌-19 പകര്‍ച്ചവ്യാധി വളരെ വേഗത്തില്‍ ഏകദേശം എല്ലാ ലോകരാജ്യങ്ങളില്‍ പടരുകെയാണ്. ഇന്ത്യയില്‍ ഇത് വരെ 3600കാലും അധിക കോവിഡ്‌-19 പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. 100ല്‍ അധിക മരണങ്ങളും ഈ രോഗംമൂലം രാജ്യത്തില്‍ സംഭവിച്ചിട്ടുണ്ട്. ഈ രോഗം ഇന്നിയും പടരാതെയിരിക്കാനായി സാമുഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യയില്‍ ലോക്ക്ഡൌണ്‍ നിലനില്‍ക്കുകയാണ്. പോലീസും സര്‍ക്കാരും കര്‍ശനമായ നടപടികള്‍ എടുത്തിട്ടാണ് ലോക്ക്ഡൌണ്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. പോലീസും ജനങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ വാര്‍ത്ത‍കള്‍ നാം മാധ്യമങ്ങളില്‍ കാണുന്നുണ്ട്. ഇത്തരത്തില്‍ പല ചിത്രങ്ങളും വീഡിയോകളും […]

Continue Reading

FACT CHECK: കാണ്‍പൂരിലെ രണ്ട് കൊല്ലം പഴയ ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ COVID-19ന്‍റെ പേരില്‍ വ്യാജമായി പ്രചരിക്കുന്നു…

കോവിഡ്‌-19 രോഗത്തിന്‍റെ സംക്രമണം നമ്മുടെ രാജ്യത്തില്‍ ദിവസ നംപ്രതി വര്‍ദ്ധിക്കുകയാണ്. കോവിഡ്‌-19 ബാധിച്ചവരുടെ എണ്ണം രാജ്യത്തില്‍ ഇതുവരെ 3666 ആയിട്ടുണ്ട്. അതെ പോലെ മരണ സംഖ്യയും 100ല്‍ അധികമായി. (സ്രോതസ്സ്: mohfw.com). ഇത്തരം ഒരു സാഹചര്യത്തില്‍ പോലീസുകാരും സര്‍ക്കാരും കര്‍ശനമായി ലോക്ക്ഡൌണ്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. കര്‍ശനമായ നിയന്ത്രങ്ങളെ തുടര്‍ന്ന്‍ ചില സ്ഥലങ്ങളില്‍ പോലിസിനെതിരെ ആക്രമണങ്ങളുടെ വാര്‍ത്ത‍കള്‍ നാം മാധ്യമങ്ങളില്‍ വായിച്ചു. സാമുഹ്യ മാധ്യമങ്ങളിലും ഇത്തരത്തില്‍ പല ഫോട്ടോകളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. പക്ഷെ ഇതില്‍ ചിലത് വ്യാജമാണ്. ഇത്തരത്തില്‍ […]

Continue Reading

FACT CHECK: ബീഹാറില്‍ രണ്ട് പെണ്‍കുട്ടികളെ ബന്ധുക്കൾ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ജാതീയ വിവരണത്തോടെ പ്രചരിക്കുന്നു…

ഉത്തരേന്ത്യയില്‍ ദളിതര്‍ക്കെതിരെ സംഘപരിവാര്‍ ആക്രമണം എന്ന തരത്തില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ രണ്ട് പെണ്‍കുട്ടികളെ രണ്ട് പേർ ക്രൂരമായി മര്‍ദിക്കുന്നത് നമുക്ക് കാണാം. വീഡിയോ വളരെ വേഗത്തിലാണ് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറല്‍ ആവുന്നുന്നത്. അതിനാല്‍ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തി. അന്വേഷണത്തില്‍ നിന്ന് ലഭിച്ച വസ്തുതകൾ വീഡിയോയെ കുറിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ നടത്തുന്ന പ്രചരണവുമായി വളരെ വ്യത്യസ്തമാണ്. ഈ സംഭവം ജാതീയ വിവരണത്തോടെയാണ് പ്രചരിപ്പിക്കുന്നത് എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവത്തില്‍ യാതൊരു […]

Continue Reading

പശ്ചിമബംഗാളില്‍ മുസ്ലിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് മണി അടിച്ചതിനാണോ ഈ പുരോഹിതാനെ ആക്രമിച്ചത്…?

വിവരണം “രോഹിൻഗ്യ മുസ്ലീങ്ങൾക്കു വേണ്ടി അലമുറയിടുന്നവർ ഇതൊന്നു കാണു. സ്ഥലം – വെസ്റ്റ് ബംഗാൾ.. ഇര – ബ്രാഹ്മണൻ കുറ്റം – നവരാത്രി പൂജ നടത്തിയത് ( സ്വന്തം വീട്ടിൽ) ന്യായം -മുസ്ലീങ്ങൾ താമസിയ്ക്കുന്ന സ്ഥലത്ത് മണിയടി ശബ്ദം കേൾക്കരുത്..” എന്ന അടിക്കുറിപ്പോടെ 14 ഡിസംബര്‍ മുതല്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കുന്നു. വീഡിയോയില്‍ ഒരു വൃദ്ധ പുരോഹിതനെ ജനങ്ങള്‍ കൈകാര്യം ചെയ്യുന്നതായി നമുക്ക് കാണാം. വീഡിയോയില്‍ കാണുന്ന വൃദ്ധന്‍ ഒരു പുരോഹിതാനാണ് എന്നിട്ട്‌ നവരാത്രിയില്‍ […]

Continue Reading

വീഡിയോയില്‍ ഒരു വ്യക്തിയെ ക്രൂരമായി മര്‍ദിക്കുന്നത് ബിജെപി എംഎല്‍എ അനില്‍ ഉപധ്യായാണോ…?

വിവരണം Facebook Archived Link “ബിജെപി. എം‌എൽ‌എ അനിൽ ഉപാധ്യായയുടെ ഈ പ്രവൃത്തിയെക്കുറിച്ച് മോദി എന്ത് പറയും, ഈ വീഡിയോ വൈറലാക്കി മാറ്റുക, അതിന് ഇന്ത്യ മുഴുവൻ കാണാനാകും.” എന്ന അടിക്കുറിപ്പോടെ 21 സെപ്റ്റംബര്‍ 2019 മുതല്‍ ഒരു വീഡിയോ ചില ഫെസ്ബൂക്ക് പ്രൊഫൈലുകള്‍ നിന്ന് പ്രച്ചരിപ്പിക്കുകെയാണ്. വീഡിയോയില്‍ ഒരു വ്യക്തിയെ മുകളില്‍ കയറുകൊണ്ട് കെട്ടി അതിക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങലാണ് നാം കാണുന്നത്. ഈ അതിക്രൂരമായ കുറ്റകൃത്യം ചെയ്യുന്നത് ബിജെപിയുടെ എംഎല്‍എയായ അനില്‍ ഉപധ്യയാണെന്ന്‍ പോസ്റ്റില്‍ ആരോപിക്കുന്നു. […]

Continue Reading

പൊതു കിണറിൽ‍ നിന്ന് വെള്ളം കുടിച്ച ദളിത്‌ സ്ത്രിയുടെ ചിത്രമാണോ ഇത്…?

വിവരണം Facebook Archived Link “ഒരൊറ്റ തന്തക്കുണ്ടായവരോട് മനുസ്മ്രിതിയുടെ വക്താക്കളായ #സംഘപുത്രന്മാർക്കു എന്നും ഈ മനോഭാവമാണ്” എന്ന അടിക്കുറിപ്പോടെ ജൂലൈ 19, 2019 മുതല്‍ ഒരു ചിത്രം DIALOGUE – സംവാദം എന്ന ഗ്രൂപ്പില്‍ Abdul Raza എന്ന ഫെസ്ബൂക്ക് പ്രൊഫൈല്‍ പ്രചരിപ്പിക്കുകയാണ്. ഈ പോസ്റ്റില്‍ അര്‍ദ്ധന ഗ്നാവസ്ഥയില്‍ ഒരു സ്ത്രിയെ കെട്ടിയിട്ടതായി കാണാന്‍ സാധിക്കുന്നു. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരം: പലതന്തക്കുണ്ടായ സന്ഘപുത്രന്മാര്‍ ഒരൊറ്റ തന്തക്കുണ്ടായവരെ അടിച്ചു കൊല്ലുന്നു. പൊതുകിണറ്റില്‍ നിന്ന് വെള്ളം കുടിച്ച […]

Continue Reading

ഗുജറാത്തില്‍ ഈ ദളിത്‌ യുവാവിനെ ആക്രമിച്ചതിന്‍റെ യഥാര്‍ത്ഥ കാരണം ഇതാണ്…

വിവരണം Archived Link “സംഘി തീവ്രവാദം” എന്ന വാചകത്തോടെ2019   ഏപ്രില്‍ 21 മുതല്‍ മതേതര കേരളം എന്ന ഫെസ്ബൂക്ക് പേജ് പ്രചരിപ്പിക്കുകയാണ്. ഈ പോസ്റ്റിന്‍റെ ഒപ്പം പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരം: “ഇതാണ് ബിജെപിയുടെ ഹിന്ദു ഭരണം. ഗുജറാത്തില്‍ +2 പരിക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിയെ ഹിന്ദുത്വ ഭികരര്‍ മണിക്കൂറോളം മരത്തില്‍ കെട്ടി മര്‍ദിച്ചു. ദളിതര്‍ അക്ഷരം പഠിക്കാന്‍ വന്നു എന്താണ് അവര്‍ കണ്ടെത്തിയ കുറ്റം. പിന്നോക്ക ജാതിക്കാര്‍ പഠിക്കാന്‍ പാടില്ലെന്നും കൂലി വേല […]

Continue Reading