ആം ആദ്മി പാര്‍ട്ടി എം.പി. സ്വാതി മാലിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ പി.എ. വിഭവ് കുമാര്‍ തന്നെ മര്‍ദിച്ചു എന്ന പരാതി ഡല്‍ഹി പോലീസിന് നല്‍കിയിട്ടുണ്ട്. മെയ്‌ 13നായിരുന്നു സംഭവം. മാലിവാളിന്‍റെ പരാതി പ്രകാരം അവര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ വസതിയില്‍ അദ്ദേഹത്തെ കാണാന്‍ എത്തിയപ്പോഴാണ് ഈ സംഭവം നടന്നതാണ്.

ഇതിനിടെ അരവിന്ദ് കെജ്രിവാളിന്‍റെ വസതിയിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ചില ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ സ്വാതി മാലിവാളിനെതിരെ നടന്ന മര്‍ദനത്തിന്‍റെതാണ് എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് സ്വാതി മാലിവാളിന്‍റെ കേസുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് ദൃശ്യങ്ങളില്‍ കാണുന്ന സംഭവത്തിന്‍റെ സത്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ രണ്ട് സംഘം തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഇത് സംഭവിക്കും, സ്വാതി മലിവാളിനെ മർദിച്ചു, കെജ്‌രിവാളിന്‍റെ പിഎ മർദിച്ചു, സിഎംഒ ആക്രമിക്കപ്പെടുന്നുവെന്ന് വാർത്തകൾ വരുന്നു, സ്വാതി, മർലോണ, സഞ്ജയ്, എല്ലാവരും മുഖ്യമന്ത്രിയാകണം. കെജ്രിവാൾ തന്‍റെ റാബ്രിയെ മുഖ്യമന്ത്രിയാക്കാൻ ആഗ്രഹിക്കുന്നു, ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.

എന്നാല്‍ ശരിക്കും ഈ ദൃശ്യങ്ങള്‍ സ്വാതി മാലിവാളിനെ മര്‍ദിക്കുന്നത്തിന്‍റെതാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ വീഡിയോയുടെ ചില സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ ഈ വീഡിയോ Xല്‍ കണ്ടെത്തി. Xല്‍ അങ്കൂര്‍ ഗുപ്ത എന്ന യൂസറാണ് ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. പോസ്റ്റിന്‍റെ അടികുറിപ്പ് പ്രകാരം ഒരു കുടുംബത്തിലെ അംഗങ്ങള്‍ തമ്മില്‍ ഡല്‍ഹിയിലെ തീസ് ഹസാരി കോര്‍ട്ടിന്‍റെ മധ്യസ്ഥ കേന്ദ്രത്തില്‍ നടന്ന കൈയാങ്കളിയുടെ ദൃശ്യങ്ങളാണ് നാം കാണുന്നത്.

Archived

നമുക്ക് ദൃശ്യങ്ങളില്‍ അഭിഭാഷകരെയും കാണാം.

ഈ സംഭവത്തിനെ കുറിച്ച് മിറര്‍ നൗ ഫെസ്ബൂക്കില്‍ ഒരു വീഡിയോ പോസ്റ്റ്‌ ചെയ്തതിട്ടുണ്ട്. മിറര്‍ നൗ നല്‍കിയ അടികുറിപ്പ് പ്രകാരം ഈ കുടുംബം കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് രമ്യതയിലെത്താനായി തീസ് ഹസാരി കോടതിയിലെ മധ്യസ്ഥ കേന്ദ്രത്തില്‍ എത്തിയതാണ്. പക്ഷെ ചര്‍ച്ചകളുടെ ഇടയില്‍ കാര്യങ്ങള്‍ കൈ വിട്ടു പോയി ശേഷം, ഇവര്‍ തമ്മില്‍ തമ്മില്‍ അടിക്കാന്‍ തുടങ്ങി.

വീഡിയോ കാണാന്‍ - Facebook

നിഗമനം

സ്വാതി മാലിവാളിനെ അരവിന്ദ് കെജ്രിവാളിന്‍റെ പി.എ. മര്‍ദിക്കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ഡല്‍ഹിയിലെ തീസ് ഹസാരി കോര്‍ട്ടില്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിന്‍റെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:സ്വാതി മാലിവാളിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇതാണ്...

Fact Check By: K. Mukundan

Result: False