ലഖീംപുർ ഖേരിയിൽ നടന്ന ബലാത്സംഗവും കൊലപാതകത്തിൻ്റെ പ്രതിയുടെ പേരിൽ പ്രചരിപ്പിക്കുന്നത് മറ്റൊരു കേസിൽ പിടിയിലായ പ്രതിയുടെ ദൃശ്യങ്ങളാണ്       

Misleading Social

ഉത്തർ പ്രദേശിലെ ലഖീംപൂർ ഖേരിയിൽ രണ്ട് ദളിത് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് മരത്തിൽ തൂക്കിയിട്ട സംഭവത്തിലെ ഒരു പ്രതിയെ ഉത്തർ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.  

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ ഒരു വ്യക്തിയുടെ കാലിൽ പരിക്കേറ്റതായി കാണാം. ഇയാളെ പോലീസ് പിടിച്ച് കൊണ്ട് പോകുന്നതായി വിഡിയോയിൽ നമുക്ക് കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഉത്തർപ്രദേശ് ലഖിംപൂർ ഖേരി ജില്ലയിൽ ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്തശേഷം കൊന്ന് മരത്തിൽ കെട്ടി തൂക്കിയ പ്രതികളിൽ ഒരാളാണ് ഇവൻ. പിടികൂടുന്നതിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പോലീസ് മുട്ടിനുതാഴെ ഉന്നംതെറ്റാതെ ബുള്ളെറ്റ് പായിച്ചു. ഛോട്ടു, ജുനൈദ്, സൊഹൈൽ, ഹഫീസുൽ, കരിമുദ്ദീൻ, ആരിഫ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ”  

എന്നാല്‍ ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയിൽ ഞങ്ങൾക്ക് ഈ സംഭവത്തെ കുറിച്ച് ETV ഭാരത് എന്ന മാധ്യമ വെബ്സൈറ്റ് പ്രസിദ്ധികരിച്ച വാർത്ത ലഭിച്ചു.സെപ്റ്റംബർ 22, 2022ന് പ്രസിദ്ധികരിച്ച ഈ വാർത്ത പ്രകാരം വീഡിയോ ലഖീംപൂ൪ ഖേരിയിലെ കേസിലെ പ്രതിയുടെതല്ല. 

വാർത്ത വായിക്കാൻ – ETV Bharat | Archived Link 

ഈ വാർത്തയിൽ ലോണി സർക്കിൾ ഇൻസ്‌പെക്ടർ രജനീഷ് ഉപാധ്യായ് പറയുന്നു ഗാസിയാബാദിൽ പോലീസ് ചെക്കിങ് ചെയ്യുന്നത്തിനിടെ രണ്ട് മോട്ടോർ സൈക്കിളിൽ 4 പേര് പോലീസിനെ കണ്ട് ഓടാൻ ശ്രമിച്ചു. ഇവരെ പോലീസ് പിടികൂടാൻ ശ്രമിച്ചപ്പോൾ ഇവർ പൊലീസിന് നേരെ ഫൈറിങ് ചെയ്തു. മറുപടിയിൽ പോലീസും ഫൈറിങ് ചെയ്തു. പോലീസിൻ്റെ ഫൈറിങ്ങിൽ ഒരുത്തന് പരിക്കേറ്റു. മൂന്ന് പേരെ പോലീസ് പിടികൂടി ഒരു ആൾ രക്ഷപെട്ടു. പിടിയിലായ മൂന്ന് പേരുടെ പേരുകൾ വസീം, പ്രമോദ് പഞ്ചാൽ, സൊഹേൽ എന്നാണ്.   

ലഖീംപൂർ ഖേരിയിൽ പ്രായംപൂർത്തിയാകാത്ത രണ്ട് ദളിത് പെൺകുട്ടികളെ അവരുടെ അയാൾവാസിയായ ചോറ്റു ഗൗതം അവൻ്റെ മൂന്ന് കൂട്ടുകാർമാരുടെ കൂടെ ഇവരുടെ വീട്ടിൽ വന്നു കുട്ടികളുടെ അമ്മയെ തള്ളി കുട്ടികളെ ബൈക്കിൽ ഇരുത്തി തട്ടികൊണ്ട് പോയി എന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. പിന്നീട് ഇവരുടെ മൃതദേഹങ്ങൾ ഒരു മരത്തിൽ കെട്ടി തൂക്കിയ നിലയിൽ കണ്ടെത്തി. സംഭവത്തിനെ ശേഷം പോലീസ് 6 പേരെ അറസ്റ്റ് ചെയ്തു.

2023ൽ POCSO കോടതി ഈ സംഭവത്തിൽ സുനിൽ (ചോറ്റു) ഗൗതം, ജുനൈദ് എന്നിവരെ തട്ടി കൊണ്ട് പൊക്കൽ, പ്രായംപൂർത്തിയാകാത്ത പെൺകുട്ടിയുടെ പീഡനം, കൊലപാതകം, ആക്രമം എന്നി കുറ്റങ്ങളിൽ കുറ്റക്കാരനായി കണ്ടെത്തി ജീവപര്യന്തം തടവും 41000 രൂപ പിഴയും ശിക്ഷയായി വിധിച്ചു. തെളിവുകൾ നഷ്ടപ്പെടുത്താൻ ശ്രമിച്ചത്തിന് ഇവരുടെ കൂടെയുണ്ടായിരുന്ന കരീമുദ്ദിനും ആരിഫിനെയും കോടതി 6 മാസം തടവ് ശിക്ഷയായി വിധിച്ചു.

  നിഗമനം

സമൂഹ മാധ്യമങ്ങളിൽ ലഖീംപുർ ഖേറിയിൽ ദളിത് പെൺകുട്ടികളെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയുടെ  വീഡിയോ  എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ  യഥാർത്ഥത്തിൽ ഗാസിയാബാദിൽ പോലീസ് വ്യത്യസ്ത സംഭവത്തിൽ പിടികൂടിയ ഒരു പ്രതിയുടേതാണ്. ഈ വീഡിയോയ്ക്ക് ലഖീംപൂർ ഖേറിയിൽ നടന്ന സംഭവവുമായി യാതൊരു ബന്ധവുമില്ല.   

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ലഖീംപുർ ഖേരിയിൽ നടന്ന ബലാത്സംഗവും കൊലപാതകത്തിൻ്റെ പ്രതിയുടെ പേരിൽ പ്രചരിപ്പിക്കുന്നത് മറ്റൊരു കേസിൽ പിടിയിലായ പ്രതിയുടെ ദൃശ്യങ്ങളാണ്

Written By: Mukundan K  

Result: Misleading