ബെല്ല 1 എന്ന റഷ്യൻ എണ്ണടാങ്കർ അമേരിക്കൻ സൈന്യം പിടിച്ചെടുക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ ബന്ധമില്ലാത്ത ദൃശ്യങ്ങൾ  

Misleading അന്തര്‍ദേശിയ൦ | International

ബെല്ല 1 എന്ന റഷ്യൻ എണ്ണടാങ്കർ അമേരിക്കൻ സൈന്യം പിടിച്ചെടുക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഒരു യുദ്ധക്കപ്പലിൻ്റെ മുകളിൽ ഹെലികോപ്റ്ററിൽ നിന്ന് അമേരിക്കൻ സൈനികർ ഇറങ്ങുന്നതായി കാണാം. ഈ ദൃശ്യങ്ങളെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “🇺🇸🇷🇺 #ബ്രേക്കിംഗ്: റഷ്യ ഒരു അന്തർവാഹിനി കപ്പൽ വിന്യസിച്ച് അറ്റ്ലാന്റിക് സമുദ്രത്തിൽ ബെല്ല 1 എന്ന ടാങ്കറിനെ സംരക്ഷിക്കാൻ ശ്രമിച്ചിട്ടും, കുറച്ച് മിനിറ്റുകൾക്ക് മുമ്പ് യു.എസ്. വ്യോമസേനാ ഹെലികോപ്റ്ററുകൾ ടാങ്കറിൽ ഇറങ്ങി തുടങ്ങി. റഷ്യയുടെ ഷാഡോ ഫ്ലീറ്റിന്റെ ഭാഗമായ ഈ ടാങ്കർ പിടിച്ചെടുക്കാനുള്ള ഓപ്പറേഷൻ നടന്നുകൊണ്ടിരിക്കുകയാണ് ”    

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ പഴയതാണെന്ന് കണ്ടെത്തി. 6 ഒക്ടോബർ 2025ന് ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തതായി നമുക്ക് കാണാം.

Archived

വെനിസ്വേലയുമായി ബന്ധമുള്ള റഷ്യയുടെ എണ്ണടാങ്കർ ബെല്ല 1 അമേരിക്കൻ നേവി പിടിച്ചെടുത്തത് 7 ജനുവരി 2026നാണ്. അതിനാൽ ഈ പഴയ വീഡിയോയ്ക്ക് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ല. ഈ ദൃശ്യങ്ങൾ യൂട്യുബിലും 6 ഒക്ടോബർ 2025 മുതൽ ലഭ്യമാണ്. 

Archived 

ഈ വീഡിയോയുടെ ശീർഷകം പ്രകാരം ഈ ദൃശ്യങ്ങൾ അമേരിക്കൻ നേവിയുടെ  250ആം വാർഷികയുടെ ആഘോഷ ചടങ്ങുകളുടെ ഭാഗമാണ്. APT എന്ന ന്യൂസ് ചാനൽ യൂട്യൂബ് ചാനലിൽ അമേരിക്കൻ നേവിയുടെ  250ആം വാർഷികയുടെ ആഘോഷ ചടങ്ങുകളുടെ ദൃശ്യങ്ങൾ 6 ഒക്ടോബർ 2025ന്  പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളിലും നമുക്ക് ഹെലികോപ്റ്ററിൽ നിന്ന് യുദ്ധക്കപ്പലിൽ അമേരിക്കൻ സൈന്യം ഇറങ്ങുന്നത്തിൻ്റെ കാഴ്ച കാണാം.

നിഗമനം

ബെല്ല 1 എന്ന റഷ്യൻ എണ്ണടാങ്കർ അമേരിക്കൻ സൈന്യം പിടിച്ചെടുക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ ബന്ധമില്ലാത്ത ദൃശ്യങ്ങളാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.          

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ബെല്ല 1 എന്ന റഷ്യൻ എണ്ണടാങ്കർ അമേരിക്കൻ സൈന്യം പിടിച്ചെടുക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ ബന്ധമില്ലാത്ത ദൃശ്യങ്ങൾ  

Fact Check By: K. Mukundan 

Result: Misleading