യുവതി നൃത്തം ചെയ്യുന്നത്തിൻ്റെ ദൃശ്യങ്ങൾക്ക് നിക്കോളാസ് മഡുറോയുടെ അറസ്റ്റുമായി ബന്ധമില്ല 

False അന്തര്‍ദേശിയ൦ | International

നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെ ആഘോഷിച്ച്   വെനിസ്വേലയിൽ യുവതി നൃത്യം ചെയ്യുന്നത്തിൻ്റെ ദൃശ്യങ്ങൾ  എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ ഒരു വമ്പൻ മാർച്ചിൻ്റെ വീഡിയോ കാണാം. വീഡിയോയിൽ മഞ്ഞ നിറത്തിലുള്ള ഡ്രസ്സ് ധരിച്ച യുവതി പടക്കം പൊട്ടിച്ച് നൃത്തം ചെയ്യുന്നതായി കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഒരു ഏകാധിപതി മയക്കുമരുന്ന് വ്യാപാരി രാജ്യത്തെ പട്ടിണിയിലേക്ക് നയിച്ചപ്പോൾ അതിൽ നിന്ന് മുക്തി നേടിയ ജനങ്ങൾ കാണിക്കുന്ന സന്തോഷമാണ് ഇത് വെനിസുലേയിൽ നിന്നുള്ള ദൃശ്യം.” 

 എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഈ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ വീഡിയോ പഴയതാണെന്ന് കണ്ടെത്തി. ഈ വീഡിയോ 01  ജനുവരി 2025ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതായി നമുക്ക് താഴെ കാണാം.

പോസ്റ്റ് കാണാൻ – Instagram | Archived

ഈ വാർത്ത പ്രകാരം ഈ ജാഥ വെനിസ്വേലയിൽ മഡുറോയുടെ തെരെഞ്ഞെടുപ്പ് വിജയാഘോഷത്തിൻ്റെതാണ്. ഈ ചിത്രം ജൂലൈ 24ന് മറ്റൊരു ബ്രസീലിയൻ വെബ്സൈറ്റ് ദേസകാറ്റോ പ്രസിദ്ധികരിചിതായി നമുക്ക് കാണാം.

3 ജനുവരി 2026നാണ് അമേരിക്ക നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്തത്. അതിനാൽ ഈ ചിത്രത്തിന് മഡുറോയുടെ അറസ്റ്റുമായി യാതൊരു ബന്ധവുമില്ല. 2 ജനുവരി 2026ന്  ഈ വീഡിയോ ഫേസ്‌ബുക്കിലും പോസ്റ്റ് ചെയ്തതായി ഞങ്ങൾ കണ്ടെത്തി. 

പോസ്റ്റ് കാണാൻ – Facebook | Archived

ഇതേ  യുവതി നൃത്തം ചെയ്യുന്നത്തിൻ്റെ മറ്റൊരു വീഡിയോയും ഞങ്ങൾക്ക് യുട്യൂബിൽ ലഭിച്ചു. ഈ വീഡിയോയും മഡുറോയുടെ അറസ്റ്റിൻ്റെ മുന്നേ യൂട്യൂബിൽ പ്രസിദ്ധികരിച്ചതാണ്. 

നിഗമനം

നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെ ആഘോഷിച്ച്   വെനിസ്വേലയിൽ യുവതി നൃത്യം ചെയ്യുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോയ്ക്ക് മഡുറോയുടെ അറസ്റ്റുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:യുവതി നൃത്തം ചെയ്യുന്നത്തിൻ്റെ ദൃശ്യങ്ങൾക്ക് നിക്കോളാസ് മഡുറോയുടെ അറസ്റ്റുമായി ബന്ധമില്ല 

Fact Check By: Mukundan K  

Result: False