
ബംഗ്ലാദേശിലെ ദിനാജ്പുരിൽ കീഴ്ജാതിയിൽ പെട്ട മുസ്ലിംകൾ പ്രാർത്ഥിച്ചത്തിനെ തുടർന്ന് മേൽജാതിയിൽ പെട്ട മുസ്ലിങ്ങൾ പള്ളിയിൽ തീ വെക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ചിലർ ഒരു സ്ഥാപനം തകർക്കുന്നതായി നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് എപ്രകാരമാണ് :
“ഇതെന്ത് മൈ₹… 🤔🤔 ദിനാജ്പൂരിൽ #താഴ്ന്ന ജാതിക്കാരായ #മുസ്ലീങ്ങൾ മസ്ജിദിനുള്ളിൽ കയറി പ്രാർത്ഥിച്ചതിനാൽ #ഉയർന്ന ജാതിക്കാരായ #മുസ്ലീങ്ങൾ സ്വന്തം മസ്ജിദ് കത്തിക്കുകയും കീഴ്ജാതിക്കാരായ മുസ്ലീങ്ങളെ ആക്രമിക്കുകയും #പീഡിപ്പിക്കുകയും ചെയ്യുന്നു….”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ ഗൂഗിളിൽ പ്രത്യേക കീ വേർഡുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്തി. ഈ അന്വേഷണത്തിൽ ഞങ്ങൾക്ക് ബംഗ്ലാദേശിലെ യുണൈറ്റഡ് ന്യൂസ് ബംഗ്ലാദേശ് എന്ന മാധ്യമ പ്രസ്ഥാനത്തിൻ്റെ യുട്യൂബ് ചാനളിൽ ഈ സംഭവത്തിനെ കുറിച്ചുള്ള ഒരു വാർത്ത റിപ്പോർട്ട് ലഭിച്ചു. ഈ റിപ്പോർട്ട് താഴെ കാണാം.
വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇനങ്ങനെയാണ്: “ഇസ്ലാമവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് ഒരു റിസോർട്ട് തകർത്തി. ദിനാജ്പുരിലെ ബിരാൾ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ജിബോൺ മഹൽ എന്ന അമ്യൂസ്‌മെൻ്റ പാർക്ക് കോപാകുലരായ തൗഹീദികൾ തകർത്തി. 28 ഓഗസ്റ്റ് 2025നാണ് ഉച്ചയ്ക്ക് ഈ സംഭവം ഉണ്ടായത്. ഈ സംഭവത്തിൽ 25 പേർക്ക് പരിക്കേറ്റിയിട്ടുണ്ട്. പോലീസും സൈന്യവും സ്ഥലത് എത്തി സ്ഥിതി സാമാന്യമാക്കി.”
ഞങ്ങൾ ഈ സംഭവത്തിനെ കുറിച്ച് വാർത്തകൾ അന്വേഷിച്ചു. Bdnews24 പ്രസിദ്ധികരിച്ച വാർത്തയിൽ ജില്ലാധികാരി പറയുന്നു, “ഞങ്ങൾ ഇരുകക്ഷികളുമായി ചർച്ച നടത്തി സമാധാനം സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. ഇവിടെ ഏതെങ്കിലും തരത്തിൽ അധാർമിക പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ ഞങ്ങൾ നടപടി സ്വീകരിക്കും. ”
ദി ഡെയിലി സ്റ്റാർ എന്ന മാധ്യമ വെബ്സൈറ്റ് പ്രസിദ്ധികരിച്ച വാർത്ത പ്രകാരം ജിബോൺ മഹൽ 2004ൽ ഒരു ധ്യാന കേന്ദ്രമായി ഡോ. അൻവർ ഹൊസൈൻ ജിബോൺ തൻ്റെ 3.8 ഏക്കർ സ്ഥലത്തിൽ ഒരു ധ്യാന കേന്ദ്രമായി തുടങ്ങിയതാണ്. ക്രമേണ ഒരു സമ്പൂർണ്ണ വിനോദ കേന്ദ്രമായി വളർന്നു, അതിൽ ഒരു കമ്മ്യൂണിറ്റി സെന്റർ, ഫിഷ് ഫാം, നീന്തൽക്കുളം, റെസ്റ്റോറന്റ്, റിസോർട്ട്, പള്ളി, കൂടാതെ മൈക്രോക്രെഡിറ്റും സാമൂഹിക അവബോധ പരിപാടികളും നടത്തുന്ന ജിബോൺ ഉന്നയൻ സംഘ്ത എന്ന എൻജിഒ പോലും ഇവിടെ തുടങ്ങി.
തൗഹീദി എന്ന ഈ സംഘടന ജിബോൺ മഹലിനെതിരെ സമൂഹ മാധ്യമങ്ങളിൽ കുറെ ദിവസങ്ങളമായി ദുഷ്പ്രചാരണം നടത്തുകേയായിരുന്നു. ഇതിനെ തുടർന്നാണ് അവർ ഇത്തരമൊരു ആക്രമണം നടത്തിയത് എന്ന് ഡോ.ജിബോൺ ദി ഡെയിലി സ്റ്റാറിനോട് പ്രതികരിച്ചു. എൻ്റെ കൈയിൽ തെളിവുകളുണ്ട് ഞാൻ ഇവർക്കെതിരെ നിയമനടപടി എടുക്കും എന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നാൽ തൗഹീദി ജമാഅത് സമാധാനപരമായി പ്രതിഷേധിക്കുമ്പോൾ ജിബോൻ്റെ ആളുകൾ ആക്രമത്തിന് തുടക്കം വിട്ടു എന്ന് തൗഹീദി ജമാഅത് അംഗം ഹഫീസുർ റഹ്മാൻ ഡെയിലി സ്റ്റാറിനോട് പറഞ്ഞു. ഇവർ ആക്രമിച്ചത്തിനെ തുടർന്നാണ് ഞങ്ങൾ പ്രതികരിച്ചത് എന്നും റഹ്‌മാൻ ആരോപിച്ചു. എല്ലാ വാർത്തകളിൽ ജാതിയുടെ പ്രശ്നത്തെ കുറിച്ച് എവിടെയും റിപ്പോർട്ട് ചെയ്യുന്നില്ല.
നിഗമനം
ബംഗ്ലാദേശിൽ ഒരു റിസോർട്ടിൽ അധാർമിക പ്രവർത്തനങ്ങൾ നടക്കുന്നു എന്ന് ആരോപിച്ച് ഒരു സംഘം കേന്ദ്രത്തിനെ ആക്രമിച്ച് തകർക്കുന്ന ദൃശ്യങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത്. ഈ സംഭവത്തിന് ജാതിയുടെ പ്രശ്നമില്ല എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ബംഗ്ലാദേശിൽ ഒരു ധ്യാന കേന്ദ്രത്തിനുനേരെ നടന്ന ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു
Fact Check By: Mukundan KResult: Misleading
