തീയിന്‍മുന്‍റെ  മുകളിൽ കിടക്കുന്ന സന്യാസിയുടെ ബിബിസി പ്രേക്ഷിപ്പിച്ച ദൃശ്യങ്ങളാണോ ഇത്? സത്യാവസ്ഥ അറിയൂ…

Misleading Religion

തീയുടെ മുകളിൽ കിടന്ന് അഗ്നിസ്നാനം ചെയ്യുന്ന ഹരിദ്വാറിലെ ഒരു സന്യാസിയുടെ ബിബിസി പ്രക്ഷേപണം ചെയ്ത ദൃശ്യങ്ങൾ എന്ന തരത്തിൽ ചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങളെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നടത്തുന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. ആരാണ് ഈ സന്യാസി? എന്താണ് ഈ ആചാരത്തിന്‍റെ യാഥാർഥ്യം നമുക്ക് അന്വേഷിക്കാം.

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ ഒരു സന്യാസി ഹോമകുണ്ഡത്തിന്‍റെ മുകളിൽ കിടക്കുന്നതായി നമുക്ക് കാണാം. പക്ഷെ സന്യാസിക്ക് ഒന്നും സംഭവിക്കുന്നില്ല. ഈ സംഭവത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: 

ഇത് ഹരിദ്വാരിൽ ഗംഗാനത്തിന് എത്തിയ ഒരു സന്യാസി വര്യനാണ്. ഇദ്ദേഹം ജല സ്നാനത്തിന് മുമ്പ് അഗ്നി സ്നാനം ചെയ്യുകയാണ് ഈ രംഗം വീക്ഷിച്ച ബിബിസി ചാനലുകാര് പോലും അത്ഭുത സ്തബ്ധരാണ്. എന്നും കിട്ടുന്ന അവസരങ്ങളിൽ എല്ലാം സനാതന ധർമ്മത്തിനും ഹിന്ദുവിനെതിരെ ചാനലിലൂടെ പ്രഘോഷിച്ചു കൊണ്ടിരിക്കുന്നവരാണ് ബിബിസി. ഇപ്പോൾ ഈ ദൃശ്യം പോലും അവർ ചാനലിലൂടെ പ്രക്ഷേപണം ചെയ്തു കഴിഞ്ഞു. സനാതനധർമ്മം എന്ന സംസ്കാരത്തിന് അതീതമായി ശ്രേഷ്ഠതയാർന്ന മറ്റൊരു സംസ്കാരവും ഇല്ല🚩

എന്നാൽ എങ്ങനെയാണ് ഈ സന്യാസി ഈ അത്ഭുതം കാണിക്കുന്നത്? കൂടാതെ ശരിക്കും ഈ വീഡിയോ ബിബിസി പ്രക്ഷേപണം ചെയ്ത  പരിപാടിയുടെതാണോ? നമുക്ക് അന്വേഷിക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോയുടെ കുറച്ചു കൂടി ദൈർഘ്യമുള്ള വീഡിയോ ലഭിച്ചു. ഈ വീഡിയോ 15കൊല്ലം മുൻപ് ഡെയിലി മോഷൻ എന്ന വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചതാണ്.

ഈ വീഡിയോയുടെ വിവരണം പ്രകാരം ഈ ഡോക്യുമെന്‍ററി നിർമിച്ചത് മൈക്ക് വാസൻ എന്ന വ്യക്തിയാണ് എന്ന് മനസിലാകുന്നു. ഡോക്യുമെന്‍ററിയുടെ പേര് ദി ഫയർ യോഗി എന്നാണ്. ഈ  ഡോക്യുമെന്‍ററി 2004ലാണ് പ്രസിദ്ധികരിച്ചത്. വീഡിയോയിൽ കാണുന്നത് തമിഴ് നാടിലെ തഞ്ചാവൂരിലുള്ള രാംഭാവ് സ്വാമിയാണ്. ഇദ്ദേഹത്തിന്‍റെ മുകളിൽ വന്ന ഈ ഡോക്യുമെന്‍ററി ബിബിസി നിർമിച്ചതല്ല. 3d Max Media എന്ന അമേരിക്കൻ കമ്പനിയാണ് ഡിവിഡിയിൽ ഈ ഡോക്യുമെന്‍ററി ഇറക്കിയത്.

.World Cat

രാംഭാവ് സ്വാമി ആദ്യം തമിഴ് നാട്ടിൽ പിന്നീട് ഇന്ത്യയിൽ പലയിടത്തും ഇത് പോലെ തീയുടെ മുകളിൽ കിടന്ന് അഭ്യാസം കാണിച്ചിട്ടുണ്ട്. പക്ഷെ ഇദ്ദേഹം ചെയ്യുന്നത് അത്ഭുതമല്ല പകരം വെറും മിഥ്യാബോധമാണെന്ന് പ്രശസ്ത യുക്തിവാദിയായ സനൽ ഇടമറുക് 2009ൽ ഹിന്ദി ന്യൂസ് ചാനൽ ആജ് തക്കിൽ  വെളിപ്പെടുത്തിയിരുന്നു. രംഭാവ് സ്വാമിയുടെ ഈ അത്ഭുതങ്ങൾ യുക്തിവാദികള്‍ പിടിച്ചതിന് ശേഷം ഇദ്ദേഹം തമിഴ് നാട് വിട്ട് കർണാടകയിൽ ഈ അഭ്യാസം കാണിക്കാൻ തുടങ്ങി എന്ന് പറഞ്ഞിരുന്നു. 

ഡോ.സനൽ പറയുന്നു ഇദ്ദേഹം ഈ അഭ്യാസം കാണിക്കുന്നതിന് മുൻപ് കുളിക്കും കുളിച്ച് ആ ഈറൻ വസ്ത്രങ്ങൾ ധരിക്കും. ഈറൻ വസ്ത്രങ്ങളില്‍ അങ്ങനെ ഉടനെ തീ പിടിക്കില്ല. കൂടാതെ ഇദ്ദേഹം വസ്ത്രങ്ങൾക്കിടയിൽ മാവ് വെച്ചിട്ടുണ്ട്. വസ്ത്രങ്ങളുടെ രണ്ട് അടക്കിന്‍റെ ഇടയിലാണ് ഈ മാവ് വെച്ചിരിക്കുന്നത്. നനഞ്ഞ മാവ് തീ പിടിക്കില്ല. ഈ നനവ് ഇല്ലാതെവരുംവരെ വസ്ത്രങ്ങൾക്ക് തീ പിടിക്കില്ല. അതാണ് അദ്ദേഹം ഇവിടെ അവിടെ തിരഞ്ഞു കൊണ്ടിരിക്കുന്നത്. ഞങ്ങൾ ഇദ്ദേഹം തമിഴ് നാട്ടിൽ എവിടെയൊക്കെ ചെന്നു അവിടെ പോയി ഇദ്ദേഹത്തെ എക്സ്പോസ് ചെയ്തിരുന്നു. അങ്ങനെയാണ് അദ്ദേഹം ഇപ്പോൾ കർണാടകയിൽ എത്തിയത് എന്ന് ഡോ.സനൽ പറയുന്നു.

ഈ ചർച്ചയിൽ ഡോ. ഷെഹ്ല അഗർവാൾ എന്ന സ്കിൻ ഡോക്ടറും പങ്കെടുത്തിട്ടുണ്ട്. അവരും പറയുന്നുചർമ്മം നേരിട്ട് തീയുമായി സ്പർശിച്ചാൽ കത്തും. ചർമ്മത്തിന്‍റെ ദ്രവണാങ്കം 41 ഡിഗ്രിയാണ് പക്ഷെ ഇന്ത്യയിൽ നമക്ക് 45 ഡിഗ്രി വരെ സഹിക്കാം. ചിലർക്ക് ഇതിനെ കാലും കുറച്ച് കൂടുതൽ സഹിക്കാൻ പറ്റും. പക്ഷെ തീയിൽ ഇത്ര അധിക നേരം ഇരുന്നാൽ ചർമ്മം കത്തും  എന്ന് ഡോ. അഗർവാൾ വീഡിയോയിൽ പറയുന്നുണ്ട്. 

നിഗമനം

വീഡിയോയിൽ കാണുന്ന രാംഭാവ് മഹാരാജ് എങ്ങനെയാണ് ഈ അഭ്യാസം കാണിക്കുന്നത് എന്ന് ഞങ്ങൾക്ക് വ്യക്തമായി പറയാൻ പറ്റില്ല. പക്ഷെ സമൂഹ മാധ്യമങ്ങളിൽ പകർത്തുന്ന ഈ ദൃശ്യങ്ങൾ ബിബിസി പ്രക്ഷേപ്പിച്ചതല്ല എന്ന് വ്യക്തമാണ്. ഈ ദൃശ്യങ്ങൾ 2004ൽ ഒരു അമേരിക്കൻ കമ്പനി നിർമിച്ച ഡോക്യൂമെന്‍ററിയുടെ ഭാഗമാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:തീയിന്‍മുന്‍റെ മുകളിൽ കിടക്കുന്ന സന്യാസിയുടെ ബിബിസി പ്രേക്ഷിപ്പിച്ച ദൃശ്യങ്ങളാണോ ഇത്? സത്യാവസ്ഥ അറിയൂ…

Written By: Mukundan K  

Result: Misleading