കഴിഞ്ഞ ആഴ്ച 5 യാത്രക്കാരുമായി 1912 തകർന്ന കടലിനടിയിലേക്ക് താണുപോയ ടൈറ്റാനിക് കപ്പൽ കാണാനായി കഴിഞ്ഞയാഴ്ച 5 യാത്രക്കാരുമായി പുറപ്പെട്ട ടൈറ്റൻ എന്ന സബ്മേഴ്സിബിള്‍ ഉഗ്രസ്ഫോടനത്തിൽ തകർന്നതായും 5 യാത്രക്കാരും മരിച്ചതായും സ്ഥിരീകരിച്ചിരുന്നു. ഇതിനുശേഷം തകർന്ന അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ എന്ന പേരിൽ പല വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അന്തർവാഹിനിയുടെ പേര് കാണാവുന്ന രീതിയിലുള്ള അവശിഷ്ടങ്ങളുടെ ഒരു വീഡിയോ സമുദ്രത്തിന്‍റെ അടിത്തട്ടില്‍ നിന്നും പകർത്തിയതായി അവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പ്രചരണം

സമുദ്ര അന്തർ ഭാഗത്തുനിന്ന് പകർത്തിയ ദൃശ്യങ്ങളിൽ അന്തർവാഹിനിയുടെ ഓഷ്യൻ ഗേറ്റ് എന്ന കമ്പനി നാമം വ്യക്തമായി തെളിഞ്ഞു കാണാം. കടലിനടിയിലെ മണ്ണും ചില സൂക്ഷ്മജീവികളെയും ദൃശ്യങ്ങളെ കാണുന്നുണ്ട് തകർന്ന ടൈറ്റൻ എന്ന അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ ആണിതെന്ന് അവകാശപ്പെട്ടുകൊണ്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “Titan പേടകത്തിൻ്റെ അവശിഷ്ടങ്ങൾ കടലിനടിയിൽ കണ്ടെത്തി...”

FB postarchived link

എന്നാൽ തകർന്ന ടൈറ്റൻ എന്ന അന്തർവാഹിനിയുടെ അവശിഷ്ടങ്ങളല്ല ഇതെന്നും തമാശയ്ക്ക് വേണ്ടി ഉണ്ടാക്കിയ ഒരു വീഡിയോ ആണെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.

വസ്തുത ഇങ്ങനെ

ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ നിരവധി വീഡിയോകൾ പോസ്റ്റ് ചെയ്തിരിക്കുന്നതായി കണ്ടു. അതിൽ ഒരെണ്ണം എടുത്തു നോക്കിയപ്പോൾ @alancage_akancage എന്ന വാട്ടർ മാർക്ക് ശ്രദ്ധയിൽപ്പെട്ടു. ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോൾ @alancage_akancage എന്ന tiktok അക്കൗണ്ട് ഞങ്ങള്‍ക്ക് ലഭിച്ചു. വൈറല്‍ വീഡിയോ ഇതില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ടൈറ്റൻ അന്തർവാഹിനിയുടെ അവശിഷ്ടം ലഭ്യമായി എന്ന വിവരണത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

തുടർന്ന് ഞങ്ങൾ വീഡിയോയുടെ കമന്‍റ് ബോക്സ് പരിശോധിച്ചു. സൃഷ്ടിച്ചെടുത്ത വീഡിയോ ആണെന്ന്ന്ന് ഇതിന്‍റെ സൃഷ്ടാവ് തന്നെ വ്യക്തമാക്കുന്ന കമന്‍റുകൾ ഞങ്ങൾക്ക് ലഭ്യമായി.

കൂടുതൽ വ്യക്തതക്കായി ഞങ്ങൾ വീഡിയോയുടെ ക്രിയേറ്റർ ആയ @alancage_akancage എന്ന അക്കൗണ്ടിലേക്ക് മെസ്സേജ് നൽകിയിട്ടുണ്ട് പ്രതികരണം ലഭിച്ചാൽ ഉടൻ ലേഖനത്തിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.

തകർന്ന ടൈറ്റന്‍റെ അവശിഷ്ടങ്ങൾ കരയിൽ എത്തിച്ചതായി അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

“പൊട്ടിത്തെറിച്ച ടൈറ്റൻ സബ്‌മെർസിബിളിന്‍റെ അവശിഷ്ടങ്ങൾ കരയിലേക്ക് കൊണ്ടു വരുന്നു. ടൈറ്റാനിക്കിന്‍റെ തകർച്ച തേടിയുള്ള യാത്രയ്ക്കിടെ മാരകമായ സ്‌ഫോടനത്തെത്തുടർന്ന് തകര്‍ന്ന കഴിഞ്ഞയാഴ്ച ലോകശ്രദ്ധ പിടിച്ചുപറ്റിയ, ടൈറ്റന്‍റെ അവശിഷ്ടങ്ങൾ കരയിൽ തിരിച്ചെത്തിച്ചു” എന്നാണ് വിവരണം നൽകിയിട്ടുള്ളത്.

പോസ്റ്റിലെ വീഡിയോ ഒരു വ്യക്തിയുടെ സൃഷ്ടി മാത്രമാണ്. തകര്‍ന്ന ടൈറ്റന്‍ അന്തര്‍വാഹിനിയുടെ യഥാര്‍ത്ഥ അവശിഷ്ടങ്ങളല്ല.

നിഗമനം

പോസ്റ്റിലെ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ ദൃശ്യങ്ങള്‍ സമുദ്രാന്തര്‍ഭാഗത്ത് തകര്‍ന്ന ടൈറ്റന്‍ എന്ന അന്തര്‍വാഹിനിയുടെതല്ല. ഒരു വ്യക്തി കൃത്രിമമായി സൃഷ്ടിച്ച് ടിക്ടോക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്തതാണ്. ടൈറ്റന്‍റെ യഥാര്‍ത്ഥ അവശിഷ്ടങ്ങള്‍ കരയില്‍ എത്തിച്ചിട്ടുണ്ട്. അതിന്‍റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സമുദ്രാന്തര്‍ഭാഗത്ത് തകര്‍ന്ന ടൈറ്റന്‍ അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങള്‍- പ്രചരിക്കുന്നത് സൃഷ്ടിച്ചെടുത്ത വീഡിയോ

Written By: Vasuki S

Result: False