
ബംഗാളിൽ കൊടുവാളും കയ്യിൽ പിടിച്ച് ഹിന്ദുക്കളോട് വീടിന് പുറത്തിറങ്ങാൻ വെല്ലുവിളിക്കുന്ന ‘ജിഹാദികളുടെ’ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ ദൃശ്യങ്ങളെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ വീഡിയോ ബംഗ്ലാദേശിലേതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ചില ചെറുപ്പക്കാർ കയ്യിൽ മാരക ആയുധങ്ങൾ പിടിച്ച് പ്രശ്നമുണ്ടാക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“ #ബംഗാളിൽ കൊടുവാളും കയ്യിൽ പിടിച്ച് ഹിന്ദുക്കളോട് വീടിന് പുറത്തിറങ്ങാൻ വെല്ലുവിളിക്കുന്ന ജിഹാദികൾ..😡 #അധികം ആമസിയാതെ കേരളത്തിലെ അവസ്ഥയും ഇതായിരിക്കും 🫵”.
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ ബംഗ്ലാദേശിലേതാണെന്ന് കണ്ടെത്തി. ടൈംസ് നാരായൺഗഞ്ച് എന്ന യുട്യൂബ് ചാനൽ ഈ വീഡിയോ ബംഗ്ലാദേശിലെ നാരായൺഗഞ്ചിലെ പോർട്ട് റെയിൽവേ സ്റ്റേഷൻ്റെ അടത്തുള്ള ബോ ബസാറിൽ നടന്ന ഒരു സംഭവത്തിൻ്റെതാണ്.
ജുഗെർ നാരായൺഗഞ്ച് എന്ന ബംഗ്ലാദേശി മാധ്യമ വെബ്സൈറ്റ് ഈ സംഭവത്തിനെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാർത്ത പ്രകാരം ഈ സംഭവം നാരായൺഗഞ്ചിലെ ബന്ദർ റെയിൽവേ സ്റ്റേഷൻ്റെ സമീപം ഒരു ഓട്ടോ സ്റ്റാൻഡിൽ ചെറുപ്പക്കാരുടെ രണ്ട് സംഘങ്ങൾ തമ്മിൽ നടന്ന സംഘർഷത്തിൻ്റെതാണ്. ഈ സംഭവം 20 ജൂണിനാണ് സംഭവിച്ചത്.ഈ സംഘർഷത്തിൽ പലർക്കും പരിക്കേറ്റി ഇതിൽ രണ്ട് പേരെ ആശുപത്രിയിൽ കൊണ്ട് പോകേണ്ടി വന്നു.
ഇതേ കാര്യം ബംഗ്ലാദേശിലെ മറ്റൊരു മാധ്യമ വെബ്സൈറ്റ് പ്രസ് നാരായൺഗഞ്ച് 24 പ്രസിദ്ധികരിച്ച വാർത്തയിൽ നിന്നും സ്ഥിരീകരിക്കാം. ഈ സംഭവത്തിന് വർഗീയമായ യാതൊരു ആംഗിൾ ഈ വാർത്തകളിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ബംഗ്ലാദേശിലെ ഒരു ഗ്യാങ് വാറിൻ്റെ ദൃശ്യങ്ങളാണ് ബംഗാളിൻ്റെ പേരിൽ പ്രചരിപ്പിക്കുന്നത്.
നിഗമനം
ബംഗാളിൽ കൊടുവാളും കയ്യിൽ പിടിച്ച് ഹിന്ദുക്കളോട് വീടിന് പുറത്തിറങ്ങാൻ വെല്ലുവിളിക്കുന്ന ‘ജിഹാദികളുടെ’ ദൃശ്യങ്ങൾ എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. ഈ ദൃശ്യങ്ങൾ ബംഗ്ലാദേശിലേതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ബംഗ്ലാദേശിൽ നടന്ന ഒരു സംഘർഷത്തിൻ്റെ വീഡിയോ ബംഗാളിൽ ഹിന്ദുക്കൾക്കെതിരെ അക്രമം എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു
Fact Check By: Mukundan KResult: Misleading
