നേഴ്സ്മാർ ഒരു ആശുപത്രിയിൽ നവജാത ശിശുക്കളെ രക്ഷിക്കുന്ന ദൃശ്യങ്ങൾ തായ്‌ലൻഡിലെതല്ല ചൈനയിലെതാണ്…

Entertainment Misleading

തായ്‌ലൻഡിൽ വന്ന ഭുകമ്പത്തിൽ നവജാത ശിശുക്കളെ സംരക്ഷിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. 

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ സംഭവം തായ്‌ലൻഡിലെതല്ല എന്ന് കണ്ടെത്തി. എവിടെയാണ് ഈ സംഭവം നടന്നത് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നവജാത ശിശുവുകളെ ഭുകമ്പത്തിൽ രക്ഷിക്കാൻ ശ്രമിക്കുന്ന നേഴ്സ്മാരെ നമുക്ക് കാണാം. വീഡിയോയെ കുറിച്ച്  പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: 

തായ്‌ലൻഡിലെ ഭൂഗംബത്തിൽ ഹോസ്പിറ്റലിൽ കുട്ടികളുടെ വാർഡിലെ ദൃശ്യം .”  

എന്നാൽ എന്താണ് ഈ സംഭവം നമുക്ക് അന്വേഷിക്കാം. 

വസ്തുത അന്വേഷണം

 വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയിൽ ഞങ്ങൾക്ക് ഈ സംഭവത്തെ കുറിച്ച് ബിബിസി പ്രസിദ്ധികരിച്ച ഒരു വാർത്ത ലഭിച്ചു.


വാർത്ത വായിക്കാൻ – BBC | Archived Link

വാർത്ത പ്രകാരം സംഭവം 28 മാർച്ചിന് ചൈനയിലെ റുയിലി എന്ന സ്ഥലത്താണ് സംഭവിച്ചത്. ഈ നഗരം ചൈനയും മ്യാന്മാറിൻ്റെ അതിർത്തിയുടെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. മ്യാന്മറിൽ കഴിഞ്ഞ വെള്ളിയാഴ്ച വന്ന ഭൂകമ്പത്തിൻ്റെ പ്രഭാവം ഇവിടെയും അനുഭവിച്ചു. ഈ സമയത്താണ് ഈ ആശുപത്രിയിൽ നേഴ്സ്മാർ നവജാത ശിശുക്കളെ എപ്രകാരം സംരക്ഷിച്ചത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിയില്ല എന്ന് റിപ്പോർട്ട് പറയുന്നു.

USA Today ഈ സംഭവത്തിൻ്റെ വീഡിയോ തൻ്റെ യൂട്യൂബ് ചാനലിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ വീഡിയോയിൽ കാണുന്ന ലീ ഷാവ് ചാങ് (Li Xiaoqang) എന്ന നേഴ്സിൻ്റെ അഭിമുഖവും നൽകിയിട്ടുണ്ട്. “ഞങ്ങളുടെ എല്ലാം ശ്രദ്ധ ആ കുഞ്ഞുങ്ങളെ രക്ഷിക്കുന്നത്തിലായിരുന്നു കാരണം ഞങ്ങൾക്ക് പ്രതികരിക്കാൻ പറ്റും പക്ഷെ അവർക്ക് പറ്റില്ല. അതോണ്ട് ഞങ്ങൾ അവരെ സംരക്ഷിക്കാം എല്ലാം വിധം ശ്രമിച്ചു.” എന്ന് ലീ പറയുന്നു.

നിഗമനം

തായ്‌ലൻഡിൽ വന്ന ഭുകമ്പത്തിൽ നവജാത ശിശുക്കളെ സംരക്ഷിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ യഥാർത്ഥത്തിൽ ചൈനയിൽ നടന്ന ഒരു സംഭവത്തിൻ്റെതാണെന്ന് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:നേഴ്സ്മാർ ഒരു ആശുപത്രിയിൽ നവജാത ശിശുക്കളെ രക്ഷിക്കുന്ന ദൃശ്യങ്ങൾ തായ്‌ലൻഡിലെതല്ല ചൈനയിലെതാണ്…

Written By: Mukundan K  

Result: Misleading