
സമൂഹ മാധ്യമങ്ങളിൽ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അപമാനിച്ചു എന്ന തരത്തിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ സംഭവത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എഴുനേറ്റ് പോകുമ്പോൾ ഖാർഗെയുടെ കസേര മാറ്റുന്നതായി കാണാം. ഈ സംഭവത്തിനെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “കസേരയിൽ നിന്നും എഴുന്നേൽപ്പിച്ചാലും പ്രധാനമന്ത്രി ആവില്ലെന്ന് ഖാർഗെ. 😁”
എന്നാല്‍ ഈ പോസ്റ്റിൽ അവകാശിക്കുന്ന പോലെ ശരിക്കും രാഹുൽ ഗാന്ധി ഖാർഗെയെ അപമാനിച്ചോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ സംഭവത്തെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ സംഭവത്തിൻ്റെ മുഴുവൻ വീഡിയോ യുട്യൂബിൽ ലഭിച്ചു. കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ പ്രസിദ്ധികരിച്ചിട്ടുള്ളത്.
ജനുവരി 15ന് ന്യൂ ഡൽഹിയിൽ ഇന്ദിര ഭവൻ്റെ ഉത്ഘാടനത്തിൻ്റെ പരിപാടിയുടെ വീഡിയോയാണിത്. ഈ പരിപാടിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പങ്കെടുത്തിരുന്നു. ഈ വീഡിയോയിൽ 46 മിനിറ്റ് 30 സെക്കൻഡിന് ശേഷം കോൺഗ്രസ് നേതാവ് അജയ് മാക്കൻ പാർട്ടി പ്രെസിഡന്‍റ് ഖാർഗെയെ പ്രസംഗിക്കാൻ വിളിക്കുന്നു. 46:45ന് രാഹുൽ ഗാന്ധി മല്ലികാർജുൻ ഖാർഗെയെ സഹായിക്കാൻ അദ്ദേഹത്തിൻ്റെ പിന്നിൽ പോയി ചെയർ വലിക്കുന്നതായി നമുക്ക് കാണാം. ഇതിന് ശേഷം അദ്ദേഹം പോഡിയത്തിലെത്തി പ്രസംഗിക്കുന്നു.
അദ്ദേഹത്തിൻ്റെ പ്രസംഗം കഴിഞ്ഞതിന് ശേഷം അദ്ദേഹം അദ്ദേഹത്തിൻ്റെ കസേരയുടെ അടുത്ത് എത്തിയപ്പോൾ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥൻ അദ്ദേഹത്തിനെ സഹായിക്കുന്ന കാഴ്ചയും നമുക്ക് കാണാം.
അങ്ങനെ വയോധികനായ ഖാർഗെയെ സഹായിക്കുകയായിരുന്നു രാഹുൽ ഗാന്ധി ചെയ്തിരുന്നത്.
നിഗമനം
സമൂഹ മാധ്യമങ്ങളിൽ രാഹുൽ ഗാന്ധി മല്ലികാർജുൻ ഖാർഗെയെ അപമാനിച്ചു എന്ന തരത്തിൽ പ്രചരണം തെറ്റാണ്. വൈറൽ വീഡിയോയിൽ രാഹുൽ ഗാന്ധി ഖാർഗെയെ സഹായിക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ ഖാർഗെയെ അപമാനിച്ചു എന്ന വ്യാജ പ്രചാരണം
Fact Check By: K. MukundanResult: Misleading
