
മഴ കാരണം നിറഞ്ഞു ഒഴുകുന്ന ചാലക്കുടി പുഴയുടെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ചില ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ ദൃശ്യങ്ങളില്‍ കാണുന്നത് ചാലക്കുടി പുഴയല്ല എന്നു വ്യക്തമായി. ദൃശ്യങ്ങളില്‍ കാണുന്ന പുഴ ഏതാണ് നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ശക്തമായി ഒഴുക്കുന്ന ഒരു പുഴയുടെ ദൃശ്യങ്ങള്‍ കാണാം. ഈ പോസ്റ്റിന്‍റെ അടികുറിപ്പില്‍ ഈ ദൃശ്യം ചാലക്കുടി പുഴയുടെതാണ് എന്ന് പറയുന്നു.
എന്നാല്‍ ഈ ദൃശ്യങ്ങള്‍ ചാലക്കുടി പുഴയുടെതാണോ ഇല്ലയോ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ കുറിച്ച് അറിയാന്‍ ഞങ്ങള്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ എടുത്ത് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് റിപ്പോര്‍ട്ടര്‍ ടിവി അവരുടെ യുട്യൂബ് ചാനലില്‍ ഈ വീഡിയോ പ്രസിദ്ധികരിച്ചതായി കണ്ടെത്തി.
വീഡിയോയുടെ ശീര്‍ഷകം പ്രകാരം കണ്ടപ്പന്‍ചാലിന് സമീപം മുത്തപ്പന്‍ പുഴയിലെ മലവെള്ളപ്പാച്ചിലിന്‍റെ ദൃശ്യങ്ങളാണ്. ഞങ്ങള്‍ കണ്ടപ്പന്‍ചാലിനെ കുറിച്ച് യുട്യൂബില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരു വ്ലോഗ് വീഡിയോ ലഭിച്ചു. Shino Vlogster എന്ന ചാനലില്‍ പ്രസിദ്ധികരിച്ച ഈ വീഡിയോ നമുക്ക് താഴെ കാണാം.
ഈ വീഡിയോയില്‍ നമുക്ക് കണ്ടപ്പന്‍ചാല്‍ പാലം കാണാം. ഇതേ പാലം തന്നെ നമുക്ക് പ്രസ്തുത വീഡിയോയിലും റിപ്പോര്‍ട്ടര്‍ പ്രസിദ്ധികരിച്ച വീഡിയോയില്‍ കാണുന്നുണ്ട്.
നിഗമനം
ചാലക്കുടി പുഴയുടെ പേരില്‍ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ യഥാര്‍ഥത്തില്‍ കോഴിക്കോട് കണ്ടപ്പന്‍ചാലിന്‍റെ സമീപമുള്ള മുത്തപ്പന്‍ പുഴയുടെ മലവെള്ളപ്പാച്ചിലിന്‍റെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ഈ വീഡിയോ മഴയില്‍ നിറഞ്ഞു ഒഴുക്കുന്ന ചാലക്കുടി പുഴയുടെതല്ല…
Written By: Mukundan KResult: False
