തിരുവണ്ണാമലൈയിൽ RSS പഥസഞ്ചലനം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് മധ്യപ്രദേശിലെ ദൃശ്യങ്ങൾ

False Political

തിരുവണ്ണാമലൈയിൽ RSS പഥസഞ്ചലനത്തിൻ്റെ  ദൃശ്യങ്ങൾ  എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

InstagramArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ RSS അംഗങ്ങൾ പഥസഞ്ചലനം നടത്തുന്നതായി വീഡിയോ കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “കേരളത്തിലെ മപ്രകൾ ഇത് വല്ലതും കാണിച്ചോ , തിരുവണ്ണാമലൈ💪” 

 എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഈ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ വീഡിയോ പഴയതാണെന്ന് കണ്ടെത്തി. കൂടാതെ ഈ ദൃശ്യങ്ങൾ തമിഴ്നാട്ടിലെതുമല്ല.  ഈ വീഡിയോ 10 ഒക്ടോബർ 2025ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതായി നമുക്ക് താഴെ കാണാം.

Archived

ഈ വാർത്ത പ്രകാരം ഈ ജാഥ മധ്യപ്രദേശിലെ രത്‌ലാമിൽ RSSൻ്റെ 100 വർഷങ്ങൾ തികഞ്ഞത്തിൻ്റെ വിജയാഘോഷത്തിനായി സംഘടിപ്പിച്ചാണ്. 

1925 വിജയദശമിക്ക് ആരംഭിച്ച രാഷ്ട്രീയ സ്വയംസേവക സംഘം (RSS) കഴിഞ്ഞ കൊല്ലം 100ആം വാർഷിക ആചരിച്ചു. ഇതിൻ്റെ ഭാഗമായിട്ടാണ് രത്‌ലാമിൽ ഈ പഥസഞ്ചലനം നടത്തിയത്. ഈ പഥസഞ്ചലനത്തിൽ 20000 സ്വയംസേവകർ പങ്കെടുത്തിരുന്നു എന്ന് ദൈനിക് ഭാസ്കർ റിപ്പോർട്ട് ചെയ്യുന്നു.

വാർത്ത വായിക്കാൻ  – DB| Archived

വാർത്ത പ്രകാരം ഈ ദൃശ്യങ്ങൾ രത്‌ലാമിലെ സൈലാണ  ബസ് സ്റ്റാൻഡിൻ്റെ സമീപം എടുത്താണ്. ഞങ്ങൾ ഗൂഗിൾ മാപ്പിൽ ഈ സ്ഥലം കണ്ടെത്തി. ഈ സ്ഥലത്തിൻ്റെ ഗൂഗിൾ സ്ട്രീറ്റ് വ്യൂ നമുക്ക് താഴെ കാണാം.

  

താഴെ നൽകിയ താരതമ്യത്തിൽ പ്രസ്തുത വീഡിയോയിൽ കാണുന്ന സ്ഥലവും ഗൂഗിൾ മാപ്പിൽ കാണുന്ന സ്ഥലത്തിൽ നമുക്ക് അജിത് ജൈൻ ആൻഡ് അസ്സോസിയേറ്റ്സ് എന്ന് എഴുതിയ കെട്ടിടം വ്യക്തമായി കാണാം. 

Also Read | Old RSS Rally From Ratlam Going Viral As Tiruvannamalai, Tamil Nadu.

നിഗമനം

തിരുവണ്ണാമലൈയിൽ RSS പഥസഞ്ചലനത്തിൻ്റെ  ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ മധ്യപ്രദേശിലെ രത്‌ലാമിൽ നടന്ന പഥസഞ്ചലനത്തിൻ്റെതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:തിരുവണ്ണാമലൈയിൽ RSS പഥസഞ്ചലനം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് മധ്യപ്രദേശിലെ ദൃശ്യങ്ങൾ

Fact Check By: Mukundan K  

Result: False