
ദുബായില്‍ പള്ളിയില്‍ ഇസ്ലാം മതവിശ്വാസികള്‍ കീര്‍ത്തനം ചെയ്യുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോ ദുബായിലെതല്ല എന്ന് ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ബുര്‍ഖ ധരിച്ച സ്ത്രികള്‍ കീര്‍ത്തനം ചൊല്ലുന്നതായി കാണാം. വീഡിയോയുടെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “ദുബായിലെ ഇസ്ലാമിക സമുഹം
സത്യ സായി ഭജന്‍ നടത്തുന്നു, ഇസ്ലാമിക വിശ്വാസികലായ അവരുടെ ഭര്‍ത്താക്കന്‍മാര്‍ ആ ഭക്തി സാന്ദ്രമായ ഭജന്‍ ആസ്വദിക്കുന്നു…കേരളത്തില്‍ ആയിരുന്നു എങ്കില്‍ ഇസ്ലാം അപകടത്തില്‍ ആണെന്ന് മത മൗലികവാദികള്‍ ഫത്വ ഇറക്കിയേനെ”
സത്യത്തില്‍ ദുബായില്‍ മുസ്ലിം സ്ത്രികള്‍ സത്യ സായി ഭജന്‍ നടത്തുന്നതിന്‍റെ വീഡിയോയാണോ ഇത്? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയുമായി ബന്ധപെട്ട കീ വേര്‍ഡ് വെച്ച് ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ഈ വീഡിയോ ലഭിച്ചു.
ഈ വീഡിയോ ശ്രി സത്യ സായി അവരുടെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ 2012ല്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. വീഡിയോയുടെ വിവരണ പ്രകാരം ഈ വീഡിയോ 2012ല്‍ പുട്ടപര്‍ത്തി ആന്ധ്രാപ്രദേശിലുള്ള പ്രശാന്തി നിലയം എന്ന പേരില്‍ അറിയപെടുന്ന സത്യ സായി ബാബയുടെ ആശ്രമത്തില്‍ അറബ് ഥീമില്‍ നടന്ന ഭജനയുടെ വീഡിയോയാണ്. വീഡിയോയില്‍ കാണുന്നത് ദുബായിലെ പള്ളിയല്ല പകരം പ്രശാന്തി നിലയമാണ്. താഴെ നല്‍കിയ താരതമ്യത്തില്‍ നമുക്ക് ഈ കാര്യം വ്യക്തമായി കാണാം.

2019ലും ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് ഫാക്റ്റ് ചെക്ക് നടത്തിയിരുന്നു. ഹിന്ദിയില്‍ ഫാക്റ്റ് ചെക്ക് വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക.
Read in Hindi | क्या दुबई में मुस्लिम औरतों ने मस्जिद में राम भजन गाया ? जानिये सच |
നിഗമനം
ദുബായില്‍ പള്ളിയില്‍ മുസ്ലിം സ്ത്രികള്‍ കീര്‍ത്തനം ചെയ്യുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ 10 കൊല്ലം മുമ്പ് ആന്ധ്രപ്രദേശിലെ പുട്ടപര്‍ത്തിയിലെ പ്രശാന്തി നിലയത്തില്‍ നടന്ന ഒരു ഭജനയുടെ വീഡിയോയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ദുബായില്‍ ഇസ്ലാം മതവിശ്വാസികള്‍ പള്ളിയില്‍ കീര്‍ത്തനം നടത്തുന്നുവെന്ന് സമുഹ മാധ്യമങ്ങളില്‍ വ്യാജപ്രചരണം…
Fact Check By: Mukundan KResult: Misleading
