ചൈനയിലെ ഒരു ഗ്രാമത്തില്‍ ഒരു പ്രത്യേക ശബ്ദം കേള്‍ക്കുന്നതിന്‍റെ വീഡിയോ ഞങ്ങള്‍ക്ക് പല വായനക്കാര്‍ വാട്ട്സാപ്പിലൂടെ അന്വേഷണത്തിനായി അയച്ചിരുന്നു. ഒപ്പം പ്രചരിക്കുന്ന സന്ദേശത്തില്‍ ഈ ശബ്ദം ദജ്ജാലിന്‍റെതോ അതവ ഒരു രഹസ്യ ജീവിയുടെതോ ഉണ്ടാകാം എന്ന് ആളുകള്‍ ഊഹിക്കുന്നു. എന്നാല്‍ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ ശബ്ദം വല്ല ഡ്രാഗണോ പുലിയുടെതോ അല്ല പകരം കാടയുടെ പോലെയുള്ള ചെറിയയൊരു കിളിയുടെതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയിലുള്ളത്? ഏതു രിതിയിലാണ് ഈ വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്? എനിട്ട്‌ ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ സത്യാവസ്ഥ എന്താന്നെന്ന് അറിയാന്‍ വായിക്കൂ...

പ്രചരണം

വാട്ട്സാപ്പ് സന്ദേശം-

ഫെസ്ബൂക്ക് പോസ്റ്റുകള്‍-

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിനടുത്ത ഒരു പർവ്വതിന് സമീപത്തു നിന്ന് ഒരു ഭയങ്കര അട്ടഹാസം പോലുള്ള ശബ്ദo സമീപ വാസികൾ കോൾക്കാൻ തുടങ്ങിയിട്ട് പത്ത് ദിവസത്തിൽ അധികമായി എന്നാൽ ഈ ശബ്ദം ഏത് ഭാഗത്ത് നിന്നാണ് പുറപ്പെട്ടത് എന്ന കാര്യത്തിൽ ഒരു തുമ്പും ഇത് വരെ കണ്ടെത്താൻ സാധിക്കാത്തത് ഏവരെയും വല്ലാത്ത അങ്കലാപ്പിലാക്കുകയാണ്. ശാസ്ത്രഞ്ഞന്മാർ പല വിധത്തിലുള്ള ശബ്ദ മാപിനികൾ കൊണ്ടു വെച്ചാലും അതിൽ ഒന്നും പതിയാത്തതും എത് ഭാഗത്ത് നിന്ന് എന്ന് കാണാത്തതും പലരെയും അത്ഭുതപ്പെടുത്തുന്നു. ഇത് കേൾക്കാൻ ആയിരക്കണക്കിന് ആൾക്കാരാണ് ദിവസവും ഇവിടെ എത്തുന്നത്. എന്താണ് ഈ ശബ്ദം???”

വീഡിയോ-

വസ്തുത അന്വേഷണം

വീഡിയോയിനെ കുറിച്ച് ഞങ്ങള്‍ ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് express.co.uk എന്ന വെബ്സൈറ്റില്‍ ഈ സംഭവത്തിനെ കുറിച്ചുള്ള ഒരു വാര്‍ത്ത‍ ലഭിച്ചു. വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ട്/ലിങ്ക് താഴെ നല്‍കിട്ടുണ്ട്.

Express.co.ukArchived Link

ചൈനയിലെ ഗുയിസൂ എന്ന ഗ്രാമത്തില്‍ ഗ്രാമവാസികള്‍ വിചിത്രമായ ഒരു ശബ്ദം കേട്ടു എന്ന് പറഞ്ഞു ഒരു വീഡിയോ ചൈനയിലെ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ വീഡിയോ ചിലര്‍ ഡ്രാഗണിന്‍റെ ശബ്ദമാണ് എന്ന് പറഞ്ഞ് ചൈനയില്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറലാക്കി. ഈ വീഡിയോ വൈറല്‍ ആയതോടെ ചൈനീസ് അധികൃതരുടെ ഒരു സംഘം ഗ്രാമത്തില്‍ സംഭവത്തിനെ കുറിച്ച് അന്വേഷിക്കാന്‍ എത്തി. അന്വേഷണത്തിനെ തുടര്‍ന്ന്‍ സുവോളജിസ്റ്റുകള്‍ ശബ്ദമുണ്ടാക്കിയത് യെല്ലോ ലെഗ്ഡ ബട്ടന്‍ ക്വയില്‍ എന്നൊരു കിളിയാന്നെന്ന്‍ കണ്ടെത്തി. ഈ കിളിയുടെ ശബ്ദം 100 മീറ്റര്‍ ദൂരെ നിന്നും നമുക്ക് കേള്‍ക്കാം എന്ന് സുവോളജിസ്റ്റുകള്‍ അറിയിക്കുന്നു. കുടാതെ സമീപവാസികളും ഈ പക്ഷി ശബ്ദമുണ്ടാക്കുന്നത് കണ്ടതായി മാധ്യമങ്ങളോട് പറഞ്ഞു.

Science TimesArchived Link

ഈ കിളിയുടെ ശബ്ദം കേട്ട് പലരും ഒരു ചോളതോട്ടത്തിലെ കൃഷിയുടെ ചുട്ടുവട്ടത്തില്‍ ചേര്‍ന്നു. ഈ സംഭവത്തിന്‍റെ വീഡിയോയെയാണ് ചിലര്‍ സൌണ്ട് എഫ്ഫക്റ്റ്‌ ചേര്‍ത്തി സാമുഹ്യ മാധ്യമങ്ങളില്‍ ഡ്രാഗനിന്‍റെ ശബ്ദം എന്ന തരത്തില്‍ പ്രചരിപ്പിച്ചത്. ഇവര്‍ക്കെതിരെ പോലീസ് നടപടി എടുത്തു എന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

Weixin.qqArchived Link

നിഗമനം

ചൈനയില്‍ ഒരു ഗ്രാമത്തില്‍ കേട്ട വിചിത്ര ശബ്ദം യഥാര്‍ത്ഥത്തില്‍ ഒരു പക്ഷിയുടെതായിരുന്നു. ഈ പക്ഷിയെ കാണാന്‍ എത്തിയ ആളുകളുടെ വീഡിയോയെ എഡിറ്റ്‌ ചെയ്ത് ചിലര്‍ ഈ വീഡിയോ ചൈനീസ് സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റായി പ്രചരിപ്പിച്ചു. ഇവര്‍ക്ക് എതിരെ ചൈനയില്‍ നടപടിയുമുണ്ടായിട്ടുണ്ട്.

Avatar

Title:വൈറല്‍ വീഡിയോയില്‍ ചൈനയിലെ ഗ്രാമത്തില്‍ കേള്‍ക്കുന്ന രഹസ്യ ശബ്ദം ഒരു കിളിയുടെതാണ്...

Fact Check By: Mukundan K

Result: False