
ഭൂകമ്പത്തെ തുടർന്ന് റഷ്യൻ തീരത്ത് സുനാമി ആഞ്ഞടിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു നഗരത്തിൽ കടൽ ക്ഷോഭമുണ്ടാകുന്ന ദൃശ്യങ്ങൾ നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“ ഭൂകമ്പത്തെ തുടർന്ന് റഷ്യൻ തീരത്ത് സുനാമി ആഞ്ഞടിക്കുന്നു. ജപ്പാൻ, അലാസ്ക എന്നീ പ്രദേശങ്ങളും സുനാമി ഭീഷണിയിൽ ആണ്.”.
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് കണക്ട് ന്യൂസ് SA എന്ന മാധ്യമ പ്രസ്ഥാനത്തിൻ്റെ യുട്യൂബ് ചാനലിൽ ഇതേ ദൃശ്യങ്ങള്‍ ലഭിച്ചു.
വീഡിയോ പ്രകാരം ഈ ദൃശ്യങ്ങൾ ദക്ഷിണ ആഫ്രിക്കയിലെ ഡർബൻ നഗരത്തിൽ വന്ന ‘മിനി സുനാമി’ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഉയർന്ന വേലിയേറ്റത്തിൻ്റെതാണ്. 13 മാർച്ച് 2017നാണ് ഈ വീഡിയോ പ്രസിദ്ധികരിച്ചിട്ടുള്ളത്. 30 ജൂലൈ 2025ന് റഷ്യയിലെ കാമചട്ടക പ്രദേശത്തിൽ വന്ന ഭൂകമ്പവുമായി ഈ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല. റിക്റ്റർ സ്കെലിയിൽ 8.8 തീവ്രത ഈ ഭൂകമ്പത്തിനെ തുടർന്ന് ഹവായി ദ്വീപങ്ങൾ, അലാസ്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ സുനാമി അനുഭവപെട്ടു. പക്ഷെ പ്രസ്തുത ദൃശ്യങ്ങൾക്ക് ഈ സുനാമിയുമായി യാതൊരു ബന്ധമില്ല.
യുകെയിലെ ദി ടെലിഗ്രാഫ് മാധ്യമം പ്രസിദ്ധികരിച്ച വാർത്ത പ്രകാരം ഈ ദൃശ്യങ്ങൾ മാർച്ച് 2017ൽ ദക്ഷിണ ആഫ്രിക്കയിലെ ഡർബൻ നഗരത്തിൽ വന്ന ഒരു ഉയർന്ന വേലിയേറ്റത്തിൻ്റെതാണ്. ഒരു ദക്ഷിണ ആഫ്രിക്കൻ യുട്യൂബ് ചാനൽ ഈ ഉയർന്ന വേലിയേറ്റത്തിൻ്റെ ദൃശ്യങ്ങളെ കുറിച്ച് പ്രസിദ്ധികരിച്ച റിപ്പോർട്ട് നമുക്ക് താഴെ കാണാം.
നിഗമനം
ഭൂകമ്പത്തെ തുടർന്ന് റഷ്യൻ തീരത്ത് സുനാമി ആഞ്ഞടിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 2017ൽ ദക്ഷിണ ആഫ്രിക്കയിൽ അനുഭവിച്ച ഉയർന്ന വേലിയേറ്റത്തിൻ്റെതാണ്. ഈ കാര്യം അന്വേഷണത്തിൽ നിന്ന് വ്യക്തമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ഭൂകമ്പത്തെ തുടർന്ന് റഷ്യൻ തീരത്ത് സുനാമി ആഞ്ഞടിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 8 കൊല്ലം പഴയ ദൃശ്യങ്ങൾ
Fact Check By: K. MukundanResult: False
