
ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ ഒരു യുവതിയോടൊപ്പം നൃത്തം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്നത് പുരോഹിതനല്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു പുരോഹിതന്‍ യുവതിയോടൊപ്പം നൃത്തം ചെയ്യുന്നതായി കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“അച്ഛനും കുഞ്ഞാടും നല്ല മൂഡിലാ 🤣🤣🤣
ഇത് കഴിഞ്ഞാൽ കുമ്പസാരം 🤣🤣😃”
എന്നാല്‍ ആരാണ് വീഡിയോയില്‍ കാണുന്ന വ്യക്തി? ഇയാള്‍ ശരിക്കും ഒരു പുരോഹിതന്‍ ആണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് Boatos എന്ന ബ്രസിലിയന്‍ വസ്തുത അന്വേഷണ വെബ്സൈറ്റില്‍ ഈ വീഡിയോയെ കുറിച്ച് അവര്‍ നടത്തിയ ഫാക്റ്റ് ചെക്ക് ലഭിച്ചു. ഫാക്റ്റ് ചെക്ക് പ്രകാരം വീഡിയോയില്‍ കാണുന്നത് ഒരു പുരോഹിതനല്ല പകരം ബ്രസിലിലെ ഒരു നടനാണ്. ഇഗ്നസിയോ ഫാള്‍കാവു എന്നാണ് ഈ നടന്‍റെ പേര്.

ഈ ലേഖനത്തില്‍ ഇയാളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന്‍റെ ലിങ്കും നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഇദ്ദേഹം പുരോഹിതനല്ല പകരം ഒരു കലാകാരനാണ് എന്ന് വ്യക്തമായി.

അദ്ദേഹത്തിന്‍റെ യുട്യൂബ് ചാനലില്‍ അദ്ദേഹം പുരോഹിതനല്ല എന്ന് വ്യക്തമാക്കുന്നു. അദ്ദേഹം ഒരു കലാകാരനാണ്. പാപാ പോപോ കുറാവരു എന്ന് അദ്ദേഹമുണ്ടാക്കിയ ഒരു കഥാപാത്രമാണ്. ഈ വേഷം ധരിച്ച് അദ്ദേഹം കാര്‍നിവല്‍ പോലെയുള്ള ഉത്സവങ്ങളില്‍ പോകുന്നതാണ്. ഇങ്ങനെയൊരു ഉത്സവത്തില്‍ എടുത്ത വീഡിയോയാണ് നിലവില്‍ സമൂഹ മാധ്യമങ്ങളില്‍ തെറ്റായി പ്രചരിപ്പിക്കുന്നത്.

നിഗമനം
സമൂഹ മാധ്യമങ്ങളില്‍ പുരോഹിതന്‍ ഒരു യുവതിയോടൊപ്പം നൃത്തം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ബ്രസിലിലെ ഒരു കലാകാരന്‍റെ വീഡിയോയാണ്. വീഡിയോയില്‍ കാണുന്നത് ഇഗ്നാസിയോ ഫാള്‍കാവു എന്ന ബ്രസിലിയന്‍ കലാകാരനാണ്. അദ്ദേഹം പുരോഹിതന്‍റെ വേഷമാണ് ധരിച്ചിരിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)

Title:പുരോഹിതന്‍റെ വേഷം ധരിച്ച് വൈറല്‍ വീഡിയോയില്‍ നൃത്തം ചെയ്യുന്നത് ബ്രസിലിലെ ഒരു നടനാണ്
Written By: K. MukundanResult: False
